പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നഗരസഭയിലെ എട്ടാം വാർഡായ വടക്കേക്കരയിൽ SSLC, പ്ലസ് 2, LSS, USS, NMMS പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും, കേരള സർക്കാർ സർവ്വീസിൽ ജോലി ലഭിച്ച വാർഡ് നിവാസികളെയും അനുമോദിച്ചു. കോഴിക്കോട് കോടതിയിൽ ജോലി ലഭിച്ച ജയേഷ്, മലപ്പുറം എം.എസ്.പി. ക്യാമ്പിൽ പോലീസ് വകുപ്പിൽ ജോലി ലഭിച്ച ജിതിൻ എന്നിവരെയാണ് ഈ ചടങ്ങിൽ പ്രത്യേകം ആദരിച്ചത്. മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി.ആർ. സെബാസ്റ്റ്യൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ഷീബ, പുഷ്പലത, കെ. ചന്ദ്രൻ, തങ്കമണി ടീച്ചർ, ജെ.എച്ച്.ഐ. തുടങ്ങിയവർ അനുമോദന പ്രഭാഷണം നടത്തി. അരുണ ടീച്ചർ സ്വാഗതം ആശംസിച്ചപ്പോൾ, സി.ഡി.എസ്. അംഗം സന്ധ്യ നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളും ജയേഷും ജിതേഷും അനുമോദനങ്ങൾക്ക് മറുപടി പറഞ്ഞു. ഇതോടൊപ്പം, വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സ്നേഹോപകാരം കൗൺസിലർ സൗമ്യ വിതരണം ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിദ്ധ്യം അനുമോദന സദസ്സിന് കൂടുതൽ തിളക്കം നൽകി.