logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു വ്യക്തിയുടെ പുരയിടത്തിലാണ് തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ ഈ അസ്ഥികൂടം കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ഈ മൃതദേഹം മുൻപ് കാണാതായ ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണന്റേത് ആണെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തി നിലവിൽ പരിശോധന നടത്തിവരികയാണ്.

4 hrs ago
user_CN NEWS
CN NEWS
TV News Anchor തിരൂരങ്ങാടി, മലപ്പുറം, കേരളം•
4 hrs ago

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു വ്യക്തിയുടെ പുരയിടത്തിലാണ് തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ ഈ അസ്ഥികൂടം കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ഈ മൃതദേഹം മുൻപ് കാണാതായ ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണന്റേത് ആണെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തി നിലവിൽ പരിശോധന നടത്തിവരികയാണ്.

More news from കേരളം and nearby areas
  • തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    1
    തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും.

റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    18 hrs ago
  • ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.
    1
    ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു.

ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.
    user_Peermade live
    Peermade live
    Local News Reporter പീരുമേട്, ഇടുക്കി, കേരളം•
    38 min ago
  • നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    1
    നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    22 hrs ago
  • തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.
    1
    തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    21 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.