സഹകരണ കൂടായ്മയുട നേതൃത്വത്തിൽ നിക്ഷേപകർ പണം തിരികെ ലഭിക്കണമെന്നാ വശ്യപ്പെട്ടു കൊണ്ട് ബാങ്കിനു മുൻപിൽ പ്രതിഷേധിച്ചു. ചെങ്ങന്നൂര്‍ : ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിന്റെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച സഹകരണ സംഘങ്ങളിലെ പണാപഹരണത്തിനെതിരെ കഴിഞ്ഞ 10 വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് കുറ്റപ്പെടുത്തി. ഇതിന്റെ തുടക്കത്തിലെ സര്‍ക്കാര്‍ ഇതില്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷം നിക്ഷേപകര്‍ക്കും പണം തിരികെ ലഭിച്ചേനേ. എന്നാല്‍ രാഷ്ട്രീയ മുഖം നോക്കി കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റം ചെയ്തവരെ കണ്ടുപിടിക്കുവാന്‍ ഉള്ള പ്രാഥമിക നടപടികള്‍ പോലും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തില്ല. സഹകരണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാണ്ടനാട് സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകര്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപ കൂട്ടായ്മയുടെ ചെയര്‍മാന്‍ കെ.ബി.യശോധരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബി.യശോധരന്‍ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി പിന്‍ഡ്രം കോട്, ടി.ഡി.മോഹന്‍, സജി ഞക്കണംതുണ്ടിയില്‍, ജോണ്‍സണ്‍ കൂടാംപള്ളത്തു, എന്‍.വി.വര്‍ഗീസ്, സുകു ശാമുല്‍, പി.ഡി.വാസുദേവന്‍, രാജേന്ദ്രന്‍ പിള്ള, വി.ജി.മനോഹരന്‍, എന്‍.ജി. ശ്രീകുമാര്‍ ഏലിയാമ്മ തോമസ്, സാറമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സഹകരണ കൂടായ്മയുട നേതൃത്വത്തിൽ നിക്ഷേപകർ പണം തിരികെ ലഭിക്കണമെന്നാ വശ്യപ്പെട്ടു കൊണ്ട് ബാങ്കിനു മുൻപിൽ പ്രതിഷേധിച്ചു. ചെങ്ങന്നൂര്‍ : ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിന്റെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച സഹകരണ സംഘങ്ങളിലെ പണാപഹരണത്തിനെതിരെ കഴിഞ്ഞ 10 വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് കുറ്റപ്പെടുത്തി. ഇതിന്റെ തുടക്കത്തിലെ സര്‍ക്കാര്‍ ഇതില്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷം നിക്ഷേപകര്‍ക്കും പണം തിരികെ ലഭിച്ചേനേ. എന്നാല്‍ രാഷ്ട്രീയ മുഖം നോക്കി കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റം ചെയ്തവരെ കണ്ടുപിടിക്കുവാന്‍ ഉള്ള പ്രാഥമിക നടപടികള്‍ പോലും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തില്ല. സഹകരണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാണ്ടനാട് സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകര്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപ കൂട്ടായ്മയുടെ ചെയര്‍മാന്‍ കെ.ബി.യശോധരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബി.യശോധരന്‍ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി പിന്‍ഡ്രം കോട്, ടി.ഡി.മോഹന്‍, സജി ഞക്കണംതുണ്ടിയില്‍, ജോണ്‍സണ്‍ കൂടാംപള്ളത്തു, എന്‍.വി.വര്‍ഗീസ്, സുകു ശാമുല്‍, പി.ഡി.വാസുദേവന്‍, രാജേന്ദ്രന്‍ പിള്ള, വി.ജി.മനോഹരന്‍, എന്‍.ജി. ശ്രീകുമാര്‍ ഏലിയാമ്മ തോമസ്, സാറമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
- ജംബുലിംഗം സുരേഷ് ബാലരാമപുരം പോലീസിന്റെ പിടിയിൽ തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ ജഠ ബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന സുരേഷിനെ ബാലരാമപുരം പോലീസ് പിടികൂടി. ഏകദേശം 12 വർഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജംബുലിംഗത്തെ മറ്റൊരു കേസിലെ പ്രതിയായതിനെ തുടർന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. ഓപ്പറേഷൻ വിപ്പിൽ ലിസ്റ്റിൽ ഉള്ള പ്രതിയാണ് ജംബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന പ്രതി.1
- തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.1
- പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.2
- *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.1
- ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബസ് ജീവനക്കാരെ മർദിച്ച സി പി എം പ്രവർത്തകർ അറസ്റ്റിൽ ആറു പേരാണ് അറസ്റ്റിലായത് ഇടുക്കി നെടുംകണ്ടം_ മാവടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ആശ്രയ ബസിലെ ജീവനക്കാർക്കാണ് മർദ്ദനം ഏറ്റത് vo hold നെടുങ്കണ്ടം മുണ്ടിയെരുമ തേക്കിൻകൂട്ടത്തിൽ അബ്‌ദുൾ വാഹിദ് , നെടുങ്കണ്ടം തച്ചേട്ടുപറമ്പിൽ ട്രോണി ജയിംസ് , കോമ്പയാർ കോയിപ്പുറത്ത് വിജീഷ് വിജയൻ (, നെടുങ്കണ്ടം കുമ്പളാപള്ളിയിൽ ശരത് ഹരിഹരൻ , കല്ലാർ ബ്ലോക്ക് നമ്പർ 70ൽ കിഷോർ രാജ് , നെടുങ്കണ്ടം ഇത്തിക്കൽ ഹാലിത്ത് ഷെരീഫ് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്‍തത് .കൈലാസം-മാവടി-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രയ ബസിന്റെ ഡ്രൈവർ രൺജിഷ്, കണ്ടക്ടർ മോൻസ് എന്നിവരെയാണ് ഇവർ സംഘം ചേർന്ന് മർദിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കൽക്കൂന്തൽ ഭാഗത്ത് വച്ച് ബസ് കാറിനെ മറികടന്നതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് .ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞ് രൺജിഷിനെ മർദിക്കുകയും കണ്ണിൽ ഇടിക്കുകയും ചെയ്തു. Hold മറ്റ് പ്രതികൾ ചേർന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മർദനം തടയാനെത്തിയ മോൻസിനെ പ്രതികൾ തടഞ്ഞുവച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു .സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമീണ മേഖലയായ മാവടിയിലേക്കുള്ള ഏക ബസ് സർവീസാണ് ജനകീയ കൂട്ടായ്മയിൽ പ്രവർത്തിയ്ക്കുന്ന ആശ്രയ . അറസ്റ്റിലായവരെയും വാഹനവും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു....4
- ഇടുക്കി രാജാക്കാട് കുത്തുങ്കലിൽ ഭീതി പടർത്തി കാട്ടുപോത്തിന്റെ സാന്നിധ്യം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ നേരിൽ കാണുന്നത്. ഒരു ദിവസം നിരീക്ഷിച്ചതിനു ശേഷം കാട്ടുപോത്ത് മേഖലയിൽ തുടരുകയാണെങ്കിൽ കാടുകയറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ച് ഓഫീസർ അരുൺ വ്യക്തമാക്കി. കുടിയേറ്റകാലം മുതൽ ഇന്നോളം വന്യമൃഗ ശല്യം ഇല്ലാതിരുന്ന മേഖലയാണ് കുത്തുങ്കൽ. അടുത്ത പ്രദേശത്തെങ്ങും വനമേഖല ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇവിടേക്ക് കാട്ടുപോത്തെത്തിയത് ഇതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. രാവിലെ 7 മണിയോടെയാണ് സമീപവാസിയായ കാളക്കാട്ട് ജയൻ കാട്ടുപോത്തിനെ നേരിൽ കാണുന്നത് ഇതുകൂടാതെ മറ്റു പ്രദേശങ്ങളിലും ആളുകൾ കാട്ടുപോത്തിനെ നേരിട്ടു കണ്ടു. ബൈറ്റ്.... (തോളത്തു തോർത്ത് ഇട്ട ആൾ ) തുടർന്ന് കുത്തുങ്കൽ സ്വദേശി ജോർജ് പാറമ്പറമ്പ് തോട്ടത്തിലും കാട്ടുപോത്തിനെ കണ്ടു. ഇതോടെ നാട്ടുകാർ പഞ്ചായത്തിലും വനം വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. ബൈറ്റ്.... പഞ്ചായത്ത് പ്രസിഡന്റ്. (പച്ച ഷർട്ടും വെള്ള മുണ്ടും ) മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ കോർഡിനേഷൻ കമ്മിറ്റിയംഗം കെ ബുൾ ബേന്ദ്രൻ അടക്കമുള്ളവർ തലത്തെത്തി പരിശോധന നടത്തിയപ്പോഴും കാട്ടുപോത്തിനെ നേരിട്ട് കണ്ടു. ബൈറ്റ്... ബുൾബേന്ദ്രൻ ആദ്യം കണ്ട ഭാഗത്തിന്റെ എതിർ ദിശയിലേക്ക് ഓടിമറഞ്ഞ കാട്ടുപോത്തിനെ വനംവകുദ്യോഗസ്ഥർ തിരയുകയാണ് ഒരു ദിവസം നിരീക്ഷിച്ചതിനു ശേഷം വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായാൽ കാടുകയറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ച് ഓഫീസറും പറഞ്ഞു അതേസമയം കാട്ടുപോത്തിന്റെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ആർ ആർ ടിയുടെ സേവനമടക്കം ഉപയോഗപ്പെടുത്തി രാത്രികാലത്തും നിരീക്ഷണം നടത്തി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നതാണ് ഉയരുന്ന ആവശ്യം.4
- തലസ്ഥാനത്ത് അതിരുവിട്ട് അദ്ധ്യാപകർ തമ്മിൽ കയ്യാങ്കളി തിരുവനന്തപുരം:വഴുതകാട് ബ്ലൈൻഡ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജിനെ മുൻ പ്രധാനാധ്യാപക മർദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.1