logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ചേർത്തല: കയർ മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കി കയർ ലേബർ യൂണിയൻ ഐഎൻടിയുസി  ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇ എസ് ഐ കാർഡ് വിതരണോൽഘാടനം ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് നിർവഹിച്ചു. തണ്ണീർമുക്കം കരിക്കാട് ഗ്രാമജ്യോതി കയർ വ്യവസായ സഹകരണ സംഘത്തിലെ 15-ഓളം ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ഇ എസ് ഐ കാർഡ് വിതരണം ചെയ്തത്. ചേർത്തല ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന സമ്മേളനത്തിൽ ഐഎൻടിയുസി  മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനവും ഓണക്കോടി വിതരണവും സംസ്ഥാന വൈസ് പ്രസിഡന്റും കയർ ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ എ.കെ. രാജൻ നിർവഹിച്ചു. കയർ ലേബർ യൂണിയൻ താലൂക്ക് പ്രസിഡന്റ് കല്ലാപ്പുറം സാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഓഗസ്റ്റ് 18-ന് നടക്കുന്ന പണിമുടക്കിനെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായി. കയർ മേഖലയിലെ സേവന-വേതന വ്യവസ്ഥ പരിഷ്കരിക്കണമെന്നും തൊഴിലാളികളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18-ന് നടക്കുന്ന പൊതുപണിമുടക്കിൽ ഐഎൻടിയുസി യും പങ്കുചേരുമെന്ന് നേതാക്കൾ അറിയിച്ചു. ജനറൽ സെക്രട്ടറി സി.പി. ബോസ് ലാൽ, ട്രഷറർ ജി. സോമകുമാർ, എസ്. രാജേന്ദ്രൻ, അഡ്വ. സി.ഡി. ശങ്കർ, ഡി. സുരേഷ് ബാബു, ആർ. ശശിധരൻ, എൻ. സജീവൻ, അഡ്വ. സി.വി. തോമസ്, വി. ശശിധരൻ നായർ, സജി കുര്യാക്കോസ്, എൻ.ഡി. വാസവൻ, കെ.എസ്. ആന്റണി, ടോം ജോസ് ചമ്പക്കുളം, കാർത്തികേയൻ, എ.ഡി. ബാബു, പി. ജിഷ്മോൾ തുടങ്ങിയവർ സംസാരിച്ചു.  ഫോട്ടോ :  കയർ മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കി കയർ ലേബർ യൂണിയൻ ഐഎൻടിയുസി  ചേർത്തല താലൂക്ക് കമ്മിറ്റി നടത്തിയ ഇ എസ് ഐ കാർഡ് വിതരണോൽഘാടനം ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് നിർവഹിച്ചു

8 hrs ago
user_Sabu Cherthala
Sabu Cherthala
ചേർത്തല, ആലപ്പുഴ, കേരളം•
8 hrs ago
7cef2f80-6bef-4c15-b76b-a629d0052414

More news from കേരളം and nearby areas
  • ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ്‌ കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
    1
    ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു.

രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു.
സുജിത സന്തോഷ്‌ 
കൈതമറ്റം 
കോടാലിപ്പാറ
വാർഡ് 17,
ഗോപാലൻ
കടക്കാകുന്നേൽ 
വെള്ളിലാംകണ്ടം 
വാർഡ് 15
റീന ജോസ് 
കിഴക്കേമാട്ടുകട്ട 
വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ   അറിയിച്ചു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    1 hr ago
  • കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    1
    കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    3 hrs ago
  • കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team). ​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. ​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    2
    കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന.
മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team).
​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു.
​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    1 hr ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.