കരിമ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19-ന് വായനാ ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. എഴുത്തുകാരനും ഗവൺമെൻറ് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോക്ടർ പി മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയിലൂടെ നേടുന്ന അറിവ് അനുഭവമാക്കി മാറാനും മികച്ച മനുഷ്യനാകാനും സഹായിക്കുമ്പോഴാണ് ആ വായന സാർത്ഥകമാകുന്നതെന്ന് ഉദ്ഘാടകൻ ഡോ. പി. മുരളി ഓർമ്മിപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനായ അരുൺരാജിന്റെ 'നിസ്സാരം' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. വായനാദിനത്തിന് മുന്നോടിയായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ജുഹ് ഫിദ കവിത ആലപിക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് കെ രാധാകൃഷ്ണൻ കൃഷ്ണൻ അധ്യക്ഷനായ ഈ ചടങ്ങിൽ വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ ഷീബശ്രീ, ഫ്രൈഡേ റീഡിങ് ക്ലബ് കോഡിനേറ്റർ അരുൺരാജ്, അധ്യാപികമാരായ ശ്രീജ കെ, സീമ, ഗായത്രി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ സ്വാഗതവും പ്രധാന അധ്യാപകൻ ജമീർ എം നന്ദിയും പറഞ്ഞു.