logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

72ാമത് നെഹ്‌റു ട്രോഫി വള്ളംകളി കമൻററി മത്സരം ആഗസ്റ്റ് 4 ന് 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് നാലിന് രാവിലെ 9 .30 ന്ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ (കളക്ട്രേറ്റിന് സമീപം) ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ അധ്യക്ഷനാകും. മുൻഎംഎൽഎ സി കെ സദാശിവൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ എ.എ.ഷുക്കൂർ പങ്കെടുക്കും. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന് 'വേഴു' എന്ന പേര് നിർദ്ദേശിച്ച ആലപ്പുഴ,തിരുവമ്പാടി, നടുവിലെപ്പറമ്പ് എ.ആർ. ശുഐബിന് ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ മുല്ലയ്ക്കൽ നൂർ ജൂവലറി നൽകുന്ന സ്വർണനാണയം കൈമാറും. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഒറ്റ വിഭാഗമായും കോളേജ്, പൊതുവിഭാഗം(പ്രായപരിധിയില്ലാതെ ) ഒറ്റ വിഭാഗമായും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2025 നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും. താല്പര്യമുള്ളവർക്ക് നാലിന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന് സ്‌കൂളിൽ എത്തിച്ചേരണം. കൂടുതൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ 0477-2251349 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.

17 hrs ago
user_BINDU PREM
BINDU PREM
അമ്പലപ്പുഴ, ആലപ്പുഴ, കേരളം•
17 hrs ago
09fcc129-741e-4b4d-8655-f1fea172a140

72ാമത് നെഹ്‌റു ട്രോഫി വള്ളംകളി കമൻററി മത്സരം ആഗസ്റ്റ് 4 ന് 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് നാലിന് രാവിലെ 9 .30 ന്ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ (കളക്ട്രേറ്റിന് സമീപം) ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ അധ്യക്ഷനാകും. മുൻഎംഎൽഎ സി കെ സദാശിവൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ എ.എ.ഷുക്കൂർ പങ്കെടുക്കും. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന് 'വേഴു' എന്ന പേര് നിർദ്ദേശിച്ച ആലപ്പുഴ,തിരുവമ്പാടി, നടുവിലെപ്പറമ്പ് എ.ആർ. ശുഐബിന് ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ മുല്ലയ്ക്കൽ നൂർ ജൂവലറി നൽകുന്ന സ്വർണനാണയം കൈമാറും. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഒറ്റ വിഭാഗമായും കോളേജ്, പൊതുവിഭാഗം(പ്രായപരിധിയില്ലാതെ ) ഒറ്റ വിഭാഗമായും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2025 നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും. താല്പര്യമുള്ളവർക്ക് നാലിന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന് സ്‌കൂളിൽ എത്തിച്ചേരണം. കൂടുതൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ 0477-2251349 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.

More news from കേരളം and nearby areas
  • ജില്ലയിലെ ഭൂമി കയ്യേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചകൾ ഇല്ലാതെ കർശന നടപടി സ്വീകരിക്കാൻ ജില്ല വികസന സമിതി യോഗത്തിൽ തീരുമാനം. ഇടുക്കി : ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കും. കൈയേറ്റമൊഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുകയോ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കും. കളളപട്ടയങ്ങളുണ്ടാക്കി ഭൂമി കൈയേറാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. വാഗമണ്ണിലെ വരാട്ടുമേട്ടില്‍ 10 ഏക്കര്‍ ഭൂമി കൈയേറ്റമൊഴിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടമലക്കുടിയില്‍ വീടില്ലാത്തവരുടെ കണക്കെടുക്കും ഇടമലക്കുടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച പരിശോധന പൂര്‍ത്തിയായി. വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത വിധം ശോചനീയാവസ്ഥയിലാണ് വീടുകള്‍. ഈ വീടുകള്‍ ഇടുക്കി വികസന പാക്കേജിലുള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ 149 വീടുകളുടെ കൂടി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇടമലക്കുടി പഞ്ചായത്തില്‍ ഇനി എത്ര കുടുംബങ്ങള്‍ക്കാണ് വീട് ആവശ്യമുള്ളത് എന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടിഡിഒയ്ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരെ നിയമിക്കും ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് താത്കാലിക ജീവനക്കാരെ അടിയന്തരമായി നിയമിക്കാന്‍ തീരുമാനം. ക്ലര്‍ക്ക്, സെക്യൂരിറ്റി തുടങ്ങി വിവിധ ജീവനക്കാരെയാണ് ഉടന്‍ നിയമിക്കുക. ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൂടാതെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തും. നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കും. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി ഓഗസ്റ്റ് 18 ന് ജില്ലയിലെത്തുമെന്ന് റോയ് കെ പൗലോസ് എംഎല്‍എ അറിയിച്ചു. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അനിവാര്യം ജില്ലയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍ദേശിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതി നടപ്പാക്കാന്‍ ഭൂമി ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. ദേവികുളത്തും ചിന്നക്കനാലിലും കുടിവെളളമെത്തും ദേവികുളം പഞ്ചായത്തിലെ 809 വീടുകളിലും ചിന്നക്കനാല്‍ പഞ്ചായത്തിലെ 3357 വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ഭൂമിയിലൂടെ പൈപ്പ് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനാണ് പരിഹാരമായത്. റവന്യൂ വകുപ്പും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തി ബദല്‍ മാര്‍ഗം കണ്ടെത്തി. കുമ്മിണിക്കുന്ന് കുളം കൈയേറ്റമൊഴിപ്പിച്ച് പഞ്ചായത്തിന് കൈമാറും വെള്ളത്തൂവല്‍ പഞ്ചായത്തിലെ കുമ്മിണിക്കുന്ന് കുളം നവീകരിക്കുന്നതിനുള്ള സ്ഥലം പ്രദേശവാസികള്‍ കൈയേറിയത് സംബന്ധിച്ച് അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. തുടര്‍ന്ന് സ്ഥലം പഞ്ചായത്തിന് കൈമാറും. ആനയിറങ്കലില്‍ ബോട്ടിംഗ് ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പിന്റെ ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ യോഗം ചേരും. ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിക്കുന്നത് വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനും ആനകളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നതിനും കാരണമാകും എന്ന് വനം വകുപ്പ് വ്യക്തമാക്കി. എന്നാല്‍ തേക്കടി, മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലും ആനകളുടെ സാന്നിധ്യമുണ്ടെങ്കിലും ബോട്ടിംഗ് നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് യോഗം ചേരുക. ഇടമലക്കുടി റോഡ് നിര്‍മ്മാണം: കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും ഇടമലക്കുടിയില്‍ 1.3 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് യോഗത്തില്‍ അറിയിച്ചു. കൂടാതെ ഈ കരാറുകാരനു നല്‍കാനുള്ള എല്ലാ പെയ്‌മെന്റുകളും നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു. നിര്‍മ്മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കും ജില്ലയില്‍ പാറ, മണല്‍, എംസാന്‍ഡ് പോലുള്ള നിര്‍മ്മാണ സാമഗ്രികളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാറ ഖനനം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ പാറയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് എബിസി സെന്ററിന്റെ പ്രവര്‍ത്തനം ഉടനാരംഭിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ. വര്‍ഗീസ് പറഞ്ഞു. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും യോഗത്തില്‍ ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ വി.എം. ആര്യ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    1
    ജില്ലയിലെ ഭൂമി കയ്യേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചകൾ ഇല്ലാതെ കർശന നടപടി സ്വീകരിക്കാൻ ജില്ല വികസന സമിതി യോഗത്തിൽ തീരുമാനം.
ഇടുക്കി :
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കും. കൈയേറ്റമൊഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുകയോ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കും. 
കളളപട്ടയങ്ങളുണ്ടാക്കി ഭൂമി കൈയേറാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. വാഗമണ്ണിലെ വരാട്ടുമേട്ടില്‍ 10 ഏക്കര്‍ ഭൂമി കൈയേറ്റമൊഴിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ തുടങ്ങിയവര്‍ പങ്കെടുത്തു.  
ഇടമലക്കുടിയില്‍ വീടില്ലാത്തവരുടെ കണക്കെടുക്കും
ഇടമലക്കുടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച പരിശോധന പൂര്‍ത്തിയായി. വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത വിധം ശോചനീയാവസ്ഥയിലാണ് വീടുകള്‍. ഈ വീടുകള്‍ ഇടുക്കി വികസന പാക്കേജിലുള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ 149 വീടുകളുടെ കൂടി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇടമലക്കുടി പഞ്ചായത്തില്‍ ഇനി എത്ര കുടുംബങ്ങള്‍ക്കാണ് വീട് ആവശ്യമുള്ളത് എന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടിഡിഒയ്ക്ക് നിര്‍ദേശം നല്‍കി. 
ഇടുക്കി മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരെ നിയമിക്കും
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് താത്കാലിക ജീവനക്കാരെ അടിയന്തരമായി നിയമിക്കാന്‍ തീരുമാനം. ക്ലര്‍ക്ക്, സെക്യൂരിറ്റി തുടങ്ങി വിവിധ ജീവനക്കാരെയാണ് ഉടന്‍ നിയമിക്കുക. ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൂടാതെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തും. നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കും. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി ഓഗസ്റ്റ് 18 ന് ജില്ലയിലെത്തുമെന്ന് റോയ് കെ പൗലോസ് എംഎല്‍എ അറിയിച്ചു. 
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അനിവാര്യം
ജില്ലയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍ദേശിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതി നടപ്പാക്കാന്‍ ഭൂമി ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. 
ദേവികുളത്തും ചിന്നക്കനാലിലും കുടിവെളളമെത്തും
ദേവികുളം പഞ്ചായത്തിലെ 809 വീടുകളിലും ചിന്നക്കനാല്‍ പഞ്ചായത്തിലെ 3357 വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ഭൂമിയിലൂടെ പൈപ്പ് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനാണ് പരിഹാരമായത്. റവന്യൂ വകുപ്പും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തി ബദല്‍ മാര്‍ഗം കണ്ടെത്തി. 
കുമ്മിണിക്കുന്ന് കുളം കൈയേറ്റമൊഴിപ്പിച്ച് പഞ്ചായത്തിന് കൈമാറും
വെള്ളത്തൂവല്‍ പഞ്ചായത്തിലെ കുമ്മിണിക്കുന്ന് കുളം നവീകരിക്കുന്നതിനുള്ള സ്ഥലം പ്രദേശവാസികള്‍ കൈയേറിയത് സംബന്ധിച്ച് അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. തുടര്‍ന്ന് സ്ഥലം പഞ്ചായത്തിന് കൈമാറും.
ആനയിറങ്കലില്‍ ബോട്ടിംഗ്
ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പിന്റെ ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ യോഗം ചേരും. ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിക്കുന്നത് വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനും ആനകളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നതിനും കാരണമാകും എന്ന് വനം വകുപ്പ് വ്യക്തമാക്കി. എന്നാല്‍ തേക്കടി, മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലും ആനകളുടെ സാന്നിധ്യമുണ്ടെങ്കിലും ബോട്ടിംഗ് നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് യോഗം ചേരുക. 
ഇടമലക്കുടി റോഡ് നിര്‍മ്മാണം: കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും
ഇടമലക്കുടിയില്‍ 1.3 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് യോഗത്തില്‍ അറിയിച്ചു. കൂടാതെ ഈ കരാറുകാരനു നല്‍കാനുള്ള എല്ലാ പെയ്‌മെന്റുകളും നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു. 
നിര്‍മ്മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കും
ജില്ലയില്‍ പാറ, മണല്‍, എംസാന്‍ഡ് പോലുള്ള നിര്‍മ്മാണ സാമഗ്രികളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാറ ഖനനം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ പാറയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു. 
തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് എബിസി സെന്ററിന്റെ പ്രവര്‍ത്തനം ഉടനാരംഭിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ. വര്‍ഗീസ് പറഞ്ഞു. 
സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും യോഗത്തില്‍ ആദരിച്ചു. 
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ വി.എം. ആര്യ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    12 hrs ago
  • സെൻസസ് മരം നട്ട് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂൾ. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ സെൻസസ് മരം നട്ടുകൊണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി അധ്യാപകർ നടത്തിയ സെൻസസ് പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് പരിസമാപ്തി കുറിക്കുകയും, സ്കൂളിൽ പരിസ്ഥിതി സംരക്ഷണ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്തു. അധ്യാപകരും ഉദ്യോഗസ്ഥരും ചേർന്ന് ചെയ്ത സെൻസസ് പ്രവർത്തനങ്ങളുടെ സത്ഫലങ്ങൾ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ദേശീയ ഫലമായ മാവിൻ തൈ നട്ടു കൊണ്ടാണ് സെൻസസിന്റെ ഓർമ്മകൾ എല്ലാ കാലത്തേക്കുമായി സ്കൂളിൽ നിലനിർത്തിയത്. സെൻസസ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട സ്കൂളിലെ 16 അധ്യാപക അനധ്യാപക ഉദ്യോഗസ്ഥർ ചേർന്നാണ് പരിസ്ഥിതി സംരക്ഷണത്തിനായി സെൻസസ് മരം നട്ടത്. സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ലിൻസി അലക്സ്, കഴിഞ്ഞ ഒരു മാസമായി ത്യാഗപൂർവ്വം സേവനം ചെയ്ത അധ്യാപകരെ അനുമോദിച്ച് സംസാരിച്ചു. അധ്യാപകർ സെൻസസ് ജോലികൾ പൂർത്തിയാക്കുമ്പോൾ സ്കൂളിലെ പ്രവർത്തനങ്ങൾ യാതൊരു തടസ്സവും കൂടാതെ മുന്നോട്ടു പോകുവാൻ കഠിനാധ്വാനം ചെയ്ത അധ്യാപകരെയും യോഗത്തിൽ പ്രത്യേകമായി അനുമോദിച്ചു. പത്തു വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന സെൻസസ് ജോലികൾ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും അധ്യാപകർ ചെയ്തു തീർത്തപ്പോൾ അത് രാജ്യത്തിന്റെ നിയമനിർമ്മാണ പ്രക്രിയകൾക്കും അതുവഴി രാജ്യത്തിന്റെ വികസനത്തിനും കാരണമാകുമ്പോൾ അതിനൊരു നിമിത്തം ആകുവാൻ അധ്യാപകർക്ക് സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സെൻസസ് സൂപ്പർവൈസർമാരും എന്യൂമറേറ്റർമാരുമായ അധ്യാപകർ പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നമിത, പ്രോഗ്രാം കോ ഓർഡിനേറ്റർ ജിനോ തോമസ് അധ്യാപകർ, അനധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
    3
    സെൻസസ് മരം നട്ട് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂൾ.

 കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ സെൻസസ് മരം നട്ടുകൊണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി അധ്യാപകർ നടത്തിയ സെൻസസ് പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന്  പരിസമാപ്തി കുറിക്കുകയും, സ്കൂളിൽ പരിസ്ഥിതി സംരക്ഷണ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്തു.

 അധ്യാപകരും ഉദ്യോഗസ്ഥരും ചേർന്ന് ചെയ്ത സെൻസസ് പ്രവർത്തനങ്ങളുടെ സത്ഫലങ്ങൾ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ദേശീയ ഫലമായ മാവിൻ തൈ നട്ടു കൊണ്ടാണ് സെൻസസിന്റെ ഓർമ്മകൾ എല്ലാ കാലത്തേക്കുമായി സ്കൂളിൽ നിലനിർത്തിയത്. സെൻസസ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട സ്കൂളിലെ 16 അധ്യാപക അനധ്യാപക ഉദ്യോഗസ്ഥർ ചേർന്നാണ് പരിസ്ഥിതി സംരക്ഷണത്തിനായി  സെൻസസ് മരം നട്ടത്. 

 സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ലിൻസി അലക്സ്,  കഴിഞ്ഞ ഒരു മാസമായി ത്യാഗപൂർവ്വം സേവനം ചെയ്ത അധ്യാപകരെ അനുമോദിച്ച് സംസാരിച്ചു. 
 അധ്യാപകർ സെൻസസ് ജോലികൾ പൂർത്തിയാക്കുമ്പോൾ സ്കൂളിലെ പ്രവർത്തനങ്ങൾ യാതൊരു തടസ്സവും കൂടാതെ മുന്നോട്ടു പോകുവാൻ കഠിനാധ്വാനം ചെയ്ത അധ്യാപകരെയും യോഗത്തിൽ പ്രത്യേകമായി അനുമോദിച്ചു.
 പത്തു വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന സെൻസസ് ജോലികൾ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും അധ്യാപകർ ചെയ്തു തീർത്തപ്പോൾ അത് രാജ്യത്തിന്റെ നിയമനിർമ്മാണ പ്രക്രിയകൾക്കും അതുവഴി രാജ്യത്തിന്റെ വികസനത്തിനും കാരണമാകുമ്പോൾ അതിനൊരു നിമിത്തം ആകുവാൻ അധ്യാപകർക്ക് സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സെൻസസ് സൂപ്പർവൈസർമാരും എന്യൂമറേറ്റർമാരുമായ അധ്യാപകർ പറഞ്ഞു.
 സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നമിത, പ്രോഗ്രാം കോ ഓർഡിനേറ്റർ ജിനോ തോമസ് അധ്യാപകർ, അനധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
    user_VBC NEWS THODUPUZHA
    VBC NEWS THODUPUZHA
    തൊടുപുഴ, ഇടുക്കി, കേരളം•
    16 hrs ago
  • പെൺകുട്ടികൾക്ക് ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റ് നൽകി വെസാർഡ് ജീവ കാരുണ്യ പ്രവർത്തനം രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വരുന്ന കുമളി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വോസാർഡ് സംഘടനയുടെ നേതൃത്വത്തിൽ പാമ്പനാർ ഗവൺമെന്റ് ഹൈസ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നവീകരിച്ച ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ഇന്ന് നടന്നു വെസാർഡ് അസോസിയേറ്റ് ഡയറക്ടർ ഫാദർ നിക്സൺ ഏനാമറ്റത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു, യോഗത്തിന് പാമ്പനാർ ഗവ: ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് എസ് മുരുകൻ അധ്യക്ഷത വഹിച്ചു, പാമ്പനാർ ഗവൺമെന്റ് ഹൈസ്കൂൾ എച്ച് എം വിജയ് A സ്വാഗതം ആശംസിച്ചു, പിടിഎ വൈസ് പ്രസിഡണ്ട് കിംഗ് സോളമൻ, എംപിറ്റിഎ പ്രസിഡന്റ് ഷനിജ, പീരുമേട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അനിത പി വി, പിടിഎ ഭാരവാഹികൾ വെസാർഡ് ഭാരവാഹികളായ അഡ്വക്കേറ്റ് ഷിനോജ് ജോസ്, സുബിൻ സണ്ണി അധ്യാപകർ അനധ്യാപകർ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു,
    1
    പെൺകുട്ടികൾക്ക് ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റ് നൽകി വെസാർഡ് 
ജീവ കാരുണ്യ പ്രവർത്തനം രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വരുന്ന കുമളി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വോസാർഡ്  സംഘടനയുടെ നേതൃത്വത്തിൽ പാമ്പനാർ ഗവൺമെന്റ് ഹൈസ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നവീകരിച്ച ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ഇന്ന് നടന്നു 
വെസാർഡ് അസോസിയേറ്റ് ഡയറക്ടർ ഫാദർ നിക്സൺ ഏനാമറ്റത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു,  യോഗത്തിന് പാമ്പനാർ ഗവ: ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് എസ് മുരുകൻ അധ്യക്ഷത വഹിച്ചു, പാമ്പനാർ ഗവൺമെന്റ് ഹൈസ്കൂൾ എച്ച് എം  വിജയ് A സ്വാഗതം ആശംസിച്ചു, പിടിഎ വൈസ് പ്രസിഡണ്ട് കിംഗ് സോളമൻ, എംപിറ്റിഎ പ്രസിഡന്റ് ഷനിജ,  പീരുമേട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അനിത പി വി, പിടിഎ ഭാരവാഹികൾ വെസാർഡ് ഭാരവാഹികളായ അഡ്വക്കേറ്റ് ഷിനോജ് ജോസ്, സുബിൻ സണ്ണി അധ്യാപകർ അനധ്യാപകർ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു,
    user_Peermade live
    Peermade live
    News Anchor പീരുമേട്, ഇടുക്കി, കേരളം•
    20 hrs ago
  • കാട്ടുപോത്തിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വനം വകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും പ്രദേശത്ത് പട്രോളിങ്ങ് തുടരുന്നു പീരുമേട്: തോട്ടാപുര ജനവാസ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി ഭീതി പരത്തിയിരുന്ന കാട്ടുപോത്തിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വനം വകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും (ആർആർടി) പ്രദേശത്ത് രാവും പകലും പട്രോളിംഗ് തുടരുന്നുണ്ടെങ്കിലും കാട്ടുപോത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലും പതിഞ്ഞിട്ടില്ല. ഇതോടെ കാട്ടുപോത്ത് ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോയിരിക്കാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് പട്രോളിംഗ് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലകളിലെ സോളാർ വേലികൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പന്തിയിലും അധിക കമ്പി സ്ഥാപിക്കുകയും കാട്ടുപോത്ത് ചാടിക്കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വേലിയുടെ ഉയരം വർധിപ്പിക്കുകയും ചെയ്തതായി ഏരുമേലി റേഞ്ച് ഓഫീസർ കെ.വി.രതീഷ് അറിയിച്ചു.
    3
    കാട്ടുപോത്തിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വനം വകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും  പ്രദേശത്ത് പട്രോളിങ്ങ് തുടരുന്നു
പീരുമേട്: തോട്ടാപുര ജനവാസ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി ഭീതി പരത്തിയിരുന്ന  കാട്ടുപോത്തിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വനം വകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും (ആർആർടി) പ്രദേശത്ത്
രാവും പകലും പട്രോളിംഗ് തുടരുന്നുണ്ടെങ്കിലും കാട്ടുപോത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലും പതിഞ്ഞിട്ടില്ല. ഇതോടെ കാട്ടുപോത്ത് ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോയിരിക്കാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
പ്രദേശത്ത് പട്രോളിംഗ് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലകളിലെ സോളാർ വേലികൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പന്തിയിലും അധിക കമ്പി സ്ഥാപിക്കുകയും കാട്ടുപോത്ത് ചാടിക്കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വേലിയുടെ ഉയരം വർധിപ്പിക്കുകയും ചെയ്തതായി ഏരുമേലി റേഞ്ച് ഓഫീസർ കെ.വി.രതീഷ് അറിയിച്ചു.
    user_സുനിൽ ജോസഫ്
    സുനിൽ ജോസഫ്
    പീരുമേട്, ഇടുക്കി, കേരളം•
    21 hrs ago
  • കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
    1
    കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി

കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി
പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
    user_Samad Nedungottur
    Samad Nedungottur
    പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    7 hrs ago
  • ​തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ വൻമരം കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. ​മൂലമറ്റം: തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാടിന് സമീപം വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ ഉയർന്ന പ്രദേശത്ത് നിന്നിരുന്ന മരം ഇലക്ട്രിക് ലൈനുകൾക്ക് മുകളിലൂടെയാണ് റോഡിലേക്ക് പതിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ​വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ ജെ.സി.ബിയുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചു. ​അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. എ. ജാഫർഖാന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ ജിൻസ് മാത്യു, ഫയർ ഓഫീസർമാരായ സിജു എം.പി, റോയ് മാത്യു, ജെയിംസ് തോമസ്, അനീഷ് കെ. ഷാജി, അഫ്സൽ ഖാൻ എന്നിവർ പങ്കെടുത്തു. ​സംഭവസ്ഥലത്ത് കുളമാവ് പോലീസും കെ.എസ്.ഇ.ബി അധികൃതരും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
    1
    ​തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ വൻമരം കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു.

​മൂലമറ്റം: തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാടിന് സമീപം വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ ഉയർന്ന പ്രദേശത്ത് നിന്നിരുന്ന മരം ഇലക്ട്രിക് ലൈനുകൾക്ക് മുകളിലൂടെയാണ് റോഡിലേക്ക് പതിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
​വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ ജെ.സി.ബിയുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചു.
​അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. എ. ജാഫർഖാന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ ജിൻസ് മാത്യു, ഫയർ ഓഫീസർമാരായ സിജു എം.പി, റോയ് മാത്യു, ജെയിംസ് തോമസ്, അനീഷ് കെ. ഷാജി, അഫ്സൽ ഖാൻ എന്നിവർ പങ്കെടുത്തു.
​സംഭവസ്ഥലത്ത് കുളമാവ് പോലീസും കെ.എസ്.ഇ.ബി അധികൃതരും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    13 hrs ago
  • കൊടിയത്തൂര് ഉരുൾപൊട്ടി വീടുകളിൽ വെള്ളം കയറി ക്രമാതീതമായി വെള്ളം ഉയരുകയാണ് കൊടിയത്തൂർ അടൂർ മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തോടുകളിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിൽ വെള്ളത്തിലായി
    1
    കൊടിയത്തൂര് ഉരുൾപൊട്ടി വീടുകളിൽ വെള്ളം കയറി ക്രമാതീതമായി വെള്ളം ഉയരുകയാണ്
കൊടിയത്തൂർ അടൂർ മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തോടുകളിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിൽ വെള്ളത്തിലായി
    user_NIKHIL JOSE
    NIKHIL JOSE
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.