മലപ്പുറം കൽപകഞ്ചേരി എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകനായ വടകര സ്വദേശി ബൽരാജിനെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ക്ലാസിൽ വരാതിരുന്ന കുട്ടി കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെത്തിയപ്പോഴാണ് ക്രൂരമായ മർദ്ദനത്തിനിരയായത്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുകയായിരുന്ന കുട്ടിയെ അധ്യാപകൻ പിന്നിലൂടെ വന്ന് പെട്ടെന്ന് ചൂരൽ ഉപയോഗിച്ച് ക്രൂരമായി അടിക്കുകയായിരുന്നു. മർദ്ദനമേറ്റ് കൈ ഒടിഞ്ഞിട്ടും ആ കൈകൊണ്ട് തന്നെ കുട്ടിയെക്കൊണ്ട് ബോർഡിൽ എഴുതിക്കാൻ അധ്യാപകൻ നിർബന്ധിച്ചു. കൈയ്ക്ക് അസഹനീയമായ വേദനയുണ്ടെന്ന് കുട്ടി കരഞ്ഞു പറഞ്ഞിട്ടും ഇയാൾ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. പിന്നീട് സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ സ്കൂളിലെ മറ്റ് അധ്യാപകർ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ചേർന്ന് കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് കൈയിലെ അസ്ഥിക്ക് ഒടിവുണ്ടെന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ സംസ്ഥാന ബാലാവകാശ കമ്മീഷൻ നേരിട്ടെത്തി കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൽപകഞ്ചേരി പോലീസ് സ്കൂളിലെത്തി മറ്റ് കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കുട്ടിയുടെയും രക്ഷിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലെടുത്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. കുറ്റാരോപിതനായ അധ്യാപകൻ ബൽരാജിനെ സർവീസിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്യുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.1
- തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.1