logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

സംസ്ഥാന ബജറ്റിൽ കുട്ടനാടിനോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്ന് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ ആരോപിച്ചു. കർഷക സ്നേഹം പറഞ്ഞ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ കുട്ടനാട്ടിലെയും കേരളത്തിലെയും നെൽ കർഷകരെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റിൽ കുട്ടനാടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി തകഴി മണ്ഡലം കമ്മറ്റി എടത്വയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ. വാസുദേവൻ. നെല്ലിന്റെ വില കിലോഗ്രാമിന് 35 രൂപയാക്കും എന്ന വാഗ്ദാനവും നെല്ലിന്റെ വില യഥാസമയം ലഭ്യമാക്കുന്നതിനായി റിവോൾവിംഗ് ഫണ്ട് ഏർപ്പെടുത്തുമെന്ന വാഗ്ദാനവും ജലരേഖയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനും ഒരു പദ്ധതി പോലും ആവിഷ്കരിക്കാൻ തയ്യാറാകാത്തത് കുട്ടനാടിനോടുള്ള അവഗണനയുടെ പ്രതിഫലനമാണെന്നും പി.കെ. വാസുദേവൻ ആരോപിച്ചു. തകഴി മണ്ഡലം പ്രസിഡന്റ് അനിൽകുമാർ വടക്കേകളം അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന കൗൺസിൽ അംഗം ഡി. പ്രസന്നകുമാർ, ഓബിസി മോർച്ച സംസ്ഥാന ട്രഷറർ എൻ.വി. നാരായണദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജയകുമാർ, എം.ബി. അനിൽ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ പി.ആർ. സന്തോഷ്, ശ്രീകല നെടുമുടി, മധു മംഗലപ്പള്ളി, രമേശ് കുമാർ, ശ്രീരഞ്ജിനി, ജി. ഹരികുമാർ, സുജിത്ത് എസ്. നായർ എന്നിവർ പ്രതിഷേധ പ്രകടനത്തിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.

5 hrs ago
user_HEMACHANDRAN GURUKRIPA
HEMACHANDRAN GURUKRIPA
കാർത്തികപ്പള്ളി, ആലപ്പുഴ, കേരളം•
5 hrs ago
8a5a5353-96b5-4e41-a410-6033e7b081f7

സംസ്ഥാന ബജറ്റിൽ കുട്ടനാടിനോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്ന് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ ആരോപിച്ചു. കർഷക സ്നേഹം പറഞ്ഞ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ കുട്ടനാട്ടിലെയും കേരളത്തിലെയും നെൽ കർഷകരെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റിൽ കുട്ടനാടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി തകഴി മണ്ഡലം കമ്മറ്റി എടത്വയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ. വാസുദേവൻ. നെല്ലിന്റെ വില കിലോഗ്രാമിന് 35 രൂപയാക്കും എന്ന വാഗ്ദാനവും നെല്ലിന്റെ വില യഥാസമയം ലഭ്യമാക്കുന്നതിനായി റിവോൾവിംഗ് ഫണ്ട് ഏർപ്പെടുത്തുമെന്ന വാഗ്ദാനവും ജലരേഖയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനും ഒരു പദ്ധതി പോലും ആവിഷ്കരിക്കാൻ തയ്യാറാകാത്തത് കുട്ടനാടിനോടുള്ള അവഗണനയുടെ പ്രതിഫലനമാണെന്നും പി.കെ. വാസുദേവൻ ആരോപിച്ചു. തകഴി മണ്ഡലം പ്രസിഡന്റ് അനിൽകുമാർ വടക്കേകളം അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന കൗൺസിൽ അംഗം ഡി. പ്രസന്നകുമാർ, ഓബിസി മോർച്ച സംസ്ഥാന ട്രഷറർ എൻ.വി. നാരായണദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജയകുമാർ, എം.ബി. അനിൽ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ പി.ആർ. സന്തോഷ്, ശ്രീകല നെടുമുടി, മധു മംഗലപ്പള്ളി, രമേശ് കുമാർ, ശ്രീരഞ്ജിനി, ജി. ഹരികുമാർ, സുജിത്ത് എസ്. നായർ എന്നിവർ പ്രതിഷേധ പ്രകടനത്തിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.

More news from കേരളം and nearby areas
  • നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    1
    നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    4 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.