പാലക്കാട് ആർട്ട് ഓഫ് ലീവിംഗ്, പാലക്കാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ, പാലക്കാട് ഫോർട്ട് വാക്കേഴ്സ് ക്ലബ്ബ്, യോഗ സീനിയർ സിറ്റിസൺസ് എന്നിവയുടെ നേതൃത്വത്തിൽ ലോക യോഗാ ദിനം ആചരിച്ചു. പാലക്കാട് ആർട്ട് ഓഫ് ലീവിംഗ് ജ്ഞാനക്ഷേത്രത്തിൽ നടന്ന പരിപാടി പാലക്കാട് നഗരസഭ ചെയർമാൻ പി. സ്മിതേഷ് ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലീവിംഗ് പാലക്കാട് പ്രസിഡന്റ് ശ്യാമളദാസ് ആയിരുന്നു ചടങ്ങിൽ അധ്യക്ഷൻ. ഉദ്ഘാടന പ്രസംഗത്തിൽ, ഓരോരുത്തരുടെയും ശരീരം ജീവിതശൈലി രോഗങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും, ഇത് മാറണമെങ്കിൽ യോഗ ശീലമാക്കേണ്ടത് അത്യാവശ്യമാണെന്നും സ്മിതേഷ് പറഞ്ഞു. ആർട്ട് ഓഫ് ലീവിംഗ് പാലക്കാട് സെക്രട്ടറി സുന്ദർ കുമാർ, എൻ.എസ്.എസ്. പാലക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ, എ.ഒ.എൽ. സ്റ്റേറ്റ് അംഗം അഡ്വ. ശാന്തകുമാരി, ഫോർട്ട് വാക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് വി.എസ്. മുഹമ്മദ് കാസിം, ജ്ഞാനക്ഷേത്ര പ്രസിഡന്റ് വിശ്വ കുമാർ, സീനിയർ സിറ്റിസൺ ഫോറം പ്രതിനിധി വേണുഗോപാൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. പ്രസംഗങ്ങൾക്കു ശേഷം യോഗ ക്ലാസും സംഘടിപ്പിച്ചു.