പ്രസിദ്ധീകരണത്തിന് 27/08/2026 എറണാകുളം ശബരിമല അയ്യപ്പനെയും മാളികപ്പുറത്ത് അമ്മയെയും അപമാനിക്കുന്ന പരാമർശം; സണ്ണി കപിക്കാടിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി ബിജെപി കൊച്ചി: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സംബന്ധിച്ച് അത്യന്തം നിന്ദ്യവും അപലപനീയവുമായ പരാമർശങ്ങൾ നടത്തിയ സണ്ണി കപിക്കാടിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ നടന്ന പ്രസംഗത്തിൽ സണ്ണി കപിക്കാട് നടത്തിയ പരാമർശങ്ങൾ ഹിന്ദു മതവിശ്വാസികളുടെയും ശബരിമല അയ്യപ്പഭക്തരുടെയും മതവികാരങ്ങളെ ആഴത്തിൽ വേദനിപ്പിക്കുന്നതും അപമാനിക്കുന്നതുമാണെന്ന് ശ്യാംരാജ് പരാതിയിൽ ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പനെയും മാളികപ്പുറത്ത് അമ്മയെയും കോടിക്കണക്കിന് ഭക്തർ അതീവ ഭക്തിയോടും വിശ്വാസത്തോടും കൂടി ആരാധിക്കുന്നവരാണ്. ശബരിമലയിലും പരിസരപ്രദേശങ്ങളിലും നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന മലയരയ ആദിവാസി സമൂഹത്തിനും അയ്യപ്പനുമായി ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ ബന്ധമുണ്ട്. ഈ സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആരാധനാ പാരമ്പര്യങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണെന്നും പരാതിയിൽ പറയുന്നു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവിശ്വാസങ്ങളെയും മതവികാരങ്ങളെയും മനഃപൂർവവും ദുരുദ്ദേശപരവുമായി അപമാനിക്കാനുള്ള അവകാശം നൽകുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. BNS 2023-ലെ Section 297, 351(2) പ്രകാരം മതവികാരങ്ങളെ മനഃപൂർവവും ദുരുദ്ദേശപരവുമായ പ്രവർത്തനങ്ങളിലൂടെ വ്രണപ്പെടുത്തുകയോ മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ ശിക്ഷാർഹമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അതിനാൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തുകയും നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ശ്യാംരാജ് ആവശ്യപ്പെട്ടു. സണ്ണി കപിക്കാടിന്റെ പ്രസംഗത്തിന്റെ മാധ്യമങ്ങളിൽ വന്ന വാർത്താ ഭാഗങ്ങളും പരാതിയോടൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.

- ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി കട്ടപ്പന :ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ഉപ്പുതോട് യൂണിയൻ ബാങ്കിനുസമീപമാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം നഷ്‌ടമായി തൊട്ടടുത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളത്തിൽ വീണ വാഹനത്തിനുള്ളിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര് ബെന്നിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.1
- പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപ്പിടിത്തം. അപകടത്തിൽ ലോറി ഡ്രൈവർ നസറുദ്ദീൻ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സിസിടിവി ദൃശ്യം👇👇1
- ഫ്യൂസ് ഊരിയ മോഷ്ടാവിനെകൈയ്യോടെ പിടികൂടി പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം ഗണേശൻ . വണ്ടിപ്പെരിയാർ വാളാടിയിൽ ദേശീയ പാതയ്ക്ക് അരികിൽ സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ യാണ് പിടികൂടിയത്.ഇയാളെവണ്ടിപ്പെരിയാർ പോലീസിൽ ഏൽപ്പിച്ചു. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയോരത്ത്KSEB സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കുവാൻ ശ്രമം നടത്തിയ ആളെയാണ് പീരുമേട് താലൂക്ക് സപ്ലെ ഓഫീസർ എം. ഗണേശനും യാത്രികരും ചേർന്ന്കൈയ്യോടെ പിടികൂടിയത്.ഇതു വഴിയാത്ര ചെയ്യുകയായിരുന്ന ഗണേശൻ ഇയാൾ ഫ്യൂസുകൾഊരി ചാക്കിലാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പിടികൂടുകയായിരുന്നു. ഒപ്പം മറ്റ് വഴിയാത്രികരും ചേർന്നതോടെ ഇയാളോട് വിവരമന്വേഷിക്കുകയും മറുപടി പറയാതിരുന്നയാളെ മോഷ്ടാവാണെന്ന സംശയത്തിൽ പിടികൂടുകയുമായിരുന്നു. ഇയാളെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.1
- വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും കൂടുന്നു,ഗൂഡല്ലൂർ–ഓവാലി മേഖലയിൽ 48മണിക്കൂർ ഹർത്താൽ തുടങ്ങി വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഗൂഡല്ലൂർ–ഓവാലി മേഖലയിൽ പ്രാദേശിക സംഘടനകളും വ്യാപാരികളും ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് (ഹർത്താൽ) ആരംഭിച്ചു. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഹർത്താൽ നടക്കുന്നത്. ഹർത്താലിനെ തുടർന്ന് ഗൂഡല്ലൂർ അതിർത്തി മേഖലയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണം അവധിക്കാലത്ത് ഊട്ടി, മൈസൂർ, നീലഗിരി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും സേവനങ്ങളും അടഞ്ഞു കിടക്കുകയാണ് ഹർത്താൽ കാരണം പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവന മേഖലകളും പ്രവർത്തിക്കുന്നില്ല.1
- ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.2
- കാരക്കോണത്ത് എങ്ങ് മെൻ അസോസിയേഷന്റെ തിരുവോണ ദിന ഓണാഘോഷ വരിഷ്ടികൾ അരങ്ങേറി തിരുവനന്തപുരം : വർഷങ്ങളായി കാരക്കോണത്ത് എങ്ങ് മെൻ അസോസിയേഷൻ നടത്തി വരുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണയും നല്ല രീതിയിൽ നടന്നു. മെട്രോ വോയിസ് നടത്തിയ അതി ഗംഭീര ഗാനമേള ആണ് തിരുവോണ ദിനത്തിൽ രാത്രി 10 മണിക്ക് ഇവിടെ അരങ്ങേറിയത്. ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ വർഷങ്ങളിലും y. M. A. നിരവധി കലാ കായിക മൽസരങൾ ഓണാഘോഷത്തിന്റെ ഭാഗമായി നടത്താറുണ്ട്.4
- ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക് വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. കൂത്താട്ടുകുളം പിറവം റോഡിലാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് എതിര്‍വശത്തെ പെട്രോള്‍ പമ്പിലേക്ക് അശ്രദ്ധമായി കയറ്റാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികന്‍ വലതുവശത്തുള്ള പെട്രോള്‍ പമ്പിലേക്ക് പെട്ടെന്ന് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.1
- ലോറികൾ കൂട്ടിയിടിച്ച് തീ കത്തി ഡ്രൈവർ വെന്തു മരിച്ചു. പാലക്കാട് കല്ലടിക്കോട് ആണ് അപകടമുണ്ടായത്. ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ആണ് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ലോറിക്ക് തീപിടിക്കുകയും ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്2
- പോത്തുകൽ അപ്പൻ കാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ പോത്തുകൽ അപ്പൻ കാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. അപ്പൻ കാപ്പ് നഗറിലെ നിഷ എന്ന 32കാരിയെയാണ് സംശയ രോഗത്തെ തുടർന്ന് ഭർത്താവ് സുരേഷ് അടിച്ച് കൊന്നത്. മൂന്ന് ദിവസം മുൻപാണ് കൊലപാതകം എന്നാണ് സംശയം. മേലെ മുണ്ടേരി നീർപ്പുഴയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പോലീസ് ചോദ്യം ചെയ്യതു വരുന്നു സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവർ തമ്മിലുള്ള തർക്കത്തിനിടയിൽ സുരേഷ് ഭാര്യയെ അടിക്കുകയായിരുന്നു1