വാട്ടർ അതോററ്റിയുടെ അനാസ്ഥ, മാലിന്യം നിറഞ്ഞ് കുടിവെള്ള ലൈൻ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ: ചുനക്കരയിൽ കുടിവെള്ള പൈപ്പിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നു; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ ചുനക്കര: ചുനക്കര പഞ്ചായത്തിലെ തെരുവിൽ മുക്കിന് കിഴക്ക് വശത്തായി വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിന് തൊട്ടുചേർന്ന് മാസങ്ങളായി ഓടയിലെ മലിനജലം കെട്ടിക്കിടക്കുന്നു. അധികൃതരുടെ കടുത്ത അനാസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പൈപ്പിന്റെ വാൽവ് സ്ഥിതി ചെയ്യുന്ന ഇവിടെ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ വിടവിലൂടെ തുറന്നുകാണുന്ന ഓടയിൽ കറുത്ത നിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന വെള്ളവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഏറ്റവും ആശങ്കാജനകമായ കാര്യം, ഈ മലിനജലത്തിന് തൊട്ടുതാഴെയായാണ് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകൾ കടന്നുപോകുന്നത് എന്നതാണ്. പൈപ്പുകളിൽ ഉണ്ടാകാനിടയുള്ള ചെറിയ ചോർച്ചകൾ പോലും മലിനജലം കുടിവെള്ളത്തിൽ കലരാൻ ഇടയാക്കും. ഇത് പ്രദേശം വലിയൊരു ഹെപ്പറ്റൈറ്റിസ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാക്കുന്നു. മാസങ്ങളായി തുടരുന്ന ഈ അവസ്ഥ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയോ പഞ്ചായത്ത് അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ എന്നിവ പടരാനും കാരണമാകുന്നുണ്ട്. എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് മലിനജലം നീക്കം ചെയ്യാനും കുടിവെള്ള പൈപ്പുകളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

- തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്1
- Post by Dablukumar1
- Post by Rajshekhar1