logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടു. ഒരു സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ച 14 പേരുടെയും ഫലങ്ങൾ നെഗറ്റീവാണ്. നിലവിൽ നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ഇന്ന് രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്; ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5-ലെ 56 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്നും സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്ന് 88 ഫോൺവിളികൾ ലഭിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 118 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ 2 വീതം, പാലക്കാട് 1 എന്നിവിടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ സംസ്ഥാനത്ത് 120 ഷിഗെല്ല രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (36), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7), പാലക്കാട് (1) എന്നിവിടങ്ങളിലും ജൂൺ മാസത്തിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.

17 hrs ago
user_CN NEWS
CN NEWS
TV News Anchor തിരൂരങ്ങാടി, മലപ്പുറം, കേരളം•
17 hrs ago
a31e7721-8689-4fc0-8aea-6a42837d1bca

More news from കേരളം and nearby areas
  • പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്. നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    4
    പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്.

നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    8 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.