logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കുട്ടനാട്ടിലെ ആദ്യത്തെ തൂക്കുപാലം തുറന്നു കൊടുത്തു. എടത്വ: നാട്ടുകാര്‍ക്കും, ടൂറിസ്റ്റുകള്‍ക്കും വേണ്ടി ജില്ലാ പഞ്ചായത്തും എടത്വ പഞ്ചായത്തും ചേര്‍ന്ന് പുനരുദ്ധാരണം നടത്തിയ കുട്ടനാട്ടിലെ ആദ്യത്തെ തൂക്കുപാലമായ ചങ്ങങ്കരി തൂക്കുപാലം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. ഇതോടെ കുട്ടനാട്ടിലേക്കു കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010 ല്‍ ചങ്ങങ്കരിയില്‍ പമ്പയാറിന് കുറുകെ എടത്വ പഞ്ചായത്തിലെ 3,13 വാര്‍ഡുകളെ ബന്ധിപ്പിച്ചു നിര്‍മ്മിച്ച കുട്ടനാട്ടിലെ ആദ്യത്തെ തൂക്കുപാലമായ ചങ്ങങ്കരി പാലം ഉദ്ഘാടനം ചെയ്തിരുന്നില്ല, വര്‍ഷങ്ങളായി കാലപ്പഴക്കം വെള്ളപ്പൊക്കം എന്നിവ കാരണം തുരുമ്പടിച്ച് അപകടാവസ്ഥയിലായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ആരാധനാലയങ്ങളില്‍ പോകുന്ന ഭക്തജനങ്ങള്‍, മറ്റു യാത്രക്കാര്‍ തുടങ്ങി നൂറുകണക്കിന് ആള്‍ക്കാര്‍ സഞ്ചരിക്കുന്ന പാലമാണ് ഇത്. പാലത്തിന്റെ തകിടുകള്‍ തുരുമ്പിച്ചത് മൂലം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ പാലത്തിന്റെ നിര്‍മ്മാണ ഏജന്‍സിയെ കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ചപ്പോള്‍ ഏകദേശം 36.80 ലക്ഷം രൂപ വേണ്ടിവരും. എടത്വ പഞ്ചായത്തിന്റെ ആസ്തിയില്‍പ്പെട്ട തൂക്കുപാലം ആയതിനാല്‍. പഞ്ചായത്തിന് തനിയെ ഈ തുക ഉപയോഗിച്ച് പണിപൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലാതായി വന്നപ്പോള്‍. ആലപ്പുഴ ജില്ലാ പഞ്ചായത്തും, ഗ്രാമപഞ്ചായത്തും കൂടി സംയുക്ത പദ്ധതിയില്‍പെടുത്തി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 11.80 ലക്ഷം രൂപയും ചിലവഴിച്ചാണ് ചങ്ങങ്കരി തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയത്. തൂക്കുപാലം നിര്‍മ്മിച്ച കെല്‍ ഏജന്‍സി മുഖേന കുഞ്ഞുമുഹമ്മദ് ആഷിക് ഫാബ്രിക്കറ്റേഴ്‌സ് ആണ് പാലത്തിന്റെ പുനരുദ്ധാരണ പണികള്‍ ഏറ്റെടുത്തു നടത്തിയത്. ചങ്ങങ്കരി തൂക്കുപാലം കുട്ടനാട്ടിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും, എടത്വലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് എടത്വയെ ടൂറിസ്റ്റ് കേന്ദ്രമാക്കുവാന്‍ വലിയൊരു പങ്കുവഹിക്കും. റെജി ചെറിയാന്‍ എം എല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന്‍ ജോസഫ്, ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാര്‍. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ മറിയാമ്മ ജോര്‍ജ്, സെബാസ്റ്റ്യന്‍ അലക്‌സ്, ഫാന്‍സി ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. സേവ്യര്‍, പഞ്ചായത്തംഗങ്ങളായ ജി. ജയചന്ദ്രന്‍, ജിന്‍സി ജോളി, ആലീസ് ഫിലിപ്പ്, സുശീല കുഞ്ഞച്ചന്‍, അനിതാ ശശിധരന്‍, വിനീത ജോസഫ്, സെക്രട്ടറി എസ്. വിനി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ലിജി വര്‍ഗീസ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്ബാബു സേവിയര്‍ എന്നിവര്‍ പ്രസംഗിച്ചു.

12 hrs ago
user_BINDU PREM
BINDU PREM
Grain Shop അമ്പലപ്പുഴ, ആലപ്പുഴ, കേരളം•
12 hrs ago
4a8f9a7d-2858-4cfb-b9b6-03ea4e37234f

More news from കേരളം and nearby areas
  • നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു ആര്യാടൻ ഷൗക്കത്ത് എംഎൽഎ നടപ്പാക്കുന്ന നിലമ്പൂര്‍ നിയോജകമണ്‌ഡലം സമഗ്ര വികസന പദ്ധതിയായ വികാസ്‌ വിഷന്‍ 2040 ന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക്‌ അടിസ്‌ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്താണ് നിലമ്പൂർ മാനവേദൻ സ്ക്കൂ ളിൽ തുടങ്ങിയത്. പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും എല്ലാ മണ്ഡലങ്ങളിലും ഇത്തരം അദാലത്തുകൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.
    1
    നിലമ്പൂരിൽ  പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു
നിലമ്പൂരിൽ  പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു
ആര്യാടൻ ഷൗക്കത്ത് എംഎൽഎ നടപ്പാക്കുന്ന
നിലമ്പൂര്‍ നിയോജകമണ്‌ഡലം സമഗ്ര വികസന പദ്ധതിയായ വികാസ്‌ വിഷന്‍ 2040 ന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക്‌ അടിസ്‌ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്താണ് നിലമ്പൂർ മാനവേദൻ സ്ക്കൂ
ളിൽ തുടങ്ങിയത്. പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും എല്ലാ മണ്ഡലങ്ങളിലും ഇത്തരം അദാലത്തുകൾ  നടക്കണമെന്നും മന്ത്രി പറഞ്ഞു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    6 hrs ago
  • नगर पालिका भदोही की अनूठी पहल, एंटी डस्ट गन से पानी की फुहार कर कांवड़ यात्रियों को दिलाई गर्मी से राहत श्रावण मास में कांवड़ यात्रा के दौरान उमस भरी गर्मी और तेज धूप से राहत दिलाने के लिए नगर पालिका परिषद भदोही ने सराहनीय पहल की है। नगर पालिका अध्यक्ष नरगिस अतहर एवं उनके पति डॉ. अतहर अंसारी के प्रयास से नगर में एंटी डस्ट गन (Anti Dust Gun) के माध्यम से कांवड़ यात्रियों पर पानी की ठंडी फुहार की व्यवस्था की गई। रास्ते से गुजर रहे सैकड़ों कांवड़ यात्रियों ने जैसे ही पानी की बौछार महसूस की, उनके चेहरे खिल उठे। श्रद्धालु खुशी से झूम उठे और हर-हर महादेव के जयकारों के बीच गर्मी से राहत का आनंद लिया। उमस भरे मौसम में यह व्यवस्था कांवड़ियों के लिए किसी राहत शिविर से कम नहीं रही। नगर पालिका की ओर से बताया गया कि कांवड़ यात्रा के दौरान श्रद्धालुओं की सुविधा को प्राथमिकता देते हुए पेयजल, साफ-सफाई और अन्य आवश्यक व्यवस्थाओं के साथ एंटी डस्ट गन के जरिए ठंडी पानी की फुहार की व्यवस्था की गई है। स्थानीय लोगों और कांवड़ यात्रियों ने इस जनहितकारी पहल की सराहना करते हुए नगर पालिका का आभार व्यक्त किया।
    1
    नगर पालिका भदोही की अनूठी पहल, एंटी डस्ट गन से पानी की फुहार कर कांवड़ यात्रियों को दिलाई गर्मी से राहत
श्रावण मास में कांवड़ यात्रा के दौरान उमस भरी गर्मी और तेज धूप से राहत दिलाने के लिए नगर पालिका परिषद भदोही ने सराहनीय पहल की है। नगर पालिका अध्यक्ष नरगिस अतहर एवं उनके पति डॉ. अतहर अंसारी के प्रयास से नगर में एंटी डस्ट गन (Anti Dust Gun) के माध्यम से कांवड़ यात्रियों पर पानी की ठंडी फुहार की व्यवस्था की गई।
रास्ते से गुजर रहे सैकड़ों कांवड़ यात्रियों ने जैसे ही पानी की बौछार महसूस की, उनके चेहरे खिल उठे। श्रद्धालु खुशी से झूम उठे और हर-हर महादेव के जयकारों के बीच गर्मी से राहत का आनंद लिया। उमस भरे मौसम में यह व्यवस्था कांवड़ियों के लिए किसी राहत शिविर से कम नहीं रही।
नगर पालिका की ओर से बताया गया कि कांवड़ यात्रा के दौरान श्रद्धालुओं की सुविधा को प्राथमिकता देते हुए पेयजल, साफ-सफाई और अन्य आवश्यक व्यवस्थाओं के साथ एंटी डस्ट गन के जरिए ठंडी पानी की फुहार की व्यवस्था की गई है। स्थानीय लोगों और कांवड़ यात्रियों ने इस जनहितकारी पहल की सराहना करते हुए नगर पालिका का आभार व्यक्त किया।
    user_The Bhadohi News
    The Bhadohi News
    City Star India•
    47 min ago
  • ശക്തമായ മഴയിൽ വെള്ളം കയറിയ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പീരുമേട് MLA യുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. വെള്ളപ്പൊക്കത്താൽ അടിഞ്ഞ് കൂടിയ ചെളിയും. മറ്റ് വേയിസ്റ്റുകളും നീക്കം ചെയ്താണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വണ്ടിപ്പെരിയാർ ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടു കൂടിയാണ് ദേശീയ പാതയ്ക്കും. പരിസരത്തെ വീടുകൾക്കുമൊപ്പം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്. മഴയ്ക്ക് അൽപ്പം ശമനമായ തോടെ ആശുപത്രിയുടെ പരിസരങ്ങളിൽ നിന്നും വെള്ളമിറങ്ങിയപ്പോൾ അടിഞ്ഞ് കൂടിയ മണ്ണും കല്ലും ചെളിയും മൂലം ആശുപത്രിയുടെപ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പീരുമേട് MLA അഡ്വ: സിറിയക് തോമസിന്റെ ഡി സാസ്റ്റർ മാനേജ്മെന്റ് ടീം ശുചീകരണ പ്രവർത്തനങ്ങളുമായിരം ഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റു MLAഡി സാസ്റ്റർ മാനേജ്മെന്റ് ടീം കോഡിനേറ്ററുമായ R വിഘ്നേഷിന്റെ നേതൃത്വത്തിൽ .ഇടുക്കി ജില്ലാ പഞ്ചായത്തംഗം മണിമേഖല.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ .സെക്രട്ടറി വെള്ളയ്യൻ . ബ്ലോക്ക് പഞ്ചായത്തംഗംPA അബ്ദുൾ റഷീദ്. കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ.നേതാക്കളായ Mഉദയ സൂര്യൻ. റോയ് ജോസഫ് . യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി വിജയ് . ബ്ലോക്ക് സെക്രട്ടറി മാരായ മഹേഷ് .ഉദയകുമാർ . തോമസ് . വിനോദ് കുമാർ . സുഭാഷ്. HMC മെമ്പർ മാർ .ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
    1
    ശക്തമായ മഴയിൽ വെള്ളം കയറിയ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പീരുമേട് MLA യുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. വെള്ളപ്പൊക്കത്താൽ അടിഞ്ഞ് കൂടിയ ചെളിയും. മറ്റ് വേയിസ്റ്റുകളും നീക്കം ചെയ്താണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
വണ്ടിപ്പെരിയാർ ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടു കൂടിയാണ് ദേശീയ പാതയ്ക്കും. പരിസരത്തെ വീടുകൾക്കുമൊപ്പം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്. മഴയ്ക്ക് അൽപ്പം ശമനമായ തോടെ ആശുപത്രിയുടെ പരിസരങ്ങളിൽ നിന്നും വെള്ളമിറങ്ങിയപ്പോൾ അടിഞ്ഞ് കൂടിയ മണ്ണും കല്ലും ചെളിയും മൂലം ആശുപത്രിയുടെപ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പീരുമേട് MLA അഡ്വ: സിറിയക് തോമസിന്റെ ഡി സാസ്റ്റർ മാനേജ്മെന്റ് ടീം ശുചീകരണ പ്രവർത്തനങ്ങളുമായിരം ഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റു MLAഡി സാസ്റ്റർ മാനേജ്മെന്റ് ടീം കോഡിനേറ്ററുമായ R വിഘ്നേഷിന്റെ നേതൃത്വത്തിൽ .ഇടുക്കി ജില്ലാ പഞ്ചായത്തംഗം മണിമേഖല.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ .സെക്രട്ടറി വെള്ളയ്യൻ . ബ്ലോക്ക് പഞ്ചായത്തംഗംPA അബ്ദുൾ റഷീദ്. കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ.നേതാക്കളായ Mഉദയ സൂര്യൻ. റോയ് ജോസഫ് . യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി വിജയ് . ബ്ലോക്ക് സെക്രട്ടറി മാരായ മഹേഷ് .ഉദയകുമാർ . തോമസ് . വിനോദ് കുമാർ . സുഭാഷ്. HMC മെമ്പർ മാർ .ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    9 hrs ago
  • വണ്ടിപ്പെരിയാർ ഗ്രാൻബി അരണക്കൽ ഗ്രഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകന്നതിന് ഇടയിൽ വീണ്ടും വളർത്തു പശുവിനെ കടുവ പിടിച്ചു. ഗ്രാമ്പി വാർഡ് മെമ്പർ മതിയഴകന്റെ പശുവിനെയാണ് പിടിച്ചത്. ഏറുമാടം പണിത രാത്രി കടുവരുന്നതും കാത്തിരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ..... കഴിഞ്ഞ രണ്ടു മാസക്കാലമായി മൂന്നാറിൽ നിന്നും തേക്കടി ഉൾവനത്തിൽ കൊണ്ടുവിട്ട കടുവയെ വീണ്ടും പിടികൂടാനുള്ള ദൗത്യം വനംവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയായിരുന്നു ജനവാസ മേഖല കൂടിയായ ഗ്രാൻമ്പി അരണക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 11 ഓളം വളർത്ത മൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യത്തിൽ വയനാട് സ്പെഷ്യൽ ടീമിനെ വരെ വനം വകുപ്പ് ഇറക്കിയിരുന്നു എന്നിട്ടും രക്ഷയുണ്ടായില്ല അങ്ങനെ ഉദ്യോഗസ്ഥർ അടക്കം ദൗത്യം അവസാനിപ്പിച്ചേക്കാം എന്ന തീരുമാനത്തിൽ എത്തിയ സാഹചര്യത്തിലാണ് ഇന്നലെ രാത്രിയിൽ ഗ്രാൻമ്പി ഗ്രാമപഞ്ചായത്തംഗം മതിയഴകന്റെ പശുവിനെ തന്നെ വീണ്ടും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് മുൻപും വന്യമൃഗ അക്രമണം ഇതേ പശു തന്നെ ആക്രമണം നേരിട്ടിട്ടും ഉണ്ട്. തുടർന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തുകയും ഡോക്ടർ സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള യോഗം നടത്തുകയും ചെയ്തു. ഇതിൽ പാതി ഭക്ഷിച്ച അവസ്ഥയിൽ തേയിലക്കാട്ടിനുള്ളിൽ കിടക്കുന്ന പശുവിനെ ബാക്കി ഭക്ഷിക്കുന്നതിനു വേണ്ടി കടുവ തിരിച്ച് എത്തിയേക്കാം ഈ സമയം മയക്കുടി വെച്ച് പിടികൂടാൻ എന്നാണ് തീരുമാനിച്ചിരിക്കുന്നത് ഇതിനായി പശു ആക്രമിക്കപ്പെട്ടതിന്റെ ഭാഗങ്ങളിലായി ഏറുമാടം പണിയുകയും രാത്രി തോക്ക് താരികളായ ഉദ്യോഗസ്ഥർ ഇവിടെ ക്യാമ്പ് ചെയ്യുകയും കടുവയെ മയക്കുവെടി വെക്കുകയും ചെയ്യും ഇതോടെ കടുവയുടെ ശല്യം ഇവിടെ നിന്നും മാറും എന്നാണ് ദൗത്യത്തിന്റെ ലക്ഷ്യം പക്ഷേ പ്രതികൂല കാലാവസ്ഥ ആയതുകൊണ്ട് തന്നെ പദ്ധതി വിജയിക്കുമോ എന്നുള്ള ആശങ്കയും ഉദ്യോഗസ്ഥർ തന്നെ പങ്കുവെക്കുന്നുണ്ട്. എന്തായാലും മൂന്നാറിൽ നിന്നും എത്തിച്ച കടുവ പീരുമേട് തോട്ടം മേഖലയെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.......
    1
    വണ്ടിപ്പെരിയാർ ഗ്രാൻബി അരണക്കൽ ഗ്രഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യം  അവസാനിപ്പിക്കാൻ തീരുമാനിക്കുകന്നതിന് ഇടയിൽ വീണ്ടും വളർത്തു പശുവിനെ കടുവ പിടിച്ചു.
 ഗ്രാമ്പി വാർഡ് മെമ്പർ മതിയഴകന്റെ പശുവിനെയാണ്  പിടിച്ചത്. ഏറുമാടം പണിത രാത്രി കടുവരുന്നതും കാത്തിരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ.....
കഴിഞ്ഞ രണ്ടു മാസക്കാലമായി  മൂന്നാറിൽ നിന്നും തേക്കടി ഉൾവനത്തിൽ കൊണ്ടുവിട്ട കടുവയെ വീണ്ടും പിടികൂടാനുള്ള ദൗത്യം വനംവകുപ്പിന്റെ നേതൃത്വത്തിൽ  നടക്കുകയായിരുന്നു ജനവാസ മേഖല കൂടിയായ ഗ്രാൻമ്പി അരണക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും  11 ഓളം  വളർത്ത മൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യത്തിൽ വയനാട് സ്പെഷ്യൽ ടീമിനെ വരെ വനം വകുപ്പ് ഇറക്കിയിരുന്നു എന്നിട്ടും രക്ഷയുണ്ടായില്ല അങ്ങനെ ഉദ്യോഗസ്ഥർ അടക്കം ദൗത്യം അവസാനിപ്പിച്ചേക്കാം എന്ന തീരുമാനത്തിൽ എത്തിയ സാഹചര്യത്തിലാണ് ഇന്നലെ രാത്രിയിൽ ഗ്രാൻമ്പി ഗ്രാമപഞ്ചായത്തംഗം മതിയഴകന്റെ പശുവിനെ തന്നെ വീണ്ടും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് മുൻപും വന്യമൃഗ അക്രമണം ഇതേ പശു തന്നെ ആക്രമണം നേരിട്ടിട്ടും ഉണ്ട്.
തുടർന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തുകയും ഡോക്ടർ സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള യോഗം നടത്തുകയും ചെയ്തു.
ഇതിൽ പാതി ഭക്ഷിച്ച  അവസ്ഥയിൽ തേയിലക്കാട്ടിനുള്ളിൽ കിടക്കുന്ന  പശുവിനെ ബാക്കി ഭക്ഷിക്കുന്നതിനു വേണ്ടി  കടുവ തിരിച്ച് എത്തിയേക്കാം ഈ സമയം മയക്കുടി വെച്ച് പിടികൂടാൻ  എന്നാണ് തീരുമാനിച്ചിരിക്കുന്നത് ഇതിനായി   പശു ആക്രമിക്കപ്പെട്ടതിന്റെ   ഭാഗങ്ങളിലായി ഏറുമാടം പണിയുകയും രാത്രി തോക്ക് താരികളായ ഉദ്യോഗസ്ഥർ  ഇവിടെ ക്യാമ്പ് ചെയ്യുകയും കടുവയെ മയക്കുവെടി 
വെക്കുകയും ചെയ്യും ഇതോടെ കടുവയുടെ ശല്യം ഇവിടെ നിന്നും മാറും എന്നാണ് ദൗത്യത്തിന്റെ ലക്ഷ്യം പക്ഷേ പ്രതികൂല കാലാവസ്ഥ ആയതുകൊണ്ട് തന്നെ പദ്ധതി വിജയിക്കുമോ എന്നുള്ള ആശങ്കയും ഉദ്യോഗസ്ഥർ തന്നെ പങ്കുവെക്കുന്നുണ്ട്.
എന്തായാലും മൂന്നാറിൽ നിന്നും എത്തിച്ച കടുവ പീരുമേട് തോട്ടം മേഖലയെ  ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.......
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    7 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.