logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കൊച്ചി വിമാനത്താവളത്തിൽവെച്ച് മാരക ലഹരിമരുന്നുമായി എത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) പിടികൂടി. പ്രതികളിലൊരാൾ ചോദ്യം ചെയ്യലിനിടെ സ്വയം കുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് തായ് ലയൺ എയർ വിമാനത്തിൽ ഇന്നലെ പുലർച്ചെയെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളായ സത്യ നാരായണ റൊക്കല്ല, അരുൺകുമാർ പണ്ഡാരി എന്നിവരാണ് പിടിയിലായത്. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡിആർഐ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ചോദ്യം ചെയ്യലിനായി ഒരു മുറിയിലെത്തിച്ച ഇവരിൽ സത്യ നാരായണ റൊക്കല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് സ്വന്തം വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയത് 3.5 കിലോഗ്രാം മെത്താക്വാലോൺ എന്ന മാരക ലഹരിമരുന്നാണ്. ഇന്ത്യയിൽ ഇതിന് 20 ലക്ഷത്തിലേറെ രൂപ വിലവരും.

20 hrs ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
20 hrs ago
f8ec2a6a-441c-4ac8-ab19-55c1f29f0efc

കൊച്ചി വിമാനത്താവളത്തിൽവെച്ച് മാരക ലഹരിമരുന്നുമായി എത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) പിടികൂടി. പ്രതികളിലൊരാൾ ചോദ്യം ചെയ്യലിനിടെ സ്വയം കുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് തായ് ലയൺ എയർ വിമാനത്തിൽ ഇന്നലെ പുലർച്ചെയെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളായ സത്യ നാരായണ റൊക്കല്ല, അരുൺകുമാർ പണ്ഡാരി എന്നിവരാണ് പിടിയിലായത്. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡിആർഐ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ചോദ്യം ചെയ്യലിനായി ഒരു മുറിയിലെത്തിച്ച ഇവരിൽ സത്യ നാരായണ റൊക്കല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് സ്വന്തം വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയത് 3.5 കിലോഗ്രാം മെത്താക്വാലോൺ എന്ന മാരക ലഹരിമരുന്നാണ്. ഇന്ത്യയിൽ ഇതിന് 20 ലക്ഷത്തിലേറെ രൂപ വിലവരും.

More news from കേരളം and nearby areas
  • വിയ്യൂർ ദയ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ഒരു ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടമുണ്ടായി. ഈ അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ഡീസൽ ചോർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിലെ ഡീസൽ നീക്കം ചെയ്തു. സംഭവത്തെ തുടർന്ന് മേഖലയിൽ നേരിയ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
    1
    വിയ്യൂർ ദയ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ഒരു ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടമുണ്ടായി. ഈ അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ഡീസൽ ചോർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിലെ ഡീസൽ നീക്കം ചെയ്തു. സംഭവത്തെ തുടർന്ന് മേഖലയിൽ നേരിയ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
    user_പ്രദേശികം ഓൺലൈൻ ന്യൂസ്
    പ്രദേശികം ഓൺലൈൻ ന്യൂസ്
    Video Creator തൃശ്ശൂർ, തൃശ്ശൂർ, കേരളം•
    21 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.