logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി ആലുവ: അക്രമം, ക്രമസമാധാന തകര്‍ച്ച, പൊതുമുതല്‍ നശിപ്പിക്കല്‍, രാഷ്ട്രീയ അജണ്ടകള്‍ എന്നിവയിലൂടെയല്ല, മറിച്ച് സംവാദത്തിലൂടെയും ജനാധിപത്യ പ്രക്രിയകളിലൂടെയും ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും, സുതാര്യമായ ഭരണസംവിധാനം എന്നിവയിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി. എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ നീതിയുക്തവും സുതാര്യവും വിശ്വാസയോഗ്യവുമായ മെഡിക്കല്‍ പ്രവേശന സംവിധാനം ഉറപ്പാക്കാന്‍ നീറ്റ് പരീക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തിനായി ആദ്യം മുതല്‍ പോരാടിയ പ്രസ്ഥാനമാണ് എബിവിപി. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലെയുള്ള വീഴ്ചകളോ സംഭവങ്ങളോ ഉണ്ടാകുമ്പോള്‍, പരീക്ഷാ സംവിധാനത്തെ തകര്‍ത്തെറിയുകയല്ല, മറിച്ച് അതിനെ കൂടുതല്‍ ശാക്തീകരിക്കുകയാണ് വേണ്ടത്. ഈ പ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താനും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും, ദേശീയ പരീക്ഷാസംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്താനും എബിവിപി തുടക്കം മുതലേ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകളിലെ ക്രമക്കേടുകള്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ പരീക്ഷാ മാഫിയകള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍, ശക്തമായ ശിക്ഷാനടപടികള്‍, സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വീരേന്ദ്ര സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ മാഫിയകളെ തടയുന്നതിനും, സംഘടിത പരീക്ഷാ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്നതിനും, ഭാരതത്തിലെ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഈ നിയമനിര്‍മാണം ഒരു നാഴികക്കല്ലായി മാറും. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട്, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും സുതാര്യമായ പരീക്ഷാ സംവിധാനത്തിനും ഓരോ വിദ്യാര്‍ത്ഥിക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമായി എബിവിപി വിശ്രമമില്ലാതെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2 hrs ago
user_Sasi perumpadappil
Sasi perumpadappil
പറവൂർ, എറണാകുളം, കേരളം•
2 hrs ago
241c71bb-9d88-4ade-9a1d-91332a135c47

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി ആലുവ: അക്രമം, ക്രമസമാധാന തകര്‍ച്ച, പൊതുമുതല്‍ നശിപ്പിക്കല്‍, രാഷ്ട്രീയ അജണ്ടകള്‍ എന്നിവയിലൂടെയല്ല, മറിച്ച് സംവാദത്തിലൂടെയും ജനാധിപത്യ പ്രക്രിയകളിലൂടെയും ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും, സുതാര്യമായ ഭരണസംവിധാനം എന്നിവയിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി. എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ നീതിയുക്തവും സുതാര്യവും വിശ്വാസയോഗ്യവുമായ മെഡിക്കല്‍ പ്രവേശന സംവിധാനം ഉറപ്പാക്കാന്‍ നീറ്റ് പരീക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തിനായി ആദ്യം മുതല്‍ പോരാടിയ പ്രസ്ഥാനമാണ് എബിവിപി. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലെയുള്ള വീഴ്ചകളോ സംഭവങ്ങളോ ഉണ്ടാകുമ്പോള്‍, പരീക്ഷാ സംവിധാനത്തെ തകര്‍ത്തെറിയുകയല്ല, മറിച്ച് അതിനെ കൂടുതല്‍ ശാക്തീകരിക്കുകയാണ് വേണ്ടത്. ഈ പ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താനും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും, ദേശീയ പരീക്ഷാസംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്താനും എബിവിപി തുടക്കം മുതലേ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകളിലെ ക്രമക്കേടുകള്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ പരീക്ഷാ മാഫിയകള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍, ശക്തമായ ശിക്ഷാനടപടികള്‍, സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വീരേന്ദ്ര സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ മാഫിയകളെ തടയുന്നതിനും, സംഘടിത പരീക്ഷാ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്നതിനും, ഭാരതത്തിലെ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഈ നിയമനിര്‍മാണം ഒരു നാഴികക്കല്ലായി മാറും. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട്, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും സുതാര്യമായ പരീക്ഷാ സംവിധാനത്തിനും ഓരോ വിദ്യാര്‍ത്ഥിക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമായി എബിവിപി വിശ്രമമില്ലാതെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

More news from കേരളം and nearby areas
  • ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* *കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു *ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മണ്ണിടിച്ചിലില്‍ മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്. 34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക. അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    1
    ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്*

*കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു
*ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്*
കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട്  തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി.  മണ്ണിടിച്ചിലില്‍
മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. 
ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്. 
34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക. 
അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 
ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 
അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    user_NIKHIL JOSE
    NIKHIL JOSE
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    3 hrs ago
  • കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    1
    കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    8 hrs ago
  • ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ്‌ കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
    1
    ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു.

രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു.
സുജിത സന്തോഷ്‌ 
കൈതമറ്റം 
കോടാലിപ്പാറ
വാർഡ് 17,
ഗോപാലൻ
കടക്കാകുന്നേൽ 
വെള്ളിലാംകണ്ടം 
വാർഡ് 15
റീന ജോസ് 
കിഴക്കേമാട്ടുകട്ട 
വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ   അറിയിച്ചു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    5 hrs ago
  • ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഓട്ടോ ഡ്രൈവറായ ഡാനി, ഓട്ടോയിൽ ഉണ്ടായിരുന്ന മെജോറിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
    1
    ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ്  ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം.
ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ്  ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം.
ഓട്ടോ ഡ്രൈവറായ ഡാനി, ഓട്ടോയിൽ ഉണ്ടായിരുന്ന മെജോറിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
    user_പ്രദേശികം ഓൺലൈൻ ന്യൂസ്
    പ്രദേശികം ഓൺലൈൻ ന്യൂസ്
    Video Creator തൃശ്ശൂർ, തൃശ്ശൂർ, കേരളം•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.