ബിജെപി കൊല്ലങ്കോട് പഞ്ചായത്ത് കമ്മിറ്റി യോഗം സംഘടിപ്പിച്ചു. കൊല്ലങ്കോട് കുരുവിക്കൂട്ടുമരം മുതൽ പയ്യലൂർ മൊക്ക് വരെ വൈകുന്നേരങ്ങളിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്കിൽ ദുരിതത്തിലാകുന്നതിനാൽ, വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ ഉടനടി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. അധികൃതർ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. പ്രദീപ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.സി. കണ്ണൻ അധ്യക്ഷനായിരുന്നു. ബിജെപി കൊല്ലങ്കോട് മണ്ഡലം ജനറൽ സെക്രട്ടറി എൻ. ബാബു, മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.എൻ. രമേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ. ജയൻ സ്വാഗതവും മുരുകേശൻ നന്ദിയും പറഞ്ഞു.