logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഏഷ്യയിലെയും യൂറോപ്പിലെയും 23 രാജ്യങ്ങളിലൂടെ 82 ദിവസങ്ങൾ കൊണ്ട് 37,000 കിലോമീറ്റർ പിന്നിട്ട് ലോകയാത്ര പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ ആലത്തൂർ സ്വദേശികളായ എ.പി. ഹുസൈനും എ. ഹുസൈനും യുണൈറ്റഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി. ഫിഫ വേൾഡ് കപ്പ് 2026 മെഗാ സ്ക്രീൻ ഷോ വേദിയിൽ നടന്ന സ്വീകരണ ചടങ്ങിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ചടങ്ങിൽ എ.പി. ഹുസൈനെ ഉസ്താദ് സൈനുദ്ധീൻ ഫലാഹിയും യുണൈറ്റഡ് ക്ലബ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹൈദറും ചേർന്ന് പൊന്നാട അണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു. ദീർഘദൂര യാത്രയുടെ ശാരീരിക പ്രയാസം കാരണം നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്ന എ. ഹുസൈനുള്ള ക്ലബ്ബിന്റെ ആദരം അദ്ദേഹത്തിന്റെ സുഹൃത്ത് പി.എസ്. അൻവറുദ്ദീൻ ഏറ്റുവാങ്ങി. യു.എ.ഇ രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിൽ റോഡ് മാർഗം നടത്തിയ ലോകയാത്ര അതീവ സാഹസികവും അനുഭവസമ്പന്നവുമായിരുന്നുവെന്ന് ആദരം ഏറ്റുവാങ്ങിയ എ.പി. ഹുസൈൻ പറഞ്ഞു. യാത്രയ്ക്കിടെ കണ്ടുമുട്ടിയ വ്യത്യസ്ത രാജ്യങ്ങളിലെ ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും പങ്കുവെച്ച അദ്ദേഹം, മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ചില വെല്ലുവിളികൾ നേരിടേണ്ടിവന്നതായും വ്യക്തമാക്കി. പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിച്ച് സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയ ഇരുവരുടെയും നിശ്ചയദാർഢ്യത്തെയും ധൈര്യത്തെയും ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. ചടങ്ങിൽ അബ്ദുല്ല ഹസനാർ സ്വാഗതവും ക്ലബ് സെക്രട്ടറി ഫാസിൽ മജീദ് നന്ദിയും രേഖപ്പെടുത്തി. ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹ്സിൻ പനക്കൽപറമ്പ്, സാബിക് അബ്ബാസ്, സുഹൈൽ അബ്ദുറഹ്മാൻ, മഷ്ഹൂർ ജാഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

3 hrs ago
user_Risban Mohamed
Risban Mohamed
ആലത്തൂർ, പാലക്കാട്, കേരളം•
3 hrs ago
fcd1fa41-7353-4080-93c4-4775b3c55c95

ഏഷ്യയിലെയും യൂറോപ്പിലെയും 23 രാജ്യങ്ങളിലൂടെ 82 ദിവസങ്ങൾ കൊണ്ട് 37,000 കിലോമീറ്റർ പിന്നിട്ട് ലോകയാത്ര പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ ആലത്തൂർ സ്വദേശികളായ എ.പി. ഹുസൈനും എ. ഹുസൈനും യുണൈറ്റഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി. ഫിഫ വേൾഡ് കപ്പ് 2026 മെഗാ സ്ക്രീൻ ഷോ വേദിയിൽ നടന്ന സ്വീകരണ ചടങ്ങിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ചടങ്ങിൽ എ.പി. ഹുസൈനെ ഉസ്താദ് സൈനുദ്ധീൻ ഫലാഹിയും യുണൈറ്റഡ് ക്ലബ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹൈദറും ചേർന്ന് പൊന്നാട അണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു. ദീർഘദൂര യാത്രയുടെ ശാരീരിക പ്രയാസം കാരണം നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്ന എ. ഹുസൈനുള്ള ക്ലബ്ബിന്റെ ആദരം അദ്ദേഹത്തിന്റെ സുഹൃത്ത് പി.എസ്. അൻവറുദ്ദീൻ ഏറ്റുവാങ്ങി. യു.എ.ഇ രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിൽ റോഡ് മാർഗം നടത്തിയ ലോകയാത്ര അതീവ സാഹസികവും അനുഭവസമ്പന്നവുമായിരുന്നുവെന്ന് ആദരം ഏറ്റുവാങ്ങിയ എ.പി. ഹുസൈൻ പറഞ്ഞു. യാത്രയ്ക്കിടെ കണ്ടുമുട്ടിയ വ്യത്യസ്ത രാജ്യങ്ങളിലെ ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും പങ്കുവെച്ച അദ്ദേഹം, മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ചില വെല്ലുവിളികൾ നേരിടേണ്ടിവന്നതായും വ്യക്തമാക്കി. പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിച്ച് സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയ ഇരുവരുടെയും നിശ്ചയദാർഢ്യത്തെയും ധൈര്യത്തെയും ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. ചടങ്ങിൽ അബ്ദുല്ല ഹസനാർ സ്വാഗതവും ക്ലബ് സെക്രട്ടറി ഫാസിൽ മജീദ് നന്ദിയും രേഖപ്പെടുത്തി. ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹ്സിൻ പനക്കൽപറമ്പ്, സാബിക് അബ്ബാസ്, സുഹൈൽ അബ്ദുറഹ്മാൻ, മഷ്ഹൂർ ജാഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

More news from കേരളം and nearby areas
  • തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    1
    തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും.

റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    13 hrs ago
  • നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    1
    നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ.

എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    17 hrs ago
  • പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.
    1
    പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    17 hrs ago
  • പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    1
    പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. 

തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    user_News
    News
    മണ്ണാർക്കാട്, പാലക്കാട്, കേരളം•
    10 hrs ago
  • കേരളത്തിൽ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിന് നേരെ പ്രതികൾ തോക്കുചൂണ്ടി. ഈ സംഭവത്തിലെ പ്രതികളിൽ ഒരാൾ ഒറ്റപ്പാലം സ്വദേശിയാണ്.
    1
    കേരളത്തിൽ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിന് നേരെ പ്രതികൾ തോക്കുചൂണ്ടി. ഈ സംഭവത്തിലെ പ്രതികളിൽ ഒരാൾ ഒറ്റപ്പാലം സ്വദേശിയാണ്.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    11 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.