ആരോഗ്യ രംഗത്ത് വലിയ പുരോഗതിയുണ്ടായി: മന്ത്രി റോഷി അഗസ്റ്റിന്‍ കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍-പേഷ്യന്റ് (ഐ.പി) വിഭാഗം പുനരാരംഭിച്ചു കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്‍-പേഷ്യന്റ് (കിടത്തി ചികിത്സ) വിഭാഗം പുനരാരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുനരാരംഭിച്ച ഐപി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ജില്ലയിലടക്കം ആരോഗ്യ രംഗത്ത് വലിയ പുരോഗതിയുണ്ടായതായി മന്ത്രി പറഞ്ഞു. 12 വര്‍ഷം മാത്രമായ ഇടുക്കി മെഡിക്കല്‍ കോളേജിനെ ചില മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തുന്നത് 60 വര്‍ഷം പഴക്കമുള്ള മറ്റ് മെഡിക്കല്‍ കോളേജിനോടാണ്. മെഡിക്കല്‍ പരീക്ഷ എഴുതി മറ്റ് ജില്ലയിലെ കുട്ടികളെ പോലെ തന്നെ മികച്ച വിജയം ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും നേടുന്നുണ്ട്. അതിനെ വില കുറച്ച് കാണരുതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. മെഡിക്കല്‍ കോളേജുകള്‍ റഫറന്‍സ് കേന്ദ്രങ്ങളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശാക്തീകരിച്ച് അവിടെ മികച്ച സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കഞ്ഞിക്കുഴിയെ സംബന്ധിച്ച് അത്യന്താപേക്ഷിതമായ ഒന്നാണ് ആരോഗ്യ കേന്ദ്രവും അതിന്റെ വികസനവും. അത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും നാടിന്റെ വികസനത്തിന് എല്ലാവരുടെയും കൂട്ടായ ശ്രമം വേണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ ആംബുലന്‍സ് അനുവദിച്ചതായും മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 13 ബെഡുകളാണ് കിടത്തി ചികിത്സയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ആറ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. അഞ്ച് നഴ്‌സിംഗ് ജീവനക്കാരും സേവനത്തിനുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഒ.പി പ്രവര്‍ത്തിക്കും. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ.ഖയാസ്, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസഫ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സിബി, എബിന്‍, സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ എന്നിവര്‍ സംസാരിച്ചു.

- ഓപ്പൺ ടറസിൽ നിന്നും മൂർഖൻ പാമ്പിനെ പിടിക്കൂടി ട്രോമാ കെയർ മണ്ണാർക്കാട് അലനല്ലൂർ അബ്ദുൽ കലാം ആസാദിൻ്റെ ഓപ്പൺ ടറസിൽ നിന്നും മൂർഖൻ പാമ്പിനെ പിടിക്കൂടി വാർഡ് മെംമ്പർ ബഷീർ വിവരം അറിയിച്ച് സർപ്പ റസ്‌ക്യൂ വളണ്ടിയറും ട്രോമാ കെയർ നാട്ടുകൽ സ്റ്റേഷൻ യൂണിറ്റ് ഡപ്യൂട്ടി കോഡിനേറ്റർ അബ്ദുൽ റഹീമിൻ്റെ നേതൃത്വത്തിൽ ട്രോമാ കെയർ വളണ്ടിയർ മാരായ ഹനീഫ, മുഹമ്മദ് മുസ്തഫ എന്നിവർ ചേർന്ന് പിടികൂടി പിന്നീട് വനം വകുപ്പ് ആർ ആർ ടി യെ ഏൽപിക്കുകയും ചെയ്തു1
- സംസ്ഥാനത്തെ എസ്എസ്എൽസി ഹയർസെക്കൻഡറി ഉത്തരപേപ്പർ മൂല്യനിർണയത്തിനാണ് തുടക്കമായത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷ ഉത്തര പേപ്പർ മൂല്യനിർണയത്തിന് പട്ടാമ്പി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഹയർസെക്കൻഡറി ഉത്തര പേപ്പർ മൂല്യനിർണയത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക് എന്നീ വിഷയങ്ങൾ ഒഴികെയുള്ള മറ്റു വിഷയങ്ങളാണ് മൂല്യനിർണയം നടത്തുന്നത്. 10 ദിവസങ്ങൾക്കുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കാൻ ആണ് ലക്ഷ്യമെടുന്നതെന്ന് ക്യാമ്പ് കോഡിനേറ്റർ അഷ്റഫ് പറഞ്ഞു. ഇതിനായി 400 അധികം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.4
- കൂറ്റനാട് വാവന്നൂരിൽ വീടിന് തീപിടിച്ചു.വ്യാഴാഴ്ച ഉച്ചയോടെ കൂടിയാണ് തീപിടുത്തം ഉണ്ടായത്. വാവനൂർ ചാത്തന്നൂർ പാതയിൽ പുരാട്ടിൽ രവീന്ദ്രനാഥിന്റെ തറവാട് വീടിനോട് ചേർന്നുള്ള ഔട് ഹൗസിലാണ് തീപിടിച്ചത്. വീടിൻറെ പൂമുഖത്ത് കൂട്ടിയിട്ടിരുന്ന ചകിരിക്കും വിറകിനുമാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് ആളിക്കത്തുകയും മേൽക്കൂരയിലേക്ക് തീ പടരുകയും ആയിരുന്നു. വീടിൻറെ മുൻഭാഗവും മേൽക്കൂരയും തകർന്നു. ജ്യോത്സ്യനായ രവീന്ദ്രനാഥ് ഉച്ചയ്ക്ക് ഒന്നര വരെ തറവാട്ട് വീട്ടിൽ ഉണ്ടായിരുന്നു. സമീപത്തുള്ള വീട്ടിലേക്ക് പോയപ്പോഴാണ് തീ പിടിച്ചത്. ജ്യോതിഷത്തിന്റെ ഭാഗമായി പൂജയ്ക്ക് ആവശ്യമായ വസ്തുക്കളാണ് കത്തി നശിച്ചത്. തീ പടർന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ കെടുത്താൻ ശ്രമിച്ചു. പട്ടാമ്പിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി എത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.4