Shuru
Apke Nagar Ki App…
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബി ജെ പി ആലുവ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവയിൽ സാമൂഹിക യോഗം സംഘടിപ്പിച്ചു. ഗോപു കൃഷ്‌ണൻ എം യുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഈ യോഗ പരിശീലനം ധന്യ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രദീപ് പെരുംപടന്ന, എ എസ് സലിമോൻ, സിന്ധു റെജി, ധന്യ പ്രദീഷ് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു. യോഗചര്യൻമ്മാരായ മോഹനകൃഷ്ണനും ശ്രീലത രാധാകൃഷ്ണനും യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സന്തോഷ് ആലുവ

More news from കേരളം and nearby areas
- നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.1
- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.1