logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ കർമ്മസദൻ ഓഡിറ്റോറിയത്തിൽ ജില്ലാതല ദേശീയ മത്സ്യകർഷക ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. എ. ഡി. തോമസ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, മത്സ്യബന്ധന വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ വീഡിയോ സന്ദേശം മുഖ്യപ്രഭാഷണമായി പ്രക്ഷേപണം ചെയ്തു. മത്സ്യകർഷകരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും രാജ്യം ആദരിക്കുന്ന ദിനമാണിതെന്ന് മന്ത്രി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. യുവതലമുറയെയും വിദ്യാർത്ഥികളെയും മത്സ്യകൃഷിയിലേക്ക് ആകർഷിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും സർക്കാർ ഇതിനായി ശക്തമായി ഇടപെടുമെന്നും എ. ഡി. തോമസ് എം.എൽ.എ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ചന്ദ്രലേഖ മത്സ്യകർഷക ദിന സന്ദേശം നൽകി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഫിഷറീസ് മേഖലയിൽ മികച്ച വിജയം കൈവരിച്ച ജില്ലയിലെ കർഷകരെ ചടങ്ങിൽ ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശുദ്ധജല മത്സ്യകർഷകൻ, ഓരുജല മത്സ്യകർഷകൻ, നൂതന മത്സ്യകർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറ മത്സ്യ വിത്ത് ഉത്പാദന കർഷകൻ, പ്രോഗ്രസ്സീവ് ഫിഷ് ഫാർമർ, അക്വാകൾച്ചർ മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കാണ് ജില്ലാതല അവാർഡുകൾ കൈമാറിയത്.

1 day ago
user_Voiceofnewskerala
Voiceofnewskerala
Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
1 day ago
c124d8ab-6b13-413e-84f7-564ad719d350

More news from കേരളം and nearby areas
  • നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    1
    നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    17 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.