logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഏലിയാമ്മ കൊലക്കേസ്: പ്രതി ഫ്രില്ലിക്ക് ജീവപര്യന്തവും 75,000 രൂപ പിഴയും ആലപ്പുഴ: തുമ്പോളിയില്‍ റിട്ട.അദ്ധ്യാപിക ഏലിയാമ്മയെ (ചിന്നമ്മ) കൊലപ്പെടുത്തി സ്വർണാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. അയല്‍വാസിയായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡില്‍ മാഞ്ഞാലിക്കാട് വീട്ടില്‍ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) ജീവപര്യന്തം കഠിനതടവിനും 75,000 രൂപ പിഴയടക്കാനും ആലപ്പുഴ അഡീഷണല്‍ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. വിവിധവകുപ്പുകളിലായി 15 വർഷം അധിക തടവും അനുഭവിക്കണം. 2010 ആഗസ്റ്റ് 12നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. കനേഡിയൻ പൗരത്വമുള്ള ഏലിയാമ്മയുടെ നാല് മക്കളും ഭർത്താവും വിദേശത്തായിരുന്നു. ജോലിക്കാരിയും ഏലിയാമ്മയും മാത്രമായിരുന്നു തുമ്പോളിയിലെ വീട്ടില്‍ താമസം. സ്വർണാഭരണങ്ങള്‍ കൈക്കലാക്കുന്നതിനായാണ് ഫ്രില്ലി കൊലപാതകം ആസൂത്രണം ചെയ്തത്. ജോലിക്കാരി വീട്ടില്‍പോയ സമയത്ത് വീട്ടിലെത്തിയ ഫ്രില്ലി, ഏലിയാമ്മയുടെ മുഖത്ത് മുളകുപൊടി വിതറി പിന്നില്‍നിന്ന് തള്ളി താഴെയിട്ട ശേഷം മൂർച്ചയേറിയ കത്തി ഉപയോഗിച്ച്‌ കൈത്തണ്ടയും കഴുത്തും മുറിക്കുകയായിരുന്നു. വീഴ്ചയില്‍ ഏലിയാമ്മയുടെ വാരിയെല്ലുകള്‍ പൊട്ടി. പിന്നീട് സ്വർണവളകളും മാലയും മോഷ്ടിച്ചു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്‌അവിടെനിന്ന് മടങ്ങിയത്. കവർന്നെടുത്ത എട്ട് പവൻ പാതിരപ്പള്ളിയിലെ സ്വകാര്യധനകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തി. കൊല നടത്തുമ്പോള്‍ ഫ്രില്ലിക്ക് 23 വയസ്സായിരുന്നു പ്രായം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എൻ.ബി.ശാരി ഹാജരായി അന്വഷണസംഘത്തെ പ്രശംസിച്ച്‌ കോടതി സാക്ഷികളില്ലാതെ ആസൂത്രിതമായി ഫ്രില്ലി നടത്തിയ 'കൊലപാതകം ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചതില്‍ അന്വേഷണസംഘത്തെ കോടതി പ്രശംസിച്ചു. അന്ന് ആലപ്പുഴ നോർത്ത് സി.ഐയായിരുന്ന ഇപ്പോഴത്തെ എറണാകുളം വിജിലൻസ് ഡിവൈ.എസ്.പി കെ.എ.തോമസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കൃത്യത്തിനുശേഷം തമിഴ് നാടോടിസംഘത്തെ ഏലിയാമ്മയുടെ വീട്ടില്‍കണ്ടതായി മൊഴി നല്‍കിയ ഫ്രില്ലിയെ ആദ്യം പൊലീസ് വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് നാടോടിസംഘത്തെ പിടികൂടി ചോദ്യംചെയ്തെങ്കിലും ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. തുടർന്ന് ഫ്രില്ലി പൊലീസ് നിരീക്ഷണത്തിലായി. കൊലനടന്ന് 22ദിവസത്തിനുശേഷം പിടിയിലായ പ്രതി തുടർച്ചയായ ചോദ്യംചെയ്യലിന് ഒടുവിലാണ് കുറ്റംസമ്മതിച്ചത്.

3 hrs ago
user_BINDU PREM
BINDU PREM
അമ്പലപ്പുഴ, ആലപ്പുഴ, കേരളം•
3 hrs ago
d9c97026-3b66-45ff-a15d-7b12a935daa7

More news from കേരളം and nearby areas
  • ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ്‌ കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
    1
    ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു.

രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു.
സുജിത സന്തോഷ്‌ 
കൈതമറ്റം 
കോടാലിപ്പാറ
വാർഡ് 17,
ഗോപാലൻ
കടക്കാകുന്നേൽ 
വെള്ളിലാംകണ്ടം 
വാർഡ് 15
റീന ജോസ് 
കിഴക്കേമാട്ടുകട്ട 
വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ   അറിയിച്ചു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    40 min ago
  • കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    1
    കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    3 hrs ago
  • കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team). ​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. ​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    2
    കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന.
മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team).
​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു.
​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    47 min ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.