logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മേഖലയിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആൻഡ് ഓട്ടോറിക്ഷ മസ്ദൂർ സംഘം ബിഎംഎസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഓട്ടോറിക്ഷ യാത്ര നിരക്ക് വർദ്ധിപ്പിക്കുക, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ബിഎംഎസ് മേഖല സെക്രട്ടറി കെ.വി. ചന്ദ്രൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കൊല്ലങ്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടോർ ആൻഡ് ഓട്ടോറിക്ഷ മസ്ദൂർ സംഘം കൊല്ലങ്കോട് യൂണിയൻ പ്രസിഡന്റ് ജി. സജു സ്വാഗതം ആശംസിച്ചു. ബിഎംഎസ് മേഖലാ പ്രസിഡന്റ് സി. പരമേശ്വരൻ, മേഖലാ വൈസ് പ്രസിഡന്റ് കെ. നാരായണൻകുട്ടി, യൂണിയൻ വൈസ് പ്രസിഡന്റ് എം. പ്രവീൺ, എം. ശിവൻ, സി. മഹേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബിഎംഎസ് പഞ്ചായത്ത് ട്രഷറർ എം. ചൊക്കലിംഗം നന്ദി രേഖപ്പെടുത്തി.

5 hrs ago
user_Palakkad News
Palakkad News
Local News Reporter Palakkad, Kerala•
5 hrs ago
fce0ee01-bff5-4edb-8ca4-8338ad863669

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മേഖലയിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആൻഡ് ഓട്ടോറിക്ഷ മസ്ദൂർ സംഘം ബിഎംഎസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഓട്ടോറിക്ഷ യാത്ര നിരക്ക് വർദ്ധിപ്പിക്കുക, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ബിഎംഎസ് മേഖല സെക്രട്ടറി കെ.വി. ചന്ദ്രൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കൊല്ലങ്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടോർ ആൻഡ് ഓട്ടോറിക്ഷ മസ്ദൂർ സംഘം കൊല്ലങ്കോട് യൂണിയൻ പ്രസിഡന്റ് ജി. സജു സ്വാഗതം ആശംസിച്ചു. ബിഎംഎസ് മേഖലാ പ്രസിഡന്റ് സി. പരമേശ്വരൻ, മേഖലാ വൈസ് പ്രസിഡന്റ് കെ. നാരായണൻകുട്ടി, യൂണിയൻ വൈസ് പ്രസിഡന്റ് എം. പ്രവീൺ, എം. ശിവൻ, സി. മഹേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബിഎംഎസ് പഞ്ചായത്ത് ട്രഷറർ എം. ചൊക്കലിംഗം നന്ദി രേഖപ്പെടുത്തി.

More news from കേരളം and nearby areas
  • തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    1
    തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും.

റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    8 hrs ago
  • സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
    1
    സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
    user_HEMACHANDRAN GURUKRIPA
    HEMACHANDRAN GURUKRIPA
    കാർത്തികപ്പള്ളി, ആലപ്പുഴ, കേരളം•
    21 hrs ago
  • പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    1
    പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. 

തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    user_News
    News
    മണ്ണാർക്കാട്, പാലക്കാട്, കേരളം•
    5 hrs ago
  • നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    1
    നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ.

എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    13 hrs ago
  • പാലക്കാട് മണ്ണാർക്കാട് ദാറുന്നജാത് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും നടന്നതായി റിപ്പോർട്ട്. ഇൻ്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. "നീ ആരടാ നിനക്ക് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറ്റില്ലേ" എന്ന് ചോദിച്ചുകൊണ്ട് ഈ സംഘം വിദ്യാർത്ഥിയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു. റാഗിംഗിന് ഇരയായി മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.
    1
    പാലക്കാട് മണ്ണാർക്കാട് ദാറുന്നജാത് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും നടന്നതായി റിപ്പോർട്ട്. ഇൻ്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. "നീ ആരടാ നിനക്ക് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറ്റില്ലേ" എന്ന് ചോദിച്ചുകൊണ്ട് ഈ സംഘം വിദ്യാർത്ഥിയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു. റാഗിംഗിന് ഇരയായി മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.
    user_News
    News
    മണ്ണാർക്കാട്, പാലക്കാട്, കേരളം•
    5 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.