Shuru
Apke Nagar Ki App…
പുതുപ്പരിയാരം: കെ.എസ്.എസ്.പി.യു. പുതുപ്പരിയാരം യൂണിറ്റ് സാംസ്കാരിക സമിതിയും പഞ്ചായത്ത് ഗ്രന്ഥശാലയും വായനശാലയും സംയുക്തമായി വായനാദിനം ആചരിച്ചു. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.വി. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ ചേരാമംഗലം ചാമുണ്ണി വായനാദിന സന്ദേശം നൽകി സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീ. എം. നുറുമുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.എസ്. ദാസ്, എ. ഗംഗാധരൻ, വി.പി. ജയരാജൻ, കെ.പി. ശോഭ, എൻ. ത്യാഗരാജൻ, എം.എസ്. പ്രേമ, ബീന റാം തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. കവിത, ഗാനാലാപനം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു സ്വാഗതവും യൂണിറ്റ് ട്രഷറർ ആർ. ബാബു നന്ദിയും പറഞ്ഞു.
ജോസ് ചാലക്കൽ

More news from കേരളം and nearby areas
- നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.1
- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.1