logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികൾക്ക് അംഗീകാരം *ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികൾക്ക് അംഗീകാരം* ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതികൾക്ക് വെള്ളിയാഴ്ച ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപങ്ങളുടെയും 2026-27 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരമായി. വെൺമണി, ചിങ്ങോലി, ചുനക്കര, തലവടി, പുലിയൂർ, തിരുവൻവണ്ടൂർ, വള്ളികുന്നം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും കായംകുളം നഗരസഭയുടെയും പദ്ധതികൾക്കാണ് ഇന്ന് അംഗീകാരം ലഭിച്ചത്. ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. 2026-27 സാമ്പത്തിക വർഷ മാർഗരേഖ പ്രകാരം നിർവഹണ യോഗ്യമായ പദ്ധതികൾ ഏറ്റെടുക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ജില്ലയിലെ 22 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. ചമ്പക്കുളം ഗ്രാമപഞ്ചായത്ത്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻഡ് പദ്ധതികളും യോഗത്തിൽ അംഗീകരിച്ചു. ചേർത്തല, മാവേലിക്കര, ആലപ്പുഴ, ഹരിപ്പാട് നഗരസഭകളുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2026-27 ലെ ലേബർ ബജറ്റിനും ആക്ഷൻ പ്ലാനിനും യോഗത്തിൽ അംഗീകാരം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 ലെ വാർഷിക പദ്ധതി പുരോഗതി, ഫണ്ട്‌ സ്രോതസ് തിരിച്ചുള്ള ചെലവ് എന്നിവയും യോഗം അവലോകനം ചെയ്തു. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാർച്ച്‌ മാസം സർവീസിൽ നിന്നും വിരമിക്കുന്ന ജില്ലാ ആസൂത്രണ സമിതി കൺവീനറും ജില്ലാ പ്ലാനിങ് ഓഫീസറുമായ ലിറ്റി മാത്യുവിന് സമിതി യാത്രയയപ്പ് നൽകി.

on 13 March
user_Voiceofnewskerala
Voiceofnewskerala
Teacher മാവേലിക്കര, ആലപ്പുഴ, കേരളം•

More news from West Delhi and nearby areas
  • आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया। इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया। इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ। हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    1
    आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया।
इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया।
इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ।
हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    user_Misty Helping Foundation
    Misty Helping Foundation
    Voice of people Patel Nagar, West Delhi•
    16 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.