കേരള സ്റ്റേറ്റ് എം.എസ്.എം.ഇ. എഡ്യൂക്കേഷന്റെ കീഴിൽ സീഡ് ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ബിഹേവിയറൽ സയൻസും (സി.ബി.എസ്.) വടക്കഞ്ചേരി എമിനന്റ് ക്യാമ്പസും സംയുക്തമായി സംഘടിപ്പിച്ച വിദ്യാർത്ഥി നേട്ട ആദരവും കോൺവൊക്കേഷൻ ചടങ്ങും വടക്കഞ്ചേരി ഇ.എം.എസ്. മെമ്മോറിയൽ ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. പാലക്കാട്, തൃശ്ശൂർ, മലപ്പുറം തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പത്താം ക്ലാസ്, എസ്.എസ്.എൽ.സി., വി.എച്ച്.എസ്.ഇ., പ്ലസ് ടു, ബിരുദ, ബിരുദാനന്തര ബിരുദ വിജയികളായ നൂറുകണക്കിന് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ഈ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് കോൺവൊക്കേഷൻ ഗൗൺ അണിയിച്ച് ട്രോഫികൾ, എക്സലൻസ് ഷീൽഡുകൾ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ, അച്ചീവ്‌മെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്ത് ആദരിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ച മാതാപിതാക്കളെയും ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു. പരിപാടി സീഡ് ട്രസ്റ്റ് കേരള ചെയർപേഴ്സൺ സഹീദ വൈ. ഉദ്ഘാടനം ചെയ്തു. ശ്രീജ ടി.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സൈക്കോളജിസ്റ്റ് പി. ഗംഗാധരൻ മുഖ്യാതിഥിയായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. കേരള സ്റ്റേറ്റ് എം.എസ്.എം.ഇ. എഡ്യൂക്കേഷൻ – സി.ബി.എസ്. ഡയറക്ടർ കെ.എം. മുഹമ്മദ് മുബാറക് ആമുഖഭാഷണം നടത്തുകയും തൊഴിൽ കേന്ദ്രീകൃത നൈപുണ്യ വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ശാസ്ത്രസാങ്കേതിക വിദ്യ, പെരുമാറ്റശാസ്ത്രം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ലില്ലി ടീച്ചർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ അധ്യാപികമാരായ ഷിനി, ശാലുമോൾ, അനു എന്നിവർ യഥാക്രമം ജീവിത നൈപുണ്യങ്ങൾ, മാതാപിതാക്കളുടെ പങ്ക്, സൈബർ സുരക്ഷ, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സി.ബി.എസ്. ചീഫ് സ്റ്റുഡന്റ് കൗൺസിലർ ഐശ്വര് പി. പരിപാടിയുടെ അവതാരകയായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്ഥാപനത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുണൈറ്റഡ് സ്കൂൾ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (യു.എസ്.ഒ.) പ്രത്യേക അംഗീകാരം നൽകിയതായി സംഘാടകർ അറിയിച്ചു. യു.എസ്.ഒ.യുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മാരക തപാൽ സ്റ്റാമ്പ് സംബന്ധിച്ച വിവരങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. കൂടാതെ കേരള സ്റ്റേറ്റ് എം.എസ്.എം.ഇ. എഡ്യൂക്കേഷന്റെ കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, ലോജിസ്റ്റിക്സ്, സൈബർ സുരക്ഷ, യോഗ തുടങ്ങി തൊഴിൽ സാധ്യതയുള്ള പുതിയ കോഴ്സുകൾ ആരംഭിക്കുന്ന കാര്യവും ചടങ്ങിൽ പ്രഖ്യാപിച്ചു. 'വിജയത്തെ ആദരിക്കാം... മികവിനെ അംഗീകരിക്കാം... ഭാവിയെ പ്രചോദിപ്പിക്കാം..' എന്ന സന്ദേശവുമായി എമിനന്റ് അക്കാദമി വരും ദിവസങ്ങളിലും തുടർ പരിപാടികൾ സംഘടിപ്പിക്കും.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.1
- നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.1
- പാലക്കാട് മണ്ണാർക്കാട് ദാറുന്നജാത് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും നടന്നതായി റിപ്പോർട്ട്. ഇൻ്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. "നീ ആരടാ നിനക്ക് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറ്റില്ലേ" എന്ന് ചോദിച്ചുകൊണ്ട് ഈ സംഘം വിദ്യാർത്ഥിയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു. റാഗിംഗിന് ഇരയായി മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.1