കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നീറാട് കൂനമ്മൽ സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നീറാട് ഓട്ടോറിക്ഷ ഡ്രൈവറുടെ മകളുടെ കുട്ടിയാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് ഈ കുട്ടിയോടൊപ്പം മറ്റൊരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ കുട്ടിക്കായി പ്രദേശവാസികളും അധികൃതരും ചേർന്ന് തോട്ടിലും പരിസരത്തും വിപുലമായ തിരച്ചിൽ നടത്തിവരുന്നുന്നതിനിടെ കണ്ടെത്തി. മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് വരുന്നത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. നീറാട് ഭാഗത്തുവെച്ചാണ് അപകടം നടന്നത്.

- കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.1
- കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.1
- നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ വെള്ളം കയറി നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ ജ്യോതിപ്പടിയിലും. വെളിയം തോടും റോഡിലേക്ക് വെള്ളം കയറി.വാഹന ഗതാഗതം തടസപ്പെട്ടു, ചെറു വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്,റോഡിൽ വെള്ള കെട്ട് ഉയർന്നാൽ ഗതാഗത തടസപെടും ചാലിയാർ. പുന്നപ്പുഴ. കരിമ്പുഴ. കാഞ്ഞിരപുഴ. കുറവൻ പുഴയിലെല്ലാം ജലവിതാനം ഉയരുകയാണ്,പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.1