logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (35) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നേരത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു. കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്താണ് വനത്തിനുള്ളിലുള്ള ഈ അപകടമേഖലയിലേക്ക് സംഘം പ്രവേശിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഭാനുപ്രിയയും ഭരതും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഭരതിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഭാനുപ്രിയ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും ശക്തമായ ജലപ്രവാഹവും വടംകെട്ടിയുള്ള രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. വനത്തിനുള്ളിലെ നിരോധിത മേഖലയിൽ ഇവർ എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

5 hrs ago
user_Palakkad News
Palakkad News
Local News Reporter Palakkad, Kerala•
5 hrs ago

പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (35) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നേരത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു. കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്താണ് വനത്തിനുള്ളിലുള്ള ഈ അപകടമേഖലയിലേക്ക് സംഘം പ്രവേശിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഭാനുപ്രിയയും ഭരതും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഭരതിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഭാനുപ്രിയ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും ശക്തമായ ജലപ്രവാഹവും വടംകെട്ടിയുള്ള രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. വനത്തിനുള്ളിലെ നിരോധിത മേഖലയിൽ ഇവർ എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More news from India and nearby areas
  • नगर पालिका भदोही की अनूठी पहल, एंटी डस्ट गन से पानी की फुहार कर कांवड़ यात्रियों को दिलाई गर्मी से राहत श्रावण मास में कांवड़ यात्रा के दौरान उमस भरी गर्मी और तेज धूप से राहत दिलाने के लिए नगर पालिका परिषद भदोही ने सराहनीय पहल की है। नगर पालिका अध्यक्ष नरगिस अतहर एवं उनके पति डॉ. अतहर अंसारी के प्रयास से नगर में एंटी डस्ट गन (Anti Dust Gun) के माध्यम से कांवड़ यात्रियों पर पानी की ठंडी फुहार की व्यवस्था की गई। रास्ते से गुजर रहे सैकड़ों कांवड़ यात्रियों ने जैसे ही पानी की बौछार महसूस की, उनके चेहरे खिल उठे। श्रद्धालु खुशी से झूम उठे और हर-हर महादेव के जयकारों के बीच गर्मी से राहत का आनंद लिया। उमस भरे मौसम में यह व्यवस्था कांवड़ियों के लिए किसी राहत शिविर से कम नहीं रही। नगर पालिका की ओर से बताया गया कि कांवड़ यात्रा के दौरान श्रद्धालुओं की सुविधा को प्राथमिकता देते हुए पेयजल, साफ-सफाई और अन्य आवश्यक व्यवस्थाओं के साथ एंटी डस्ट गन के जरिए ठंडी पानी की फुहार की व्यवस्था की गई है। स्थानीय लोगों और कांवड़ यात्रियों ने इस जनहितकारी पहल की सराहना करते हुए नगर पालिका का आभार व्यक्त किया।
    1
    नगर पालिका भदोही की अनूठी पहल, एंटी डस्ट गन से पानी की फुहार कर कांवड़ यात्रियों को दिलाई गर्मी से राहत
श्रावण मास में कांवड़ यात्रा के दौरान उमस भरी गर्मी और तेज धूप से राहत दिलाने के लिए नगर पालिका परिषद भदोही ने सराहनीय पहल की है। नगर पालिका अध्यक्ष नरगिस अतहर एवं उनके पति डॉ. अतहर अंसारी के प्रयास से नगर में एंटी डस्ट गन (Anti Dust Gun) के माध्यम से कांवड़ यात्रियों पर पानी की ठंडी फुहार की व्यवस्था की गई।
रास्ते से गुजर रहे सैकड़ों कांवड़ यात्रियों ने जैसे ही पानी की बौछार महसूस की, उनके चेहरे खिल उठे। श्रद्धालु खुशी से झूम उठे और हर-हर महादेव के जयकारों के बीच गर्मी से राहत का आनंद लिया। उमस भरे मौसम में यह व्यवस्था कांवड़ियों के लिए किसी राहत शिविर से कम नहीं रही।
नगर पालिका की ओर से बताया गया कि कांवड़ यात्रा के दौरान श्रद्धालुओं की सुविधा को प्राथमिकता देते हुए पेयजल, साफ-सफाई और अन्य आवश्यक व्यवस्थाओं के साथ एंटी डस्ट गन के जरिए ठंडी पानी की फुहार की व्यवस्था की गई है। स्थानीय लोगों और कांवड़ यात्रियों ने इस जनहितकारी पहल की सराहना करते हुए नगर पालिका का आभार व्यक्त किया।
    user_The Bhadohi News
    The Bhadohi News
    City Star India•
    2 hrs ago
  • ശക്തമായ മഴയിൽ വെള്ളം കയറിയ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പീരുമേട് MLA യുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. വെള്ളപ്പൊക്കത്താൽ അടിഞ്ഞ് കൂടിയ ചെളിയും. മറ്റ് വേയിസ്റ്റുകളും നീക്കം ചെയ്താണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വണ്ടിപ്പെരിയാർ ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടു കൂടിയാണ് ദേശീയ പാതയ്ക്കും. പരിസരത്തെ വീടുകൾക്കുമൊപ്പം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്. മഴയ്ക്ക് അൽപ്പം ശമനമായ തോടെ ആശുപത്രിയുടെ പരിസരങ്ങളിൽ നിന്നും വെള്ളമിറങ്ങിയപ്പോൾ അടിഞ്ഞ് കൂടിയ മണ്ണും കല്ലും ചെളിയും മൂലം ആശുപത്രിയുടെപ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പീരുമേട് MLA അഡ്വ: സിറിയക് തോമസിന്റെ ഡി സാസ്റ്റർ മാനേജ്മെന്റ് ടീം ശുചീകരണ പ്രവർത്തനങ്ങളുമായിരം ഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റു MLAഡി സാസ്റ്റർ മാനേജ്മെന്റ് ടീം കോഡിനേറ്ററുമായ R വിഘ്നേഷിന്റെ നേതൃത്വത്തിൽ .ഇടുക്കി ജില്ലാ പഞ്ചായത്തംഗം മണിമേഖല.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ .സെക്രട്ടറി വെള്ളയ്യൻ . ബ്ലോക്ക് പഞ്ചായത്തംഗംPA അബ്ദുൾ റഷീദ്. കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ.നേതാക്കളായ Mഉദയ സൂര്യൻ. റോയ് ജോസഫ് . യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി വിജയ് . ബ്ലോക്ക് സെക്രട്ടറി മാരായ മഹേഷ് .ഉദയകുമാർ . തോമസ് . വിനോദ് കുമാർ . സുഭാഷ്. HMC മെമ്പർ മാർ .ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
    1
    ശക്തമായ മഴയിൽ വെള്ളം കയറിയ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പീരുമേട് MLA യുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. വെള്ളപ്പൊക്കത്താൽ അടിഞ്ഞ് കൂടിയ ചെളിയും. മറ്റ് വേയിസ്റ്റുകളും നീക്കം ചെയ്താണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
വണ്ടിപ്പെരിയാർ ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടു കൂടിയാണ് ദേശീയ പാതയ്ക്കും. പരിസരത്തെ വീടുകൾക്കുമൊപ്പം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്. മഴയ്ക്ക് അൽപ്പം ശമനമായ തോടെ ആശുപത്രിയുടെ പരിസരങ്ങളിൽ നിന്നും വെള്ളമിറങ്ങിയപ്പോൾ അടിഞ്ഞ് കൂടിയ മണ്ണും കല്ലും ചെളിയും മൂലം ആശുപത്രിയുടെപ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പീരുമേട് MLA അഡ്വ: സിറിയക് തോമസിന്റെ ഡി സാസ്റ്റർ മാനേജ്മെന്റ് ടീം ശുചീകരണ പ്രവർത്തനങ്ങളുമായിരം ഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റു MLAഡി സാസ്റ്റർ മാനേജ്മെന്റ് ടീം കോഡിനേറ്ററുമായ R വിഘ്നേഷിന്റെ നേതൃത്വത്തിൽ .ഇടുക്കി ജില്ലാ പഞ്ചായത്തംഗം മണിമേഖല.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ .സെക്രട്ടറി വെള്ളയ്യൻ . ബ്ലോക്ക് പഞ്ചായത്തംഗംPA അബ്ദുൾ റഷീദ്. കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ.നേതാക്കളായ Mഉദയ സൂര്യൻ. റോയ് ജോസഫ് . യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി വിജയ് . ബ്ലോക്ക് സെക്രട്ടറി മാരായ മഹേഷ് .ഉദയകുമാർ . തോമസ് . വിനോദ് കുമാർ . സുഭാഷ്. HMC മെമ്പർ മാർ .ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    10 hrs ago
  • വണ്ടിപ്പെരിയാർ ഗ്രാൻബി അരണക്കൽ ഗ്രഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകന്നതിന് ഇടയിൽ വീണ്ടും വളർത്തു പശുവിനെ കടുവ പിടിച്ചു. ഗ്രാമ്പി വാർഡ് മെമ്പർ മതിയഴകന്റെ പശുവിനെയാണ് പിടിച്ചത്. ഏറുമാടം പണിത രാത്രി കടുവരുന്നതും കാത്തിരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ..... കഴിഞ്ഞ രണ്ടു മാസക്കാലമായി മൂന്നാറിൽ നിന്നും തേക്കടി ഉൾവനത്തിൽ കൊണ്ടുവിട്ട കടുവയെ വീണ്ടും പിടികൂടാനുള്ള ദൗത്യം വനംവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയായിരുന്നു ജനവാസ മേഖല കൂടിയായ ഗ്രാൻമ്പി അരണക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 11 ഓളം വളർത്ത മൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യത്തിൽ വയനാട് സ്പെഷ്യൽ ടീമിനെ വരെ വനം വകുപ്പ് ഇറക്കിയിരുന്നു എന്നിട്ടും രക്ഷയുണ്ടായില്ല അങ്ങനെ ഉദ്യോഗസ്ഥർ അടക്കം ദൗത്യം അവസാനിപ്പിച്ചേക്കാം എന്ന തീരുമാനത്തിൽ എത്തിയ സാഹചര്യത്തിലാണ് ഇന്നലെ രാത്രിയിൽ ഗ്രാൻമ്പി ഗ്രാമപഞ്ചായത്തംഗം മതിയഴകന്റെ പശുവിനെ തന്നെ വീണ്ടും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് മുൻപും വന്യമൃഗ അക്രമണം ഇതേ പശു തന്നെ ആക്രമണം നേരിട്ടിട്ടും ഉണ്ട്. തുടർന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തുകയും ഡോക്ടർ സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള യോഗം നടത്തുകയും ചെയ്തു. ഇതിൽ പാതി ഭക്ഷിച്ച അവസ്ഥയിൽ തേയിലക്കാട്ടിനുള്ളിൽ കിടക്കുന്ന പശുവിനെ ബാക്കി ഭക്ഷിക്കുന്നതിനു വേണ്ടി കടുവ തിരിച്ച് എത്തിയേക്കാം ഈ സമയം മയക്കുടി വെച്ച് പിടികൂടാൻ എന്നാണ് തീരുമാനിച്ചിരിക്കുന്നത് ഇതിനായി പശു ആക്രമിക്കപ്പെട്ടതിന്റെ ഭാഗങ്ങളിലായി ഏറുമാടം പണിയുകയും രാത്രി തോക്ക് താരികളായ ഉദ്യോഗസ്ഥർ ഇവിടെ ക്യാമ്പ് ചെയ്യുകയും കടുവയെ മയക്കുവെടി വെക്കുകയും ചെയ്യും ഇതോടെ കടുവയുടെ ശല്യം ഇവിടെ നിന്നും മാറും എന്നാണ് ദൗത്യത്തിന്റെ ലക്ഷ്യം പക്ഷേ പ്രതികൂല കാലാവസ്ഥ ആയതുകൊണ്ട് തന്നെ പദ്ധതി വിജയിക്കുമോ എന്നുള്ള ആശങ്കയും ഉദ്യോഗസ്ഥർ തന്നെ പങ്കുവെക്കുന്നുണ്ട്. എന്തായാലും മൂന്നാറിൽ നിന്നും എത്തിച്ച കടുവ പീരുമേട് തോട്ടം മേഖലയെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.......
    1
    വണ്ടിപ്പെരിയാർ ഗ്രാൻബി അരണക്കൽ ഗ്രഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യം  അവസാനിപ്പിക്കാൻ തീരുമാനിക്കുകന്നതിന് ഇടയിൽ വീണ്ടും വളർത്തു പശുവിനെ കടുവ പിടിച്ചു.
 ഗ്രാമ്പി വാർഡ് മെമ്പർ മതിയഴകന്റെ പശുവിനെയാണ്  പിടിച്ചത്. ഏറുമാടം പണിത രാത്രി കടുവരുന്നതും കാത്തിരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ.....
കഴിഞ്ഞ രണ്ടു മാസക്കാലമായി  മൂന്നാറിൽ നിന്നും തേക്കടി ഉൾവനത്തിൽ കൊണ്ടുവിട്ട കടുവയെ വീണ്ടും പിടികൂടാനുള്ള ദൗത്യം വനംവകുപ്പിന്റെ നേതൃത്വത്തിൽ  നടക്കുകയായിരുന്നു ജനവാസ മേഖല കൂടിയായ ഗ്രാൻമ്പി അരണക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും  11 ഓളം  വളർത്ത മൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഉള്ള ദൗത്യത്തിൽ വയനാട് സ്പെഷ്യൽ ടീമിനെ വരെ വനം വകുപ്പ് ഇറക്കിയിരുന്നു എന്നിട്ടും രക്ഷയുണ്ടായില്ല അങ്ങനെ ഉദ്യോഗസ്ഥർ അടക്കം ദൗത്യം അവസാനിപ്പിച്ചേക്കാം എന്ന തീരുമാനത്തിൽ എത്തിയ സാഹചര്യത്തിലാണ് ഇന്നലെ രാത്രിയിൽ ഗ്രാൻമ്പി ഗ്രാമപഞ്ചായത്തംഗം മതിയഴകന്റെ പശുവിനെ തന്നെ വീണ്ടും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് മുൻപും വന്യമൃഗ അക്രമണം ഇതേ പശു തന്നെ ആക്രമണം നേരിട്ടിട്ടും ഉണ്ട്.
തുടർന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തുകയും ഡോക്ടർ സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള യോഗം നടത്തുകയും ചെയ്തു.
ഇതിൽ പാതി ഭക്ഷിച്ച  അവസ്ഥയിൽ തേയിലക്കാട്ടിനുള്ളിൽ കിടക്കുന്ന  പശുവിനെ ബാക്കി ഭക്ഷിക്കുന്നതിനു വേണ്ടി  കടുവ തിരിച്ച് എത്തിയേക്കാം ഈ സമയം മയക്കുടി വെച്ച് പിടികൂടാൻ  എന്നാണ് തീരുമാനിച്ചിരിക്കുന്നത് ഇതിനായി   പശു ആക്രമിക്കപ്പെട്ടതിന്റെ   ഭാഗങ്ങളിലായി ഏറുമാടം പണിയുകയും രാത്രി തോക്ക് താരികളായ ഉദ്യോഗസ്ഥർ  ഇവിടെ ക്യാമ്പ് ചെയ്യുകയും കടുവയെ മയക്കുവെടി 
വെക്കുകയും ചെയ്യും ഇതോടെ കടുവയുടെ ശല്യം ഇവിടെ നിന്നും മാറും എന്നാണ് ദൗത്യത്തിന്റെ ലക്ഷ്യം പക്ഷേ പ്രതികൂല കാലാവസ്ഥ ആയതുകൊണ്ട് തന്നെ പദ്ധതി വിജയിക്കുമോ എന്നുള്ള ആശങ്കയും ഉദ്യോഗസ്ഥർ തന്നെ പങ്കുവെക്കുന്നുണ്ട്.
എന്തായാലും മൂന്നാറിൽ നിന്നും എത്തിച്ച കടുവ പീരുമേട് തോട്ടം മേഖലയെ  ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.......
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    8 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.