logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ബിജെപി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീവിദ്യ രാജേഷ് നിർവഹിച്ചു. ഇത് പാർട്ടിക്ക് പ്രദേശത്ത് പുതിയ ഉണർവ് നൽകുന്ന പരിപാടിയായി മാറി. ഉദ്ഘാടന ചടങ്ങിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സതീശൻ വി ആർ, ജനറൽ സെക്രട്ടറി അനുരാജ് രാജൻ സബിജെപി ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം, വിജയകുമാർ, ഷിൻമോൻ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സജീവൻ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തട്ടുപുര, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബാബു പള്ളിപ്പറമ്പിൽ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി റെജി, ബിജെപി ജില്ലാ കമ്മിറ്റി അംഗം ബെജി, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മിനി മുരളി, മണ്ഡലം ബിജെപി ജനറൽ സെക്രട്ടറി സന്തോഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ദീപാ ദിനേശൻ എന്നിവർ സംസാരിച്ചു.

1 hr ago
user_SHALBIN
SHALBIN
തൊടുപുഴ, ഇടുക്കി, കേരളം•
1 hr ago
deefbae0-cd56-446f-a4b4-39026d60e9cf

ബിജെപി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീവിദ്യ രാജേഷ് നിർവഹിച്ചു. ഇത് പാർട്ടിക്ക് പ്രദേശത്ത് പുതിയ ഉണർവ് നൽകുന്ന പരിപാടിയായി മാറി. ഉദ്ഘാടന ചടങ്ങിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സതീശൻ വി ആർ, ജനറൽ സെക്രട്ടറി അനുരാജ് രാജൻ സബിജെപി ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം, വിജയകുമാർ, ഷിൻമോൻ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സജീവൻ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തട്ടുപുര, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബാബു പള്ളിപ്പറമ്പിൽ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി റെജി, ബിജെപി ജില്ലാ കമ്മിറ്റി അംഗം ബെജി, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മിനി മുരളി, മണ്ഡലം ബിജെപി ജനറൽ സെക്രട്ടറി സന്തോഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ദീപാ ദിനേശൻ എന്നിവർ സംസാരിച്ചു.

More news from കേരളം and nearby areas
  • ചേർത്തലയിലെ ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഒരു യോഗാദിന പരിപാടി സംഘടിപ്പിച്ചു. ജൂൺ 21-ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 22-നാണ് ഈ പരിപാടികൾ നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി ജോൺ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകരായ ജോണിയും ജെസ്സിയും ചേർന്ന് വിദ്യാർത്ഥികൾക്ക് വിവിധ യോഗാസനങ്ങളും പ്രാണായാമ പരിശീലനങ്ങളും നൽകി. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയുടെ പങ്കിനെക്കുറിച്ചും ബോധവത്കരണ സന്ദേശം നൽകി. തുടർന്ന്, വിദ്യാർത്ഥികൾ കൂട്ടായ യോഗാപ്രകടനം അവതരിപ്പിക്കുകയും ചെയ്തു.
    1
    ചേർത്തലയിലെ ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഒരു യോഗാദിന പരിപാടി സംഘടിപ്പിച്ചു. ജൂൺ 21-ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 22-നാണ് ഈ പരിപാടികൾ നടന്നത്.

സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി ജോൺ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകരായ ജോണിയും ജെസ്സിയും ചേർന്ന് വിദ്യാർത്ഥികൾക്ക് വിവിധ യോഗാസനങ്ങളും പ്രാണായാമ പരിശീലനങ്ങളും നൽകി. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയുടെ പങ്കിനെക്കുറിച്ചും ബോധവത്കരണ സന്ദേശം നൽകി. തുടർന്ന്, വിദ്യാർത്ഥികൾ കൂട്ടായ യോഗാപ്രകടനം അവതരിപ്പിക്കുകയും ചെയ്തു.
    user_Sabu Cherthala
    Sabu Cherthala
    ചേർത്തല, ആലപ്പുഴ, കേരളം•
    7 hrs ago
  • ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    1
    ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    22 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.