തൃശൂരിലെ കുന്നംകുളം ബ്ലൈൻഡ് സ്കൂളിൽ, 1934-ൽ സ്ഥാപിതമായ കാഴ്ച പരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ, വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഈ ദിനാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും സംയുക്തമായി ആചരിച്ചു. ഫ്രീലാൻസ് മാധ്യമപ്രവർത്തകനും റേഡിയോ ശബ്ദാവതാരകനുമായ സമദ് കല്ലടിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.കെ. കൗസിയ ടീച്ചർ അധ്യക്ഷയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചവർ, അക്ഷരങ്ങളാണ് വായനയുടെ ആധാരമെന്നും വായന ഉൾക്കാഴ്ച നൽകുന്നുവെന്നും അഭിപ്രായപ്പെട്ടു. ജീവിതത്തെ അന്തഃസത്തയുള്ളതാക്കാനും ചുറ്റുമുള്ള ജീവിതങ്ങളുടെ വേറിട്ട തനിമയും സത്യവും സൗന്ദര്യവും ഉൾക്കൊള്ളുന്നതിനും ഉത്തമ മനുഷ്യരായി മാറുന്നതിനും വായന സഹായിക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു. പരിപാടികളിൽ യോഗ അവബോധനം, വാദ്യ പരിചയം, അക്ഷര കളരി, മറ്റു കലാപരിപാടികൾ എന്നിവയും അരങ്ങേറി. ഷീന മോൾ ഗുരുവായൂർ എഴുതിയ 'ഒരു പിടി വയലറ്റു പൂക്കൾ' എന്ന നാല്പത് കവിതകളുടെ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമർപ്പിച്ചു. മ്യൂസിക് തെറാപ്പിസ്റ്റ് ജിജോ ജേക്കബ് അങ്കമാലി, സംഗീത അധ്യാപകൻ സോജൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നൈനിക പ്രാർത്ഥനാഗീതം ആലപിച്ചു. എൻ.എസ്.ആർ.ജി. കൺവീനർ ലത സ്വാഗതവും ജയലക്ഷ്മി പി.വി. നന്ദിയും പറഞ്ഞു.