കേരളത്തിൽ സ്‌കൂളുകളുടെ ഫിറ്റ്‌നസും തസ്തിക നിര്‍ണയവും ജീവനക്കാരുടെ ശമ്പളവുമായി ബന്ധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി. സ്‌കൂള്‍ തുറക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മാത്രം സംഘടിപ്പിച്ച വിദ്യാലയങ്ങളിലെ അധ്യാപകരും ജീവനക്കാരുമാണ് ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നിലവിൽ ചട്ടങ്ങളോ ഉത്തരവുകളോ ഇല്ലാത്തതിനാൽ, അത്തരം സ്കൂളുകളിൽ തസ്തികനിർണയം നടത്താനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ജൂലൈ 15 മുതലുള്ള ശമ്പളം അനുവദിക്കില്ല. കൂടാതെ, ഇവിടുത്തെ അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനമാക്കി പുനഃക്രമീകരിക്കാനും നിർദേശമുണ്ട്. ഒരു വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിർണയം നടത്തുന്നത്. എന്നാൽ ഒന്നോ രണ്ടോ മാസത്തേക്ക് നൽകുന്ന താൽക്കാലിക സർട്ടിഫിക്കറ്റുകൾ സ്കൂൾ തുറക്കാൻ വേണ്ടി മാത്രമുള്ളവയായി മാത്രമേ കാണാനാകൂ. താൽക്കാലിക ഫിറ്റ്നസ് കാലാവധി തീരും മുൻപ് ഒരു വർഷത്തെ ഫിറ്റ്നസ് ഹാജരാക്കാത്ത പക്ഷം തസ്തിക നിർണയം ഉണ്ടാകില്ല. ഇതില്ലാത്ത പക്ഷം സ്കൂൾ മാനേജ്‌മെന്റ് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഫിറ്റ്നസ് ഉള്ള കെട്ടിടങ്ങൾ മാത്രമേ ക്ലാസ് മുറികളായി ഉപയോഗിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, ഫിറ്റ്നസ് കാര്യത്തിൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നൽകിയ നിർദേശങ്ങൾ വലിയ സങ്കീർണ്ണതകൾ സൃഷ്ടിച്ചതായും ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നും സർക്കാർ സ്കൂൾ പ്രഥമാധ്യാപകരുടെ സംഘടനയായ കെജിപിഎസ്എച്ച്എ പ്രതികരിച്ചു. ഫിറ്റ്നസിന്റെ ഉത്തരവാദിത്വം അധ്യാപകരുടെ തലയിലിട്ട് സർക്കാർ കൈകഴുകുകയാണെന്ന് കെഎസ്ടിഎയും കുറ്റപ്പെടുത്തി.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.1
- തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.1