മലപ്പുറം ഐക്കരപ്പടിയിൽ കഴിഞ്ഞ വർഷം വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ വൻ കഞ്ചാവ് വേട്ടയിലെ പ്രധാന പ്രതി ഒടുവിൽ പോലീസ് വലയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പീറ്റർ എന്ന് വിളിക്കുന്ന കണ്ണംപറമ്പത്ത് ഷാജഹാൻ (32) ആണ് ഒരു വർഷത്തിന് ശേഷം പിടിയിലായത്. ബെംഗളൂരു എയർപോർട്ട് വഴി നേപ്പാളിലേക്ക് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. വിവിധ പ്രദേശങ്ങളിൽ വിപണനം നടത്തുന്നതിനായി എത്തിച്ച 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 50 കിലോയോളം കഞ്ചാവാണ് കഴിഞ്ഞ വർഷം ഐക്കരപ്പടിയിലെ വാടക വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ സംഭവസ്ഥലത്തു നിന്ന് തന്നെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിസംഘത്തിലെ പ്രധാനിയായ ഷാജഹാൻ കേസിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഒടുവിലാണ് രാജ്യം വിടാനുള്ള ശ്രമത്തിനിടയിൽ ബെംഗളൂരുവിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, ഇൻസ്പക്ടർ കെ. അനുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.1
- മലപ്പുറം ചോക്കാട് പരുത്തിപ്പറ്റയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദ് എന്നിവരാണ് 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി പിടിയിലായത്. നിലമ്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ റിയാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വണ്ടൂർ പോലീസ് ഇൻസ്പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടയിലാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതികൾ എംഡിഎംഎ വില്പന നടത്തിയിരുന്നത്. മുൻപും എംഡിഎംഎ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള റിയാസിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മലയോര മേഖലയിൽ രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ ഇവർ. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 8000 രൂപ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവർക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. എഎസ്ഐ മുഹമ്മദ് അസ്‌ലം, സിപിഒ ഷാജിർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, നിബിൻദാസ് ടി., ജിയോ ജേക്കബ്, സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.1