logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഹോട്ടലുകളിലെ പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണണം - വ്യാപാരി വ്യവസായി ഏകോപന സമിതി ഹോട്ടലുകളിലെ പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണണം - വ്യാപാരി വ്യവസായി ഏകോപന സമിതി പാചക വാതക പ്രതിസന്ധി മൂലം പ്രതിസന്ധിയിലായ ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തൊഴിലാളികൾ ഉൾപ്പെടെ അനേകായിരം പേരുടെ ജീവിത മാർഗ്ഗമാണ് വഴിമുട്ടി നിൽക്കുന്നത്. എത്രയും പെട്ടെന്ന് ഓയിൽ കമ്പനികളുമായ് ഇടപെട്ട് ചെറുകിട ഹോട്ടൽ മേഖലയിലെങ്കിലും പാചകവാതക പ്രതിസന്ധി പരിഹാരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി.സബിൽരാജ് ആവശ്യപ്പെട്ടു. ചാരുംമൂട് യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു. സബിൽരാജ് . സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി. മണിക്കുട്ടൻ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എസ്.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എബ്രഹാം വർഗ്ഗീസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡൻ്റ് ഫസൽ അലിഖാൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ആർ.സുഭാഷ്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിമാരായ പ്രവീൺ രാമഭദ്രൻ, പീയൂഷ് ചാരുംമൂട്, സംസ്ഥാന കമ്മറ്റി അംഗം ബെന്നി നാഗപറമ്പിൽ, യൂണിറ്റ് രക്ഷാധികാരി കെ.ദിവാകരൻ നായർ, മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മണിക്കുട്ടൻ ഇ.ഷോപ്പി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി ദിവാകരൻ നായർ(രക്ഷാധികാരി), രാജു അപ്സര (പ്രസിഡന്റ്), ഫസൽ അലിഖാൻ (വർക്കിങ് പ്രസിഡന്റ്‌ ),ഗിരീഷ് അമ്മ (ജനറൽ സെക്രട്ടറി ), എബ്രഹാം പറമ്പിൽ (ട്രഷറർ ).വനിതാവിംഗ് ബീന രാജു( രക്ഷാധികാരി) രാധാമണി ആർ. കെ (പ്രസിഡന്റ്‌ ) സിനി രമണൻ (സെക്രട്ടറി ), റീന ലാൻസ (ട്രഷറർ) . യൂത്ത് വിംഗ്, അഡ്വ. പിയൂഷ്‌(രക്ഷാധികാരി) വി. വിഷ്ണു (പ്രസിഡന്റ്‌),വിനീത് (വർക്കിങ് പ്രസിഡന്റ്‌), നിസാം കാവ്യ (ജന. സെക്രട്ടറി ), അഫ്സൽ മാന്നാർ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

9 hrs ago
user_Voiceofnewskerala
Voiceofnewskerala
Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
9 hrs ago
bd66a916-ffff-4e57-884d-d60d5082249b

More news from കേരളം and nearby areas
  • കണിവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി . അത്തിപ്പറ്റ പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത് പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്. ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കുന്നത് .
    1
    കണിവെള്ളരി കൃഷിയിൽ 
നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി .
അത്തിപ്പറ്റ
പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് 
സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത്
പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി 
ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്.
ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള 
ലക്ഷ്യത്തോടെയാണ്
കൃഷി ഇറക്കുന്നത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    22 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.