logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമായതിനെത്തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, എം.എൽ.എയുടെ മുൻകൈയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിലവിൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ അഞ്ച് ഡോക്ടർമാർ ക്യാമ്പിലെത്തിയ രോഗികളെ പരിശോധിക്കുകയും, പാരാമെഡിക്കൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്തു. കൂടാതെ, ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് സൗജന്യമായി അലോപ്പതി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. കെ. പ്രേംകുമാർ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ പാട്ടത്തോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എ.കെ. ഷീലാദേവി, കരിമ്പുഴ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സൈദലവി, മൈമൂനത്ത് സാദിക്ക്, വാർഡ് മെമ്പർമാരായ എം. ചന്ദ്രമോഹനൻ, ബാലകൃഷ്ണൻ, മല്ലിക, നസീമ ഷൗക്കത്ത്, കോട്ടപ്പുറം പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ധന്യ എസ്.പി., കരിമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജശ്രീ, പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ റിസർച്ച് & അക്കാദമിക് കോഓർഡിനേറ്റർ ജോബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ട്രോമാ കെയർ ശ്രീകൃഷ്ണപുരം സ്റ്റേഷൻ യൂണിറ്റിൽ നിന്നുള്ള ആറ് വളണ്ടിയർമാരും ക്യാമ്പിലെത്തിയ രോഗികൾക്ക് സഹായം നൽകി.

1 hr ago
user_Rahul Ramachandran
Rahul Ramachandran
മണ്ണാർക്കാട്, പാലക്കാട്, കേരളം•
1 hr ago
45110bed-b5a7-4c39-91e5-d872c2a2e2ec

കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമായതിനെത്തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, എം.എൽ.എയുടെ മുൻകൈയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിലവിൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ അഞ്ച് ഡോക്ടർമാർ ക്യാമ്പിലെത്തിയ രോഗികളെ പരിശോധിക്കുകയും, പാരാമെഡിക്കൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്തു. കൂടാതെ, ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് സൗജന്യമായി അലോപ്പതി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. കെ. പ്രേംകുമാർ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ പാട്ടത്തോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എ.കെ. ഷീലാദേവി, കരിമ്പുഴ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സൈദലവി, മൈമൂനത്ത് സാദിക്ക്, വാർഡ് മെമ്പർമാരായ എം. ചന്ദ്രമോഹനൻ, ബാലകൃഷ്ണൻ, മല്ലിക, നസീമ ഷൗക്കത്ത്, കോട്ടപ്പുറം പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ധന്യ എസ്.പി., കരിമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജശ്രീ, പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ റിസർച്ച് & അക്കാദമിക് കോഓർഡിനേറ്റർ ജോബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ട്രോമാ കെയർ ശ്രീകൃഷ്ണപുരം സ്റ്റേഷൻ യൂണിറ്റിൽ നിന്നുള്ള ആറ് വളണ്ടിയർമാരും ക്യാമ്പിലെത്തിയ രോഗികൾക്ക് സഹായം നൽകി.

More news from കേരളം and nearby areas
  • നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    1
    നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    19 hrs ago
  • ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    1
    ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    14 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.