logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

'ലഹരി മുക്തഅറക്കുളം' എന്ന ടാഗ് ലൈനോടെ എക്സൈസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ലഹരി വിരുദ്ധ പരിപാടിയായ 'ഓപ്പറേഷൻ തണ്ടറിന്' അറക്കുളത്ത് തുടക്കമായി. അറക്കുളം ജയ്ഹിന്ദ് ലൈബ്രറിയിൽ നടന്ന വായനാ വാരാചരണത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി സിവിൽ എക്സൈസ് ഓഫീസർ ടിറ്റോ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. കുട്ടികളുടെ കലാപരിപാടികളും പുസ്തക പ്രദർശനവും പരിപാടിക്ക് ആകർഷകത്വം നൽകി. ജയ് ഹിന്ദ് ലൈബ്രറി സെക്രട്ടറി കെ.ടി.മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ഫ്രാൻസിസ് കരിമ്പാനി ഉദ്ഘാടനം ചെയ്തു. മുൻ അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബ്രിജിത്ത് സിറിയക്ക് മുഖ്യ പ്രഭാഷണം നടത്തുകയും, റിട്ടയേർഡ് അധ്യാപിക കൊച്ചുറാണി ജോയി കുട്ടികൾക്ക് ജീവിത വിജയത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റിയംഗങ്ങളായ ഏ.എൻ മോഹനൻ, ജി.മോഹനൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കമ്മറ്റിയംഗങ്ങളായ എസ്.എൻ.സുഭാഷ്, എസ്.ശ്രീവൽസലൻ, ബിജു ജോർജ്, അനിത സജീവ്, ആര്യ മനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

9 hrs ago
user_SHALBIN
SHALBIN
തൊടുപുഴ, ഇടുക്കി, കേരളം•
9 hrs ago
d0e1efa8-5aa4-4627-b5c9-a2d6fd846f1c

'ലഹരി മുക്തഅറക്കുളം' എന്ന ടാഗ് ലൈനോടെ എക്സൈസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ലഹരി വിരുദ്ധ പരിപാടിയായ 'ഓപ്പറേഷൻ തണ്ടറിന്' അറക്കുളത്ത് തുടക്കമായി. അറക്കുളം ജയ്ഹിന്ദ് ലൈബ്രറിയിൽ നടന്ന വായനാ വാരാചരണത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി സിവിൽ എക്സൈസ് ഓഫീസർ ടിറ്റോ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. കുട്ടികളുടെ കലാപരിപാടികളും പുസ്തക പ്രദർശനവും പരിപാടിക്ക് ആകർഷകത്വം നൽകി. ജയ് ഹിന്ദ് ലൈബ്രറി സെക്രട്ടറി കെ.ടി.മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ഫ്രാൻസിസ് കരിമ്പാനി ഉദ്ഘാടനം ചെയ്തു. മുൻ അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബ്രിജിത്ത് സിറിയക്ക് മുഖ്യ പ്രഭാഷണം നടത്തുകയും, റിട്ടയേർഡ് അധ്യാപിക കൊച്ചുറാണി ജോയി കുട്ടികൾക്ക് ജീവിത വിജയത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റിയംഗങ്ങളായ ഏ.എൻ മോഹനൻ, ജി.മോഹനൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കമ്മറ്റിയംഗങ്ങളായ എസ്.എൻ.സുഭാഷ്, എസ്.ശ്രീവൽസലൻ, ബിജു ജോർജ്, അനിത സജീവ്, ആര്യ മനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

More news from കേരളം and nearby areas
  • നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    1
    നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    4 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.