Shuru
Apke Nagar Ki App…
ലോ റേഞ്ചിൽ നിന്നും ഹൈറേഞ്ചിലെക്ക് കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരുന്ന സർവീസ് ആരംഭിക്കുന്നു... ലോ റേഞ്ചിൽ നിന്നും ഹൈറേഞ്ചിലെക്ക് കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരുന്ന സർവീസ് ആരംഭിക്കുന്നു... 27 ഓഗസ്റ്റ് 2026 മുതൽ...📍 HOLY KINGS 🩵 തൊടുപുഴ മുരിക്കാശ്ശേരി നെടുംകണ്ടം വഴി..കാളിയാർ,വണ്ണപ്പുറം,വെണ്മണി,പഴയരിക്കണ്ടം,കഞ്ഞിക്കുഴി,ചേലച്ചുവട്,പെരിയാർവാലിപാലം,പാവനാത്മകോളേജ്,ചെമ്പകപ്പാറ,പെരിഞ്ചാംകുട്ടി,ബഥേൽ,മേലെചിന്നാർ,പച്ചടി തൊടുപുഴ ➡️ നെടുങ്കണ്ടം തൊടുപുഴ :- 06.30 AM വണ്ണപ്പുറം :- 07.20 AM ചേലച്ചുവട് :- 08.30 AM മുരിക്കാശ്ശേരി :- 08.55 AM നെടുങ്കണ്ടം :- 10.05 AM നെടുങ്കണ്ടം ➡️ തൊടുപുഴ നെടുങ്കണ്ടം : 10.45 AM മുരിക്കാശ്ശേരി :- 11.50 to 11.57 AM ചേലച്ചുവട് :- 12.21 to 12.42 PM വണ്ണപ്പുറം :- 01.52 PM തൊടുപുഴ :- 02.45 PM
Local time news
ലോ റേഞ്ചിൽ നിന്നും ഹൈറേഞ്ചിലെക്ക് കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരുന്ന സർവീസ് ആരംഭിക്കുന്നു... ലോ റേഞ്ചിൽ നിന്നും ഹൈറേഞ്ചിലെക്ക് കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരുന്ന സർവീസ് ആരംഭിക്കുന്നു... 27 ഓഗസ്റ്റ് 2026 മുതൽ...📍 HOLY KINGS 🩵 തൊടുപുഴ മുരിക്കാശ്ശേരി നെടുംകണ്ടം വഴി..കാളിയാർ,വണ്ണപ്പുറം,വെണ്മണി,പഴയരിക്കണ്ടം,കഞ്ഞിക്കുഴി,ചേലച്ചുവട്,പെരിയാർവാലിപാലം,പാവനാത്മകോളേജ്,ചെമ്പകപ്പാറ,പെരിഞ്ചാംകുട്ടി,ബഥേൽ,മേലെചിന്നാർ,പച്ചടി തൊടുപുഴ ➡️ നെടുങ്കണ്ടം തൊടുപുഴ :- 06.30 AM വണ്ണപ്പുറം :- 07.20 AM ചേലച്ചുവട് :- 08.30 AM മുരിക്കാശ്ശേരി :- 08.55 AM നെടുങ്കണ്ടം :- 10.05 AM നെടുങ്കണ്ടം ➡️ തൊടുപുഴ നെടുങ്കണ്ടം : 10.45 AM മുരിക്കാശ്ശേരി :- 11.50 to 11.57 AM ചേലച്ചുവട് :- 12.21 to 12.42 PM വണ്ണപ്പുറം :- 01.52 PM തൊടുപുഴ :- 02.45 PM
More news from കേരളം and nearby areas
- തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണോത്സവം2026 ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാോത്സവം 2026 നടത്തപ്പെട്ടു മലയാളികളുടെ മനസ്സിൽ എന്നെന്നും മധുര സ്മരണകൾ ഉണർത്തുന്ന മാവേലി ഭരണത്തിന്റെ ഓർമ്മ പുതുക്കുന്ന ചിങ്ങമാസത്തിലെ തിരുവോണം വീണ്ടും വരവായി ഈ ആഘോഷനാളുകൾ കൂടുതൽ ധന്യമാക്കുന്നതിനായി തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ക്ലബ്ബ് രക്ഷാധികാരി എ കെ സുഭാഷ് കുമാർ സ്വാഗതം പറഞ്ഞ യോഗം പ്രസിഡണ്ട് ഡാലിഷ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അൻഷാദ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് ബേബി തോമസ് കാവാലം ഷീല ദീപുപള്ളത്ത് ,രാജേഷ് മണ്ഡപത്തിൽ, തുടങ്ങിയവർ സംസാരിച്ചു.. വാഴയിൽ കയറ്റ മത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,ഗോളടി മത്സരം ,കലം തല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങിയ നിരവധി മത്സരങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു വിനോദ് സമ്മാനവിതരണം ശശി ഗോപാലൻ സബ് ഇൻസ്പെക്ടർ പോലീസ് കുളമാവ് നിർവഹിച്ചു .1
- മറ്റത്തൂർ 19-ാം വാർഡിൽ ഒരു കാവനാടൻ ഓണോൽസവം സംഘടിപ്പിച്ചു കാവനാട് ഓണാഘോഷം സംഘടിപ്പിച്ചു മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒരു കാവനാടന്‍ ഓണോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആര്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ,ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.സി. ബിജു ,ടി.എ. ഉണ്ണികൃഷ്ണന്‍്, എ.കെ. സാജു, കെ.എസ് അപ്പുക്കുട്ടന്‍, ഷീജവത്സന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ തെക്കിനിയത്ത് അന്തോണി, ചേത്തക്കുടത്ത് ശ്രീധരന്‍, മാഞ്ഞൂരാന്‍ പൗലോസ് എന്നിവരെ ആദരിച്ചു. കെ.എസ അജീഷ്, വി. കൃഷ്ണന്‍, ജിനി മുരളി, ഇ.കെ രാജലക്ഷ്മി , എം. കെ. ബാബു , കെ. എ അജീഷ്, പി.പി. രാജേഷ്, ജോജോ കാട്ടഌീടിക അനില്‍ ചേത്തക്കുടം, ടി.സി. അനില്‍, കെ.എസ് സുകുമാരന്‍, വര്‍ഗീസ് പുല്ലോക്കാരന്‍, നിമിഷ രാഹുല്‍, വിമലസുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം നടത്തി. ചൈത്രം ,കാരുണ്യ, ശിവശക്തി എന്നീ കുടുംബശ്രീ യുണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അങ്കണവാടി കുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ട വയോജനങ്ങളെ വരെ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങള്‍ നടത്തി. ഓലമെടയല്‍, ഗോലികളി, വാഴകയറ്റം, കസേരകളി, ഫുട്‌ബോള്‍ ഗോളടി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ത്ര ഞാറക്കല്‍, ശ്രീശരണി മുളയം, കുമരഞ്ചിറ കാവിലമ്മ എന്നീ ടീമുകള്‍ പങ്കെടുത്ത വീരനാട്യം അരങ്ങേറി.1
- കുണ്ടന്നൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു; യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു. വ്യാഴാഴ്ച പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും, ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു.1
- തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസുകാരനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊടുമുണ്ട സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. തൂതപ്പുഴയുടെ പൈലിപ്പുറം കടവിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസ്സുകാരനായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുന്നു. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഅദ് യെയാണ് കാണാതായത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. പട്ടാമ്പിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദരും പൊലീസും ചേർന്ന് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.4
- മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണനാളിൽ ദർശനത്തിനെത്തിയ ഭക്തജനത്തിരക്ക്.1
- കാരക്കോണത്ത് എങ്ങ് മെൻ അസോസിയേഷന്റെ തിരുവോണ ദിന ഓണാഘോഷ വരിഷ്ടികൾ അരങ്ങേറി തിരുവനന്തപുരം : വർഷങ്ങളായി കാരക്കോണത്ത് എങ്ങ് മെൻ അസോസിയേഷൻ നടത്തി വരുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണയും നല്ല രീതിയിൽ നടന്നു. മെട്രോ വോയിസ് നടത്തിയ അതി ഗംഭീര ഗാനമേള ആണ് തിരുവോണ ദിനത്തിൽ രാത്രി 10 മണിക്ക് ഇവിടെ അരങ്ങേറിയത്. ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ വർഷങ്ങളിലും y. M. A. നിരവധി കലാ കായിക മൽസരങൾ ഓണാഘോഷത്തിന്റെ ഭാഗമായി നടത്താറുണ്ട്.4
- ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.2
- തിരുവോണ നാളിൽ മഴയെപ്പോലും കൂസാതെ നാടൻ കളികളും കലാരൂപങ്ങളുമായി ഒത്തുകൂടി ആഘോഷ ലഹരിയിലാറാടി ആറ്റത്ര ഗ്രാമം ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം ഇന്നും നെഞ്ചിലേറ്റുന്ന ഒരുപിടി ഗ്രാമീണരുടെ ഒത്തുചേരലിന് വേദിയായിരിക്കുകയാണ് ആറ്റത്ര. തിരുവോണ സദ്യയ്ക്ക് ശേഷം ഗ്രാമവാസികൾ ഒന്നടങ്കം കളിക്കളത്തിലേക്ക് എത്തിയതോടെ നാടൻ കളികളും ആവേശകരമായ മത്സരങ്ങളും കൊണ്ട് പ്രദേശം ഉത്സവപ്പറമ്പായി മാറി. തിമിർത്തു പെയ്ത മഴയെപ്പോലും വകവെക്കാതെ പ്രായഭേദമന്യേ നാട്ടുകാർ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടംവലിയും വിവിധ നാടൻ കായിക വിനോദങ്ങളും ആഘോഷത്തിന് പകിട്ടേകി. ചങ്ങായീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആറ്റത്രയിലെ ദ്രൗപതി കൂട്ടായ്മ വേദിയിലെത്തിച്ച വീരനാട്യം കാണികൾക്ക് ദൃശ്യവിരുന്നായി.1
- ലോറികൾ കൂട്ടിയിടിച്ച് തീ കത്തി ഡ്രൈവർ വെന്തു മരിച്ചു. പാലക്കാട് കല്ലടിക്കോട് ആണ് അപകടമുണ്ടായത്. ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ആണ് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ലോറിക്ക് തീപിടിക്കുകയും ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്2