logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കത്തി കാണിച്ച് ഭീഷണിപെടുത്തി കാർ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ തമിഴ് നാട്ടിൽ നിന്നും പിടികൂടി സിറ്റി പോലീസ്. കത്തികാണിച്ച് ഭീഷണിപെടുത്തി മൊബൈൽ ഫോൺ, വിലപ്പെട്ട രേഖകൾ എന്നിവയടങ്ങിയ കാർ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ തമിഴ്നാട് തിരുനൽവേലി സ്വദേശിയായ മണികണ്ഠൻ (28) എന്നയാളെയാണ് സാഗോക്ക് സ്ക്വാഡ് അതിവിദഗ്ധമായി തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ തമിഴ്നാട് സ്വദേശികളായ നാഗർകോവിൽ ചെട്ടികുളം ശെൽവൻ (36), തിരുനെൽവേലി, വള്ളിയൂർ ജയകുമാർ (22). തിരുനെൽവേലി, എന്നിവരെ പീച്ചി പോലീസും സാഗോക്ക് സ്ക്വാഡും ചേർന്ന് മുബെയിൽ നിന്നും പിടികൂടിയിരുന്നു. 6.4.2026 തിയ്യതിയാണ് കേസിനാസ്പദായ സംഭവം നടന്നത്. അന്നേദിവസം രാത്രി പാണഞ്ചേരി കരിപ്പകുന്ന് സ്വദേശി കാർ ഡ്രൈവ് ചെയ്ത് ദേശീയപാതയിൽ ചെമ്പൂത്രയിൽ വാഹനം പാർക്കുചെയ്ത് വിശ്രമിക്കുന്ന സമയം പ്രതികൾ കവർച്ചചെയ്യുന്നതിനായി കാറിലേക്ക് അതിക്രമിച്ചുകടന്ന് കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെട്ടന്നുതന്നെ കാറിൽ നിന്നും ഓടി രക്ഷപെട്ടസമയം ആക്രമികൾ മൊബൈൽഫോണും വിലപ്പെട്ടരേഖകളുമടക്കമുള്ള കാറ് തട്ടികൊണ്ടുപോവുകയായിരുന്നു. നാലരലക്ഷം രൂപ വിലപിടിപ്പുള്ള കാറും മൊബൈൽ ഫോണും സഹിതം 4,60,000 രൂപയാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. കൂടാതെ 40 ലക്ഷം രൂപയുടെ ബാങ്ക് എഫ് ഡി യുടെ റെസീപ്റ്റും കാറിൽ ഉണ്ടായിരുന്നു. ഇക്കാര്യത്തിന് പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച ഉടൻതന്നെ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും അതിനൂതനസാങ്കേതിക വിദ്യയുടെ സഹായത്തിലും സാഗോക്ക് സ്ക്വാഡിൻെറ വിദഗ്ധമായ പരിശ്രമങ്ങളിലും അന്വേഷണം പുരോഗമിക്കുകയും ചെയ്തു. ഇതിനിടയിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ഈ കേസിലെ പ്രതികളിൽ ഒരാളെന്നു സംശയിക്കുന്നയാളെ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയും ഉടൻതന്നെ സബ് ഇൻസ്പെക്ടർ റഷീദ് അലിയുടെ നിർദ്ദേശാനുസരണം പീച്ചി പോലീസ് അന്വേഷണ സംഘവും സാഗോക്ക് സ്ക്വാഡും ചേർന്ന് പൂനെയിലെത്തി സി സി ടി വി ദൃശ്യങ്ങളിൽ കണ്ട പ്രതിയായ ശെൽവനെ കണ്ട് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തു. പിന്നീടുള്ള അന്വേഷണത്തിൽ മറ്റൊരു പ്രതികൂടിയായ ജയകുമാർ, ശെൽവൻ എന്നിവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഈ കേസിലെ പ്രധാന പ്രതികൂടിയായ മണികണ്ഠൻ തമിഴ്നാട്ടിലെ നാമക്കലിൽ ഉണ്ട് എന്നവിവരം ലഭിക്കുകയും സാഗോക്ക് അന്വേഷണ സംഘം നാമക്കലിൽ എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. കഴിഞ്ഞമാസം തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോടതി സമുച്ചയത്തിന് മുൻപിൽ വെച്ച് അഭിഭാഷകയുടെ മാല പൊട്ടിക്കുകയും തുടർന്ന് ഒരു ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ട മോഷ്ടാക്കൾ മണ്ണുത്തിയിലെത്തുകയും ചെയ്തിരുന്നു അവിടെനിന്നാണ് കാർ തട്ടിയെടുത്തത്. ഈ കേസുകളിലെ മുഖ്യസൂത്രധാരനാണ് തിരുനെൽവേലി സ്വദേശി മണികണ്ഠൻ മണികണ്ഠനെ കുറിച്ചുള്ള അന്വേഷണത്തിൽ " മണി " ക്ക് വേണ്ടി എന്തും ചെയ്യുന്നവനാണ് മണികണ്ഠൻ എന്നാണ് അന്വേഷണ സംഘം അറിയിച്ചത്. മണികണ്ഠന് തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 18 ഓളം കേസുകളാണ് ഉള്ളത്. കവർച്ച കൊലപാതകശ്രമം പിടിച്ചുപറി മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ മുഖ്യപ്രതിയായ മണികണ്ഠൻ, കുറച്ചു വർഷം മുൻപ് മോഷണക്കേസിൽ ഉൾപ്പെട്ട് മുംബൈയിലെ കല്യാൺ എന്ന സ്ഥലത്ത് വെച്ച് പോലീസിന്റെ പിടിയിലായി ഇയാൾ കല്യാൺ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരവെ ജയിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് ജയിൽ ചാടുകയും പിന്നീട് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. കൂടാതെ തമിഴ്നാട്ടിൽ വെച്ച് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടുപോയിട്ടുള്ള പ്രതിയുമാണ് മണികണ്ഠൻ. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയിട്ടുള്ളതാണ്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ്മുഖ് IPS ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ സേതു ഒല്ലൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ തോംസൺ എന്നിവരും പീച്ചി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അമീർ അലി, തൃശ്ശൂർ സിറ്റി SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ P. K പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരുമാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

1 hr ago
user_പ്രദേശികം ഓൺലൈൻ ന്യൂസ്
പ്രദേശികം ഓൺലൈൻ ന്യൂസ്
Video Creator തൃശ്ശൂർ, തൃശ്ശൂർ, കേരളം•
1 hr ago
6ee502f2-9cb2-4679-8573-c90d1d8c8393

More news from കേരളം and nearby areas
  • ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.
    4
    ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    6 hrs ago
  • തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.
    1
    തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.
    user_Shyam pokra
    Shyam pokra
    Thiruvananthapuram, Kerala•
    8 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.