logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഭൂതത്താൻകെട്ട് 14 ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴ തൊടുപുഴ ആറുകൾ കരകവിഞ്ഞു. ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, നദീതീരങ്ങളിൽ ജാഗ്രത നിർദേശം കൊച്ചി: പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കുള്ള ജലപ്രവാഹം ഗണ്യമായി വർധിച്ചതിനെ തുടർന്ന് റിസർവോയറിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിർത്തുന്നതിനായി ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ആകെ 15 ഷട്ടറുകളിൽ 14 എണ്ണം തുറന്നിരിക്കുകയാണ്. ഇതിൽ 12 ഷട്ടറുകൾ അഞ്ച് മീറ്റർ വീതവും രണ്ട് ഷട്ടറുകൾ ആറ് മീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ഭൂതത്താൻകെട്ടിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം എത്തിത്തുടങ്ങിയതോടെ പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള സ്റ്റപ്പുകൾ പൂർണമായും വെള്ളത്തിനടിയിലായി. ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നതിനാൽ പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നദിയിലിറങ്ങുന്നതും കുളിക്കുന്നതും മീൻപിടിത്തവും മറ്റ് അനാവശ്യ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, ശക്തമായ മഴയെ തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാളിയാറിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയും മറികടന്നിട്ടുണ്ട്. ഈ നദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

5 hrs ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
5 hrs ago
bd70ad5d-6ea3-49e1-b8bc-b429f52d0ca5

More news from കേരളം and nearby areas
  • ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ്‌ കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
    1
    ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു.

രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു.
സുജിത സന്തോഷ്‌ 
കൈതമറ്റം 
കോടാലിപ്പാറ
വാർഡ് 17,
ഗോപാലൻ
കടക്കാകുന്നേൽ 
വെള്ളിലാംകണ്ടം 
വാർഡ് 15
റീന ജോസ് 
കിഴക്കേമാട്ടുകട്ട 
വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ   അറിയിച്ചു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    1 hr ago
  • കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    1
    കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    3 hrs ago
  • കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team). ​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. ​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    2
    കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന.
മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team).
​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു.
​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    1 hr ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.