Shuru
Apke Nagar Ki App…
ഡ്രൈവർ സി എം ഡിംങ്കേഷിനെ ആദരിച്ചു പറവൂർ: ആലുവ-പറവൂർ ബസ് റൂട്ടിൽ റോഡിലേക്ക് തെറിച്ചുവീണ അതിഥി തൊഴിലാളിയായ സ്ത്രീക്ക് രക്ഷകനായ കെഎസ്ആർടിസി ഡ്രൈവർ സി എം ഡിങ്കേഷിനെ ആദരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ധൈര്യത്തോടെയും ഉത്തരവാദിത്വത്തോടെയും ഇടപെട്ട ഡ്രൈവറുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് സി ആർ കാന്തി, പ്രിൻസിപ്പൽ ബിന്ദു ഡി, പ്രധാനാധ്യാപിക റാണി മേരി മാത, പിടിഎ ഭാരവാഹികളായ ബാബു, സാദത്ത് എന്നിവർ പങ്കെടുത്തു.
Bijoy Antu Srambical
ഡ്രൈവർ സി എം ഡിംങ്കേഷിനെ ആദരിച്ചു പറവൂർ: ആലുവ-പറവൂർ ബസ് റൂട്ടിൽ റോഡിലേക്ക് തെറിച്ചുവീണ അതിഥി തൊഴിലാളിയായ സ്ത്രീക്ക് രക്ഷകനായ കെഎസ്ആർടിസി ഡ്രൈവർ സി എം ഡിങ്കേഷിനെ ആദരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ധൈര്യത്തോടെയും ഉത്തരവാദിത്വത്തോടെയും ഇടപെട്ട ഡ്രൈവറുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് സി ആർ കാന്തി, പ്രിൻസിപ്പൽ ബിന്ദു ഡി, പ്രധാനാധ്യാപിക റാണി മേരി മാത, പിടിഎ ഭാരവാഹികളായ ബാബു, സാദത്ത് എന്നിവർ പങ്കെടുത്തു.
More news from കേരളം and nearby areas
- തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണോത്സവ് 2k26 എന്ന പേരിൽ തോപ്രാംകുടി ടൗണിൽ നടത്തിയ ഓണാലോഷ പരിപാടികളുടെ സമാപന സമ്മേളനം ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു. തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും ചേർന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ പ്രതികൂല കാലാവസ്ഥയിലും ഗംഭീരമായാണ് നടത്തിയത്. ജില്ലാ തടിചുമട് മത്സരം , വടംവലി, ജില്ലാചെസ്സ് ചാമ്പ്യൻഷിപ്പ്,ഫുട്മ്പോൾ. ബൈക്ക് സ്ളോറേസ് . പഞ്ചഗുസ്തി, മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും,ഓണച്ചമയ ഘോഷയാത്ര, മഹാബലി എഴുന്നുള്ളത്ത്,പുലികളി, മയിലാട്ടം തുടങ്ങിയവയും നടന്നു.രാവിലെ ആരംഭിച്ച പരിപാടികൾ തോപ്രാംകുടി മരിയാ ഗൊരേത്തി പള്ളിവികാരി ഫാ.മാത്യൂ പുതുപറമ്പിൽ ഉത്ഘാടനം ചെയതു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും എം എൽ എ വിതരണം ചെയ്തു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോദ് ജോസഫ് അദ്ധ്വക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്രാ മോൾ ജിന്നി ഓണ സന്ദേശം നൽകി.ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോളി സുനിൽ, സുബി കുന്തളായി, പഞ്ചായത്ത് അംഗങ്ങളായ കെ കെ മനോജ്, ബിനു പട്ടരുകണ്ടം. അഭിലാഷ് പാലക്കാട്ട് , റോസിലി മത്തായി, ബിന്ദു സന്തോഷ് , ബിനിമോൾ ടോമി തുടങ്ങിയവർ സംസാരിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സന്തോഷ് തെക്കേൽ , പയനിയർ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ വി സെൽവം, ജോർജ് അമ്പഴം, ജോയിച്ചൻ വടക്കുംകര, റോമ്പിൻ കളപ്പുര, ജയേഷ് സി. എസ് , ഉണ്ണി , അഡോണ ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി.4
- പരിസ്‌ഥിതിലോല പ്രദേശം: സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് സി.പി.ഐ. വനവാസ മേഖലകളെയും കാര്‍ഷികഭൂമിയെയും തോട്ടംമേഖലയേയും കേന്ദ്ര സര്‍ക്കാരിന്റെ പരിസ്‌ഥിതിലോലപ്രദേശ കരട് വിജ്‌ഞാപനത്തില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമന്ന് സി.പി.ഐ.ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മലയോര ജനതയ്‌ക്ക് ഭീഷണിയായ ഈ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരും ജില്ലയിലെ എം.പിയും എം.എല്‍.എ മാരും കുറ്റകരമായ നിസംഗത പാലിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. 2026 ലെ ഇ.എസ് എ വിജ്‌ഞാപനം റദ്ദാക്കണമെന്നും, ഇ.എസ്.എ വനത്തില്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഭൂമിയില്‍ കര്‍ഷകന് സമ്പൂര്‍ണ അവകാശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി ചന്ദ്രപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ടി.ജെ ആഞ്ചലോസ്, ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറിമാരായ വി.ആര്‍ ശശി, എം.കെ പ്രിയന്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.യു ജോയി, ജയാ മധു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി. മുത്തുപ്പാണ്ടി, വി.കെ ധനപാല്‍, ടി. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.2