താമരശ്ശേരി ചുരത്തിൽ പ്രതിസന്ധി രൂക്ഷം: ഗതാഗത നിയന്ത്രണം തുടരുന്നു; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം കോഴിക്കോട് : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ യാത്രാ തടസ്സവും സുരക്ഷാ ഭീഷണിയും രൂക്ഷമാകുന്നു. ചുരത്തിലെ ഒമ്പതാം വളവിൽ ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും സമീപത്തെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീണ മരം മുറിച്ചുമാറ്റി റോഡിലെ തടസ്സം ഭാഗികമായി നീക്കിയെങ്കിലും, മേഖലയിൽ അപകടസാധ്യത നിലനിൽക്കുകയാണ്. തുടർ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി അടിവാരത്തുനിന്നും ലക്കിടിയിൽ നിന്നും അത്യാവശ്യമല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് പോലീസ് തടഞ്ഞിട്ടുണ്ട്. വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ വഴിയൊരുക്കുന്നതിനായി പൊതുജനങ്ങൾ പരമാവധി ഈ റൂട്ടിലുള്ള യാത്രകൾ ഒഴിവാക്കണം. ചുരത്തിൽ വാഹനങ്ങൾ നിർത്തി ഫോട്ടോയെടുക്കുന്നതും കാഴ്ചകൾ കാണാൻ നിൽക്കുന്നതും അധികൃതർ കർശനമായി വിലക്കി. കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ വേഗത കുറച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. യാത്രക്കാർ പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

- കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.1
- നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ വെള്ളം കയറി നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ ജ്യോതിപ്പടിയിലും. വെളിയം തോടും റോഡിലേക്ക് വെള്ളം കയറി.വാഹന ഗതാഗതം തടസപ്പെട്ടു, ചെറു വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്,റോഡിൽ വെള്ള കെട്ട് ഉയർന്നാൽ ഗതാഗത തടസപെടും ചാലിയാർ. പുന്നപ്പുഴ. കരിമ്പുഴ. കാഞ്ഞിരപുഴ. കുറവൻ പുഴയിലെല്ലാം ജലവിതാനം ഉയരുകയാണ്,പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.1