Shuru
Apke Nagar Ki App…
പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിലെ അരുവിയോട ചെന്നാപാറ ഭാഗത്ത് ഡ്യൂട്ടിക്കിടെയുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ബി.എഫ്.ഒ) ഉണ്ണികൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാട്ടിനുള്ളിൽ ഒളിച്ചുനിന്ന കാട്ടുപോത്ത് ഫീൽഡ് വിസിറ്റ് നടത്തുകയായിരുന്ന ഉണ്ണികൃഷ്ണന് നേരെ പെട്ടെന്ന് പാഞ്ഞടുക്കുകയും കൊമ്പ് കൊണ്ട് കുത്തി വലതുകൈക്ക് സാരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ഉടൻതന്നെ വള്ളക്കടവ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് വനപാലകരും സഹപ്രവർത്തകരും ചേർന്ന് ആംബുലൻസിൽ അദ്ദേഹത്തെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുനിൽ ജോസഫ്

More news from കേരളം and nearby areas
- നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.1
- പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്. നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.4