ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസ്, കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസ്, കൊല്ലങ്കോട് രാജാസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലങ്കോട്ട് "റൺ എഗെയിൻസ്റ്റ് ടുബാക്കോ ആൻഡ് ഡ്രഗ്സ്" എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതി ദാസ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ സി.ഡി. കലാദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിവിൽ എക്‌സൈസ് ഓഫീസർ കെ. അഭിലാഷ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രവീന്ദ്രൻ, ക്ലബ്ബ് പ്രതിനിധി ബി. ബൈജു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രതിനിധി എസ്. അജേഷ് നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) വി. മണി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശിവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി. വിജേഷ് കുമാർ, എച്ച്. നൗഫൽ, സാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസ്, കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസ്, കൊല്ലങ്കോട് രാജാസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലങ്കോട്ട് "റൺ എഗെയിൻസ്റ്റ് ടുബാക്കോ ആൻഡ് ഡ്രഗ്സ്" എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതി ദാസ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ സി.ഡി. കലാദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
സിവിൽ എക്‌സൈസ് ഓഫീസർ കെ. അഭിലാഷ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രവീന്ദ്രൻ, ക്ലബ്ബ് പ്രതിനിധി ബി. ബൈജു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രതിനിധി എസ്. അജേഷ് നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) വി. മണി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശിവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി. വിജേഷ് കുമാർ, എച്ച്. നൗഫൽ, സാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.