logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളി കൾ അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്ത്തക്കിൻ ആലം (19 ),കൈറുൽ ഇസ്ലാം (23) സ്വദേശികളായ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരിൽനിന്ന് 600 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തു . അസമിൽ നിന്ന് കാർമാർഗ്ഗം മയക്ക് മരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഊടൂ വഴികളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത് . കാറിൻറെ രഹസ്യ അറകളിൽ ബാഗുകളിൽ 47 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്.. അസം രജിസ്ട്രേഷനിൽ ഉള്ള കാറിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. അസമിൽ നിന്ന് ഒരു ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തുന്നത് ആദ്യമായാണ്. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ. രമേശ്, സബ് ഇൻസ്പെക്ടർമാരായ ശ്യാം, അജിത് കുമാർ, ജിഷ്ണു രാജ്, വിജു, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , മനോജ്, ലിൻസൺ, അബ്ദുൾ അസീസ്, സി പി ഒ മാരായ മുഹമ്മദ് ഷാഹിൻ അജിത തിലകൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

1 hr ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
1 hr ago
d6eea490-2dd3-4c97-b6a1-31e3cbeea7f4

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളി കൾ അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്ത്തക്കിൻ ആലം (19 ),കൈറുൽ ഇസ്ലാം (23) സ്വദേശികളായ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരിൽനിന്ന് 600 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തു .

dd793d74-55f4-4a03-a1ac-7eec6117b9bf

അസമിൽ നിന്ന് കാർമാർഗ്ഗം മയക്ക് മരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഊടൂ വഴികളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത് . കാറിൻറെ രഹസ്യ അറകളിൽ ബാഗുകളിൽ 47 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്.. അസം രജിസ്ട്രേഷനിൽ ഉള്ള കാറിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. അസമിൽ നിന്ന് ഒരു ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വിൽപ്പന നടത്തി

f6784334-0c92-4cec-9287-141491ec033b

മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തുന്നത് ആദ്യമായാണ്. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ. രമേശ്, സബ് ഇൻസ്പെക്ടർമാരായ ശ്യാം, അജിത് കുമാർ, ജിഷ്ണു രാജ്, വിജു, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , മനോജ്, ലിൻസൺ, അബ്ദുൾ അസീസ്, സി പി ഒ മാരായ മുഹമ്മദ് ഷാഹിൻ അജിത തിലകൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.