logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

മങ്ങാട് ഭിന്നശേഷിക്കാരനടക്കം കുടുംബാംഗങ്ങൾക്ക് തേനീച്ചകളുടെ കുത്തേറ്റ് പരിക്കേറ്റു. ഗ്രാമീണ മേഖലകളിൽ തേനീച്ചകളുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. മങ്ങാട് ഭിന്നശേഷിക്കാരനടക്കം കുടുംബാംഗങ്ങൾക്ക് തേനീച്ചകളുടെ കുത്തേറ്റ് പരിക്കേറ്റു. മങ്ങാട് വടക്കുമുറി ക്വോറിക്ക് സമീപം താമസിക്കുന്ന മൂത്താട്ടുപറമ്പിൽ വീട്ടിൽ 60കാരൻ കുട്ടൻ, മക്കളായ ഭിന്നശേഷിക്കാരനായ 27 കാരൻ ഹരിദാസൻ , സഹോദരി 34 കാരി പ്രിൻസി , 37 കാരൻ ബിജു എന്നിവർക്കാണ് തേനീച്ച കുത്തേറ്റത്. വ്യാഴാഴ്ച കാലത്ത് പത്തുമണിയോടുകൂടിയാണ് സംഭവം. സമീപത്തെ ക്വോറിയിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് കൂട്ടത്തോടെ പറന്ന് വന്ന് ഇവരെ ആക്രമിച്ചത്. തേനീച്ചക്കൂട് പരുന്ത് കൊത്തി ഇളകിയതാകാം സംഭവത്തിന് കാരണമായതെന്ന് അയൽവാസി രതീഷ് പറഞ്ഞു. തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഭിന്നശേഷിക്കാരനായ ഹരിദാസൻ മുച്ചക്രവാഹനവും എടുത്ത് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കൂട്ടത്തോടെ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. ഹരിദാസിനെ രക്ഷപ്പെടുത്താൻ പുറകെ പോയ കുടുംബാംഗങ്ങളെയും തേനീച്ചകൾ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഹരിദാസിനെയും കുടുംബാംഗങ്ങളെയും ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

on 12 February
user_Sivaprasad Pattambi
Sivaprasad Pattambi
പത്രപ്രവർത്തകൻ തലപ്പിള്ളി, തൃശ്ശൂർ, കേരളം•

More news from കേരളം and nearby areas
  • പാലക്കാട് കൂറ്റനാട് കുളത്തിൽ മൃതദേഹം കണ്ടെത്തി. നാഗലശ്ശേരി മാങ്ങാട്ട് കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ 72 വയസുകാരൻ  മാണിയാറത്ത് മൊയ്തു ആണ് മരിച്ചത്. ഇന്ന് രാവിലെ കുളത്തിൽ എത്തിയ ആളുകളാണ് മൃതദേഹം കണ്ടത്.  കുളത്തിന് അരികിൽ നിന്നും ഇയാളുടെ മൊബൈൽഫോണും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യാ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
    3
    പാലക്കാട് കൂറ്റനാട് കുളത്തിൽ മൃതദേഹം കണ്ടെത്തി. നാഗലശ്ശേരി മാങ്ങാട്ട് കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ 72 വയസുകാരൻ  മാണിയാറത്ത് മൊയ്തു ആണ് മരിച്ചത്. ഇന്ന് രാവിലെ കുളത്തിൽ എത്തിയ ആളുകളാണ് മൃതദേഹം കണ്ടത്.  കുളത്തിന് അരികിൽ നിന്നും ഇയാളുടെ മൊബൈൽഫോണും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യാ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    5 hrs ago
  • കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു. രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞു ഫോൺ വന്നത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണു നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്. അൽപനേരം കഴിഞ്ഞ്, തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു പരിചയപ്പെടുത്തി എസ്ഐ സുരേഷ് കുമാർ എന്ന പേരിൽ മറ്റൊരാൾ വിളിച്ച് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറയുകയും എംഎൽഎയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലയാളത്തിലാണു സംസാരിച്ചത്. തുടർന്ന് കോൾ കട്ട് ചെയ്ത തട്ടിപ്പുകാർ അൽപനേരം കഴിഞ്ഞ് പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ എത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്കു മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിൽ കയറിയ എംഎൽഎ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പുകാർ ചോദിച്ച വിവരങ്ങൾ നൽകി. മുംബൈയിലെ ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതോടെ എംഎൽഎക്കു സംശയം തോന്നി ഫോൺ കട്ട് ചെയ്തു. ഈ സമയം വീട്ടിലെത്തിയ എംഎൽഎയുടെ ഡ്രൈവറാണു കുഴൽമന്ദം പൊലീസിൽ വിവരം അറിയിച്ചത്. പിന്നീടു പലതവണ ഫോൺ വന്നെങ്കിലും എടുത്തില്ലെന്നു ശാന്തകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    1
    കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം
കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു.  രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞു ഫോൺ വന്നത്.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണു നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്. അൽപനേരം കഴിഞ്ഞ്, തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു പരിചയപ്പെടുത്തി എസ്ഐ സുരേഷ് കുമാർ എന്ന പേരിൽ മറ്റൊരാൾ വിളിച്ച് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറയുകയും എംഎൽഎയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലയാളത്തിലാണു സംസാരിച്ചത്. തുടർന്ന് കോൾ കട്ട് ചെയ്ത തട്ടിപ്പുകാർ അൽപനേരം കഴിഞ്ഞ് പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ എത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്കു മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിൽ കയറിയ എംഎൽഎ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പുകാർ ചോദിച്ച വിവരങ്ങൾ നൽകി.
മുംബൈയിലെ ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതോടെ എംഎൽഎക്കു സംശയം തോന്നി ഫോൺ കട്ട് ചെയ്തു. ഈ സമയം വീട്ടിലെത്തിയ എംഎൽഎയുടെ ഡ്രൈവറാണു കുഴൽമന്ദം പൊലീസിൽ വിവരം അറിയിച്ചത്. പിന്നീടു പലതവണ ഫോൺ വന്നെങ്കിലും എടുത്തില്ലെന്നു ശാന്തകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    2 hrs ago
  • practise one kick 1000 times !
    1
    practise one kick 1000 times !
    user_Alen k Joseph
    Alen k Joseph
    Engineer Kottayam, Kerala•
    8 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.