*പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിവീശിയത് അപമാനകരമെന്ന് പി.എ. മുഹമ്മദ് റിയാസ്; '10 വർഷമായി കേരളം കാണാത്ത കാഴ്‌ച'* ======================== കോഴിക്കോട്: വടകര കണ്ണൂക്കര പള്ളിയിൽ പൊലീസ് ലാത്തിവീശിയതിനെതിരെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 'പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച! നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണ്. പള്ളിക്കുള്ളിലെ തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കേണ്ടതാണ്. പള്ളിക്കുള്ളിൽ കയറി ലാത്തി വീശുന്നത് ഒരു പരിഷ്കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല' -അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂക്കര മാടാക്കര മുഹിയിദ്ദീൻ മസ്ജിദിൽ ഇ രുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് സംഘർഷത്തിനൊടുവിലാണ് പൊലീസ് ലാത്തി വീശിയത്. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമു ണ്ടായത്. വർഷങ്ങളായി പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തിട്ട്. നിലവിൽ അബ്ദുറഹ്മാൻ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളി യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാണക്കാട് വെച്ച് നടത്തിയ അനുരജ്ഞന ചർച്ചയിൽ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമ നമസ്കാരത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ നബിദിനവുമായി ബന്ധപ്പെപെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്താനുള്ള ഒരുക്കത്തെ എതിർ വിഭാഗം ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചമുതൽ സംഘർഷ സാധ്യതയുള്ളതിനാൽ ചോ മ്പാല പൊലീസ് സ്റ്റേഷനിൽ ഭാരവാഹികൾ ഉൾ പ്പെടെയുള്ളവരെ വിളിച്ചുവരുത്തി അനുരജ്ഞന ചർച്ച നടത്തിയിരുന്നു. രാത്രിയോടെ പ്രശ്‌നം വഷളായതോടെ മഹല്ല് ക മ്മിറ്റി ചോമ്പാല പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പള്ളിക്കുള്ളിൽ കയറി ലാത്തി വീശി സംഘർഷത്തിന് അയവ് വരുത്തുകയുമായിരുന്നു. രണ്ടുപേരെ സംഭവ സ്ഥലത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയുണ്ടായി. പള്ളിക്കകത്ത് പൊലീസിനെ കയറ്റിയതിനെതിരെ പള്ളി കമ്മിറ്റിക്കെതിരെ എതിർപ ക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചത്. പള്ളിയിൽ നിസാര തർക്കത്തെ പഴുതായെടുത്ത് വിശ്വാസികൾക്കുനേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയും ജനറൽ സെക്രട്ടറി ടി.ടി ഇസ്‌മയിലും ആവശ്യപ്പെട്ടു. നബിദിന പരിപാടിയെ സംബന്ധിച്ച് ആലോചിക്കാൻ വിശ്വാസികൾ പള്ളിക്കകത്ത് ഇരിക്കുമ്പോൾ കാര്യമായ പ്രകോപനമില്ലാതെ പള്ളിക്ക കത്ത് ബൂട്ടിട്ട് കയറി അസഭ്യവർഷം നടത്തി വി ശ്വാസികളെ ലാത്തിച്ചാർജ് നടത്തുന്ന പൈശാചികതയാണ് ചോമ്പാല സി.ഐയുടെ നേതൃത്വത്തിലുണ്ടായത്. അസഭ്യവും അക്രമവും അഴിച്ചു വിട്ടവർക്കെതിരെ ആഭ്യന്തര വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന് നേതാക്കൾ ആവശ്യപ്പെട്ടു. *ഒഞ്ചിയം മാടാക്കരയിലെ ആരാധനാലയത്തിൽ* ചോമ്പാല പൊലീസ് കാണിച്ച അതിക്രമം അങ്ങേഅറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എം. എൽ.എയും പറഞ്ഞു. വർഷങ്ങളായി ചിലതർക്കങ്ങൾ പള്ളി കമ്മിറ്റിയിൽ ഉണ്ടാവാറുണ്ട്. അതൊക്കെ അതത് സമയത്ത് പരസ്‌പരം സംസാ രിച്ച് തീർക്കാറാണ്. നബിദിന പരിപാടിയെ സംബന്ധിച്ച് ആലോചിക്കാൻ വിശ്വാസികൾ പള്ളിക്കകത്ത് ഇരിക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ചോമ്പാല സി.ഐയുടെ നേതൃ ത്വത്തിൽ സായുധ പൊലീസ് പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് നിരപരാധികളായ വിശ്വാസിക ൾക്കെതിരെ പള്ളിക്കകത്ത് വെച്ച് ലാത്തിചാർജ്ജ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടിൽ സമാധാനമുണ്ടാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും എം.എൽ.എ പ്രസ്താവന യിൽ പറഞ്ഞു.

- ചാലിയാർ ഇടിവണ്ണ പള്ളിയിൽ മോഷണം. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് നഷ്ടപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 9:30 ഓടെയാണ് മോഷണം നടന്നത് ചാലിയാർ ഇടിവണ്ണ പള്ളിയിൽ മോഷണം. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് നഷ്ടപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 9:30 ഓടെയാണ് മോഷണം നടന്നത്. പ്രദേശത്ത് നബിദിന റാലി നടക്കുന്നതിനാൽ പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ്, ചാർജർ ,ബാഗ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. പള്ളിയിലെ സി സി ടി വി യിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റിയുടെ പരാതിയിൽ നിലമ്പൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.1
- മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണനാളിൽ ദർശനത്തിനെത്തിയ ഭക്തജനത്തിരക്ക്.1
- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- ഉലകം ചുറ്റും വാലിബൻ: കാജാ ഹുസൈന്റെ യാത്രകൾക്ക് പിന്നിലെ കൗതുകം പാലക്കാട് ∙ യാത്രയെ വെറുമൊരു വിനോദമായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിയായ കാജാ ഹുസൈൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പുതിയ സ്ഥലങ്ങളും കാഴ്ചകളും പരിചയപ്പെടുകയും ചെയ്യുന്നതാണ് കാജാ ഹുസൈന്റെ പ്രധാന ഹോബി. ഒഴിവുസമയം പാഴാക്കാതെ ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ തേടുകയാണ് ഈ യാത്രാപ്രേമി. സ്വന്തമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് സുഹൃത്തുക്കളെയും കൂട്ടി വീണ്ടും അവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര. യാത്രയിൽ സ്ഥിരം സഹചാരികളായ നൗഫൽ, റിയാസ് തുടങ്ങിയ സുഹൃത്തുക്കളും പലപ്പോഴും ഒപ്പമുണ്ടാകും. യാത്രകൾക്ക് വലിയ ചെലവ് വരുത്താതിരിക്കാനും കാജാ ഹുസൈൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രാവിലെ തന്നെ യാത്ര പുറപ്പെടും. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ പരമാവധി ചുരുക്കുകയാണ് രീതി. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിലും യാത്രാ ചെലവ് നിയന്ത്രിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതശൈലിയാണ് കാജാ ഹുസൈന്റെ യാത്രകൾക്കും കരുത്ത്. യാത്രയിൽ ഓരോ നിമിഷവും ആസ്വദിക്കുമ്പോഴും അനാവശ്യ ചെലവുകളോ ആർഭാടങ്ങളോ ഒഴിവാക്കുന്നു. യാത്രകളോടുള്ള ഈ ഇഷ്ടം സുഹൃത്തുക്കൾക്കിടയിലും കാജാ ഹുസൈനെ വ്യത്യസ്തനാക്കുന്നു. ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്ക് എങ്ങനെ എത്താം, എന്തൊക്കെ കാണാം, കുറഞ്ഞ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നൊക്കെയാണ് അടുത്ത ആലോചന. ആദ്യം സ്വയം പോയി സ്ഥലത്തെ മനസ്സിലാക്കിയ ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും യാത്ര ചെയ്യുന്നതാണ് പതിവ്. യാത്രകൾക്കൊപ്പം ഉപജീവനത്തിനായി ഓട്ടോമൊബൈൽ ഷോപ്പും നടത്തിവരികയാണ് കാജാ ഹുസൈൻ. ജോലിത്തിരക്കുകൾക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്ന അദ്ദേഹം, ജീവിതത്തിൽ ലഭിക്കുന്ന ഓരോ ദിവസവും പുതിയ അനുഭവങ്ങൾക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. യാത്ര ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴി മാത്രമല്ല; പുതിയ മനുഷ്യരെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണെന്നാണ് കാജാ ഹുസൈന്റെ യാത്രകൾ പറയുന്നത്.3
- മറ്റത്തൂർ 19-ാം വാർഡിൽ ഒരു കാവനാടൻ ഓണോൽസവം സംഘടിപ്പിച്ചു കാവനാട് ഓണാഘോഷം സംഘടിപ്പിച്ചു മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒരു കാവനാടന്‍ ഓണോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആര്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ,ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.സി. ബിജു ,ടി.എ. ഉണ്ണികൃഷ്ണന്‍്, എ.കെ. സാജു, കെ.എസ് അപ്പുക്കുട്ടന്‍, ഷീജവത്സന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ തെക്കിനിയത്ത് അന്തോണി, ചേത്തക്കുടത്ത് ശ്രീധരന്‍, മാഞ്ഞൂരാന്‍ പൗലോസ് എന്നിവരെ ആദരിച്ചു. കെ.എസ അജീഷ്, വി. കൃഷ്ണന്‍, ജിനി മുരളി, ഇ.കെ രാജലക്ഷ്മി , എം. കെ. ബാബു , കെ. എ അജീഷ്, പി.പി. രാജേഷ്, ജോജോ കാട്ടഌീടിക അനില്‍ ചേത്തക്കുടം, ടി.സി. അനില്‍, കെ.എസ് സുകുമാരന്‍, വര്‍ഗീസ് പുല്ലോക്കാരന്‍, നിമിഷ രാഹുല്‍, വിമലസുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം നടത്തി. ചൈത്രം ,കാരുണ്യ, ശിവശക്തി എന്നീ കുടുംബശ്രീ യുണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അങ്കണവാടി കുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ട വയോജനങ്ങളെ വരെ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങള്‍ നടത്തി. ഓലമെടയല്‍, ഗോലികളി, വാഴകയറ്റം, കസേരകളി, ഫുട്‌ബോള്‍ ഗോളടി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ത്ര ഞാറക്കല്‍, ശ്രീശരണി മുളയം, കുമരഞ്ചിറ കാവിലമ്മ എന്നീ ടീമുകള്‍ പങ്കെടുത്ത വീരനാട്യം അരങ്ങേറി.1
- ഗ്രാന്റീസ് ടെക്നോളജിയിലേക്ക് നടത്തിയ എസ്എഫ് ഐ മാർച്ചിൽ സംഘർഷം.. തൊടുപുഴ :ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനു വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ തകർത്ത സംഭവത്തിൽ എസ് എഫ് ഐ തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഈ മാസം 19 നാണ് പ്രതിഷേധം നടത്തിയത്. പ്രവർത്തകർ സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാർ രംഗത്തെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. എന്നാൽ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരന് മർദനമേറ്റു. വിദ്യാർഥിയെ മർദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോൾത്തന്നെ നടപടി എടുത്തെന്നും അധികൃതർ പറഞ്ഞു. ഹോസ്റ്റൽ പരിശോധിച്ചപ്പോൾ ലഹരി ഉത്പ്പന്നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി. ലഹരി ഉപയോഗത്തിൻ്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതൻ അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാർഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നൽകുമെന്ന് ഗ്രാൻ്റീസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജർ മാഹിൻ മുഹമ്മദ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്‌മിസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിട്ടുണ്ടെന്നും സ്ഥാപന അ ധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സ് പഠിക്കാനാണ് വിദ്യാർഥി സ്ഥാപനത്തിൽ എത്തിയത്. വീടാണ് ഹോസ്റ്റലായി സജജീകരിച്ചിരുന്നത്. മുറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നു പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വി ദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അ രങ്ങേറിയത് . ഫോണിൽ ചിതീകരിച്ച ദ്യശ്യങ്ങൾ അധ്യാപകന് കൈമാറിയെന്ന് മന സിലാക്കിയതോടെ സഹപാഠികൾ അസഭ്യം പറയുകയും ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു.1
- നിലമ്പൂർ മുമ്മുള്ളിയിൽ കാറ്റിലും മഴയിലും വീട് തകർന്നു. തുമ്പ്രൻ കുന്നൻ ജമീലയുടെ വീടാണ് കാറ്റിലും മഴയിലും തകർന്നത് നിലമ്പൂർ മുമ്മുള്ളിയിൽ കാറ്റിലും മഴയിലും വീട് തകർന്നു. തുമ്പ്രൻ കുന്നൻ ജമീലയുടെ വീടാണ് കാറ്റിലും മഴയിലും തകർന്നത്. ഇന്ന് വൈകുംന്നേരം 4.15 ഓടെയാണ് സംഭവം. തിരുവോണ ദിവസമായതിനാൽവീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഓടിട്ട വീടിന്റെ മേൽ കൂരയടക്കം നിലംപൊത്തുകയായിരുന്നുവെന്ന് ഡിവിഷൻ കൗൺസിലർ കൂടിയായനിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ കൂമഞ്ചേരി ഷൗക്കത്തലി പറഞ്ഞു. നിലമ്പൂർ മേഖലയിൽ രാവിലെ മുതൽ മഴയുണ്ട്1
- പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ട് കാണാതായത്.സമീപത്തെ വീടുകളിലെത്തി ഒപ്പമുണ്ടായിരുന്ന കുട്ടി തന്നെയാണ് കൂട്ടുകാരൻ ഒഴുക്കിൽപെട്ടതായി വിവരമറിയിച്ചത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.കുട്ടി ഒഴുക്കിൽപ്പെട്ടതിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രാത്രിയിലും സാധ്യമായത്ര തിരച്ചിൽ ശക്തമാക്കുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.3