മഴക്കുറവിൽ പാടങ്ങൾ വിണ്ടുകീറുന്നു; ഒന്നാംവിള കൃഷി നഷ്ടമാകുമെന്ന ആശങ്കയിൽ കർഷകർ മഴക്കുറവിൽ പാടങ്ങൾ വിണ്ടുകീറുന്നു; ഒന്നാംവിള കൃഷി നഷ്ടമാകുമെന്ന ആശങ്കയിൽ കർഷകർ ചിറ്റിലഞ്ചേരി: ഏറെ പ്രതീക്ഷയോടെ ഒന്നാംവിള നെൽകൃഷിയിറക്കിയ കർഷകർ അപ്രതീക്ഷിതമായി മഴ കുറഞ്ഞതോടെ ദുരിതത്തിൽ. മഴക്കുറവ് മൂലം കൃഷിയിറക്കാൻ വൈകിയെങ്കിലും പിന്നീട് ലഭിച്ച മഴയിൽ നെൽച്ചെടികൾ നന്നായി വളർന്നിരുന്നു. വളപ്രയോഗവും പൂർത്തിയാക്കി കതിർ വരുന്ന സമയത്ത് പാടങ്ങളിൽ വെള്ളമില്ലാതായതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. മേലാർകോട് കുണ്ടുപറമ്പിലെ കർഷക രാധയുടെ പാടത്തും വെള്ളമില്ലാത്തതിനെ തുടർന്ന് മണ്ണ് വിണ്ടുകീറിത്തുടങ്ങി. കതിർ വരുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാൽ കതിരുകൾ പതിരായി മാറുമെന്ന ആശങ്കയിലാണ് രാധ. മഴ മാറിയതോടെ ദിവസങ്ങൾക്കുള്ളിലാണ് പാടത്ത് വിള്ളലുകൾ രൂപപ്പെട്ടതെന്നും കർഷകർ പറയുന്നു. ഇനി അടിയന്തരമായി വെള്ളം ലഭിച്ചില്ലെങ്കിൽ ഒന്നാംവിള കൃഷി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മഴ ലഭിച്ചില്ലെങ്കിൽ പോത്തുണ്ടി അണക്കെട്ടിൽനിന്നുള്ള ജലവിതരണമാണ് കർഷകരുടെ ഏക പ്രതീക്ഷ. അണക്കെട്ടിൽനിന്ന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാകുമെന്ന ആശങ്കയും ശക്തമാണ്. പോത്തുണ്ടി അണക്കെട്ടിൽനിന്നാണ് നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി, വടക്കഞ്ചേരി, പല്ലശ്ശന, എരിമയൂർ കൃഷിഭവനുകളുടെ പരിധിയിലെ വിവിധ പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്നത്. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 40 അടി വെള്ളമാണുള്ളത്. അതേസമയം, അയിലൂരിലെ ബ്രാഹ്‌മണ്യാപുരം, പുതുച്ചി, ചീതാവ്, മുതുകുന്നി, പാലമൊക്ക് തുടങ്ങിയ വാലറ്റ പ്രദേശങ്ങളിൽ ഇതിനോടകം വെള്ളമില്ലാത്ത സ്ഥിതിയാണ്. മഴ തുടർന്നും വിട്ടുനിന്നാൽ കൂടുതൽ പാടശേഖരങ്ങളിലേക്ക് ജലക്ഷാമം വ്യാപിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കൃഷി നശിക്കുന്നതിന് മുമ്പ് അടിയന്തരമായി ജലവിതരണം ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
മഴക്കുറവിൽ പാടങ്ങൾ വിണ്ടുകീറുന്നു; ഒന്നാംവിള കൃഷി നഷ്ടമാകുമെന്ന ആശങ്കയിൽ കർഷകർ മഴക്കുറവിൽ പാടങ്ങൾ വിണ്ടുകീറുന്നു; ഒന്നാംവിള കൃഷി നഷ്ടമാകുമെന്ന ആശങ്കയിൽ കർഷകർ ചിറ്റിലഞ്ചേരി: ഏറെ പ്രതീക്ഷയോടെ ഒന്നാംവിള നെൽകൃഷിയിറക്കിയ കർഷകർ അപ്രതീക്ഷിതമായി മഴ കുറഞ്ഞതോടെ ദുരിതത്തിൽ. മഴക്കുറവ് മൂലം കൃഷിയിറക്കാൻ വൈകിയെങ്കിലും പിന്നീട് ലഭിച്ച മഴയിൽ നെൽച്ചെടികൾ നന്നായി വളർന്നിരുന്നു. വളപ്രയോഗവും പൂർത്തിയാക്കി കതിർ വരുന്ന സമയത്ത് പാടങ്ങളിൽ വെള്ളമില്ലാതായതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. മേലാർകോട് കുണ്ടുപറമ്പിലെ കർഷക രാധയുടെ പാടത്തും വെള്ളമില്ലാത്തതിനെ തുടർന്ന് മണ്ണ് വിണ്ടുകീറിത്തുടങ്ങി. കതിർ വരുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാൽ കതിരുകൾ പതിരായി മാറുമെന്ന ആശങ്കയിലാണ് രാധ. മഴ മാറിയതോടെ ദിവസങ്ങൾക്കുള്ളിലാണ് പാടത്ത് വിള്ളലുകൾ രൂപപ്പെട്ടതെന്നും കർഷകർ പറയുന്നു. ഇനി അടിയന്തരമായി വെള്ളം ലഭിച്ചില്ലെങ്കിൽ ഒന്നാംവിള കൃഷി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മഴ ലഭിച്ചില്ലെങ്കിൽ പോത്തുണ്ടി അണക്കെട്ടിൽനിന്നുള്ള ജലവിതരണമാണ് കർഷകരുടെ ഏക പ്രതീക്ഷ. അണക്കെട്ടിൽനിന്ന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാകുമെന്ന ആശങ്കയും ശക്തമാണ്. പോത്തുണ്ടി അണക്കെട്ടിൽനിന്നാണ് നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി, വടക്കഞ്ചേരി, പല്ലശ്ശന, എരിമയൂർ കൃഷിഭവനുകളുടെ പരിധിയിലെ വിവിധ പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്നത്. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 40 അടി വെള്ളമാണുള്ളത്. അതേസമയം, അയിലൂരിലെ ബ്രാഹ്‌മണ്യാപുരം, പുതുച്ചി, ചീതാവ്, മുതുകുന്നി, പാലമൊക്ക് തുടങ്ങിയ വാലറ്റ പ്രദേശങ്ങളിൽ ഇതിനോടകം വെള്ളമില്ലാത്ത സ്ഥിതിയാണ്. മഴ തുടർന്നും വിട്ടുനിന്നാൽ കൂടുതൽ പാടശേഖരങ്ങളിലേക്ക് ജലക്ഷാമം വ്യാപിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കൃഷി നശിക്കുന്നതിന് മുമ്പ് അടിയന്തരമായി ജലവിതരണം ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
- തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.1
- പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.2
- അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ വില കൊടുത്ത് വാങ്ങിയ സ്ഥലമാണ് സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.4
- *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.1
- വിമാനത്താവളത്തിൽ കുഴഞ്ഞു വീണ മുംബൈ സ്വദേശിക് പുതുജീവൻ നല്കി ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി അങ്കമാലി: ആദ്യമായി കേരളം കാണാനും മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിയ മുംബൈ സ്വദേശി സുസ്മിതക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം, ഓഗസ്റ്റ് മാസം അവസാനത്തോടെ രണ്ടാഴ്ചത്തെ സന്ദർശിച്ചതിനാണ് സുസ്മിതയും കുടുംബവും മൂന്നാർ സന്ദർശനത്തിന് എത്തിയത്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി പുറത്ത് കാറിൽ കയറുന്നതിന് മുൻപായി തളർച്ച അനുഭവപ്പെടുകയും, തളർന്ന് വീഴുകയും ആയിരുന്നു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തുകയും ഡോക്ടറും, നഴ്സുമാരും അരമണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി ആംബുലൻസിൽ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിജയമാക്കുകയും ചെയ്തു. അതി സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. റഫീഖ് എ.കെ ഡോ. അൻവർ സി വർഗീസ് , കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. തുടർച്ചയായി സിപി ആർ നൽകിയതും ജീവൻ നിലനിർത്താൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു പൂർണ്ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോയിൻ ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി തുടങ്ങി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകുകയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് സുസ്മിതയും ഭർത്താവ് പ്രീതം കലാസ്കരും, മകളും ആശുപത്രി വിട്ടത്.1
- സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി. വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.1
- ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്.. പാടുപെട്ട് പാമ്പുപിടുത്തക്കാർ.. തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.1
- അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. തൊടുപുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ (KKFI) എന്നിവയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള ജില്ലാതല അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2026-27 സെപ്റ്റംബർ 13-ന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ജോയിൻ സെക്രട്ടറി ശ്യാം കുമാർ സ്വാഗതം ആശംസിച്ചു. കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡന്റ് ശ്രീ. ജോർജ് പുതുമന അധ്യക്ഷത വഹിച്ച ചടങ്ങ് എം പി ശ്രീ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ. സാജൻ സ്റ്റീഫൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. റോണി, ജില്ലാ ഖോ-ഖോ അസോസിയേഷൻ സെക്രട്ടറി രഞ്ജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടുക്കി ജില്ലാ ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിറാജുദ്ദീൻ പി രാജൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. വൈകിട്ട് നടന്ന സമാപന ചടങ്ങിൽ കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡൻറ് ജോർജ് പുതുമന വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജി.എം.ആർ.എച്ച്.എസ് പീരുമേട് സ്കൂൾ ഒന്നാം സ്ഥാനവും കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ തൊടുപുഴ രണ്ടാം സ്ഥാനവും ഇ.എം.ആർ.എസ് പൈനാവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി കോപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ ശിവാനി സുനിലിനെയും മികച്ച ഡിഫൻഡറായി ജി.എം.ആർ.എസ് പീരുമേട് സ്കൂളിലെ ദിയയെയും മികച്ച അറ്റാക്കറായി പീരുമേട് സ്കൂളിലെ ഷീനയെയും തിരഞ്ഞെടുത്തു. ട്രഷറർ ആദിഷ് ആൻ്റണി, എക്സിക്യൂട്ടീവ് മെമ്പർ പ്രബീഷ് കോപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ കായിക അദ്ധ്യാപകൻ അനന്തു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.1