Shuru
Apke Nagar Ki App…
കരിമ്പുഴ - കൂട്ടിലക്കടവ് റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പാലക്കാട്: PWD പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപ ഉപയോഗിച്ച് ബി.എം.എന്‍.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച കരിമ്പുഴ - കൂട്ടിലക്കടവ് റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ പാട്ടത്തൊടി സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എഞ്ചിനീയര്‍ മനു .വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.അശോക് കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം എ.കെ.ഷീലാദേവി, കരിമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ഷീജ, പി.മല്ലിക, ബാലന്‍ എം, PWD അസി. എഞ്ചിനീയര്‍ ഷാജി.എം.കെ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കാടൻ വാർത്തകൾ.