Shuru
Apke Nagar Ki App…
ഭിക്ഷക്കാരന്റെ പക്കൽ ലക്ഷങ്ങൾ. പണം കണ്ട് പൊലിസും ഞെട്ടി. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂട്ടർ അപകടത്തിലാണ് വർഷങ്ങളായി ചാരുംമൂട് ജംഗ്ഷനിലും പരിസരത്തും ഭിക്ഷാടനം നടത്തി വന്ന യുവാവ് മരിച്ചത്. തുടർന്ന് പൊലീസ് മേൽ വിലാസം കണ്ടെത്താൻ നടത്തിയ ശ്രമത്തിലാണ് ഇയാളുടെ സഞ്ചയിൽ പ്രത്യേക ബോക്സുകളിൽ പണം കണ്ടെത്തിയത്. അനിൽ കിഷോർ കായംകുളം എന്ന്മാത്രമാണ് ഇത് വരെയും ലഭ്യമായിട്ടുള്ളത്. പണം കണ്ടെത്തിയതോടെ പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മൻ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മണിക്കൂറോളം എടുത്താണ് നാലര ലക്ഷത്തോളം രൂപ എണ്ണി തിട്ടപ്പെടുത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുകയാണ്.
VOICEOFNEWSKERALA