*ടൂർ ഓപ്പറേറ്റർ കൈയൊഴിഞ്ഞു; മണാലിയിൽ കുടുങ്ങി മണ്ണാർക്കാട് MES കോളേജ് സംഘം, റൂമും ഭക്ഷണവും നൽകിയില്ല* മണ്ണാർക്കാട് കല്ലടി എം ഇ എസ് കോളേജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയിൽ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയിൽ എത്തിയത്. പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിഞ്ഞു. മണാലിയിൽ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം. റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നൽകാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെൺകുട്ടികൾ ഉൾപ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ ക്രൂരത. നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും ടൂർ ഓപ്പറേറ്റർ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. കടുത്ത മഞ്ഞുവീഴ്ചയിലും 3 ദിവസമാണ് വിദ്യാർഥികൾ മണാലിയിൽ കുടുങ്ങിയത്. പിന്നീട് സ്വന്തം ചെലവിൽ ഇവർ ദില്ലിയിലേക്ക് എത്തി. വാഹനത്തിനായി 6 കിലോമീറ്ററോളം വിദ്യാർഥികൾക്ക് മഞ്ഞിൽ നടക്കേണ്ടി വന്നതായും പറയുന്നു.

- സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പാലക്കാട് :ഒറ്റപ്പാലം തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോഷക സംഘടനകളുടെയും വാർഡ് കോൺഗ്രസ് കമ്മറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ഒറ്റപ്പാലം തോട്ടക്കരയിൽ ചേർന്ന ആഘോഷ പരിപാടികളിൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഫെഡറേഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ആർ പി ശ്രീനിവാസൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ബാലസുബ്രഹ്മണ്യൻ പ്രതിജ്ഞാപാചകം ചൊല്ലിക്കൊടുത്തു. കെ വേണുഗോപാൽ, കെ സരളകുമാരി, കെ മോഹനൻ, നന്ദകിഷോർ മുല്ലക്കൽ എന്നിവർ പ്രസംഗിച്ചു.1
- ആദരാഭിഹവം നടത്തി. news @തച്ചനാട്ടുകര: കുണ്ടൂർക്കുന്ന് സ്‌കൂൾ സ്‌ഥാപക മാനേജർ മാരായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട്, പത്നി ദേവകി അന്തർജനം എന്നിവരുടെ അനുസ്‌മരണം ആദരാഭിഹവവും തേനേഴി സ്മൃതി പുരസ്ക്‌കാര സമർപ്പണവും നടത്തി. അഷ്‌ടവൈദ്യൻ പുലാമന്തോൾ ഡോ ശങ്കരൻ മൂസ് അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രഥമ തേനേഴി സ്മൃതി പുരസ്കാരം ഡോ. പുലാമന്തോൾ ശങ്കരൻ മൂസിന് സമർപ്പിച്ചു. ടി.എം. അനുജൻ മാസ്റ്റർ, വി.എം.വസുമതി ടീച്ചർ, ടി.എം.നാരായണൻ, പി.ജി.പ്രശാന്ത് കുമാർ, എ.എം.രവീന്ദ്രൻ മാസ്റ്റർ, സി.ഓമനക്കുട്ടൻ മാസ്റ്റർ, രേവതി. പി.നമ്പൂതിരി,. ടി.എം.വാസുദേവൻ എന്നിവർ പ്രസംഗിച്ചു1
- വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു പാലക്കാട് മണ്ണാർക്കാട് കാരാകുറുശ്ശി പുലാക്കൽ കടവിൽ ഇന്ന് പുലർച്ചെ 2 ന് താഴത്തെ കല്ലടി യൂസഫ് വീട്ടിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ഒരു ബൈക്കും പൂർണ്ണമായും കത്തി നശിച്ചു അപകടകാരണം വ്യക്തമായിട്ടില്ല1
- വിദ്യാർത്ഥികൾ സംഘം ചേർന്ന് ഒരു വിദ്യാർത്ഥിയെ മാരകമായി കല്ലുകയും മുറിവേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിദ്യാർത്ഥികൾ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് പോലീസ് നടപടികൾ സ്വീകരിച്ചു തുടങ്ങി മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്... #CrimeNews#1