Shuru
Apke Nagar Ki App…
തോട്ടരയിൽ വർണ്ണാഭമായി നബിദിന ഘോഷയാത്ര വിപുലമായ പരിപാടികളോടെ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു തോട്ടര: കോൽക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച റാലി തോട്ടരയിൽ സമാപിച്ചു. ഘോഷയാത്രയ്ക്കിടെ മഹല്ല് ഖാസി ഹക്കീം അൻവരിയെ വാർഡ് മെമ്പർ ചന്ദ്രമോഹനൻ മാസ്റ്റർ പൊന്നാട (ഷാൾ) അണിയിച്ച് സ്വീകരിച്ചു. പരിപാടിയിൽ മഹല്ല് പ്രസിഡന്റ് ആലവി പുളിക്കടൻ, കുഞ്ഞൈദ്രു, മുഹമ്മദലി, എം.പി. ബഷീർ, പാലങ്ങൽ സുലൈമാൻ, തംജീദ് ഹുദവി, ഹബീബ് തങ്ങൾ, ഹക്കീം ഫൈസി തോട്ടര, സൈദലവി തോട്ടര, ഹസ്സൻകുട്ടി, നുവ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
THE PRESENT online media
തോട്ടരയിൽ വർണ്ണാഭമായി നബിദിന ഘോഷയാത്ര വിപുലമായ പരിപാടികളോടെ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു തോട്ടര: കോൽക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച റാലി തോട്ടരയിൽ സമാപിച്ചു. ഘോഷയാത്രയ്ക്കിടെ മഹല്ല് ഖാസി ഹക്കീം അൻവരിയെ വാർഡ് മെമ്പർ ചന്ദ്രമോഹനൻ മാസ്റ്റർ പൊന്നാട (ഷാൾ) അണിയിച്ച് സ്വീകരിച്ചു. പരിപാടിയിൽ മഹല്ല് പ്രസിഡന്റ് ആലവി പുളിക്കടൻ, കുഞ്ഞൈദ്രു, മുഹമ്മദലി, എം.പി. ബഷീർ, പാലങ്ങൽ സുലൈമാൻ, തംജീദ് ഹുദവി, ഹബീബ് തങ്ങൾ, ഹക്കീം ഫൈസി തോട്ടര, സൈദലവി തോട്ടര, ഹസ്സൻകുട്ടി, നുവ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
More news from കേരളം and nearby areas
- മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണനാളിൽ ദർശനത്തിനെത്തിയ ഭക്തജനത്തിരക്ക്.1
- ഉലകം ചുറ്റും വാലിബൻ: കാജാ ഹുസൈന്റെ യാത്രകൾക്ക് പിന്നിലെ കൗതുകം പാലക്കാട് ∙ യാത്രയെ വെറുമൊരു വിനോദമായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിയായ കാജാ ഹുസൈൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പുതിയ സ്ഥലങ്ങളും കാഴ്ചകളും പരിചയപ്പെടുകയും ചെയ്യുന്നതാണ് കാജാ ഹുസൈന്റെ പ്രധാന ഹോബി. ഒഴിവുസമയം പാഴാക്കാതെ ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ തേടുകയാണ് ഈ യാത്രാപ്രേമി. സ്വന്തമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് സുഹൃത്തുക്കളെയും കൂട്ടി വീണ്ടും അവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര. യാത്രയിൽ സ്ഥിരം സഹചാരികളായ നൗഫൽ, റിയാസ് തുടങ്ങിയ സുഹൃത്തുക്കളും പലപ്പോഴും ഒപ്പമുണ്ടാകും. യാത്രകൾക്ക് വലിയ ചെലവ് വരുത്താതിരിക്കാനും കാജാ ഹുസൈൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രാവിലെ തന്നെ യാത്ര പുറപ്പെടും. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ പരമാവധി ചുരുക്കുകയാണ് രീതി. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിലും യാത്രാ ചെലവ് നിയന്ത്രിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതശൈലിയാണ് കാജാ ഹുസൈന്റെ യാത്രകൾക്കും കരുത്ത്. യാത്രയിൽ ഓരോ നിമിഷവും ആസ്വദിക്കുമ്പോഴും അനാവശ്യ ചെലവുകളോ ആർഭാടങ്ങളോ ഒഴിവാക്കുന്നു. യാത്രകളോടുള്ള ഈ ഇഷ്ടം സുഹൃത്തുക്കൾക്കിടയിലും കാജാ ഹുസൈനെ വ്യത്യസ്തനാക്കുന്നു. ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്ക് എങ്ങനെ എത്താം, എന്തൊക്കെ കാണാം, കുറഞ്ഞ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നൊക്കെയാണ് അടുത്ത ആലോചന. ആദ്യം സ്വയം പോയി സ്ഥലത്തെ മനസ്സിലാക്കിയ ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും യാത്ര ചെയ്യുന്നതാണ് പതിവ്. യാത്രകൾക്കൊപ്പം ഉപജീവനത്തിനായി ഓട്ടോമൊബൈൽ ഷോപ്പും നടത്തിവരികയാണ് കാജാ ഹുസൈൻ. ജോലിത്തിരക്കുകൾക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്ന അദ്ദേഹം, ജീവിതത്തിൽ ലഭിക്കുന്ന ഓരോ ദിവസവും പുതിയ അനുഭവങ്ങൾക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. യാത്ര ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴി മാത്രമല്ല; പുതിയ മനുഷ്യരെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണെന്നാണ് കാജാ ഹുസൈന്റെ യാത്രകൾ പറയുന്നത്.3
- ചാലിയാർ ഇടിവണ്ണ പള്ളിയിൽ മോഷണം. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് നഷ്ടപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 9:30 ഓടെയാണ് മോഷണം നടന്നത് ചാലിയാർ ഇടിവണ്ണ പള്ളിയിൽ മോഷണം. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് നഷ്ടപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 9:30 ഓടെയാണ് മോഷണം നടന്നത്. പ്രദേശത്ത് നബിദിന റാലി നടക്കുന്നതിനാൽ പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ്, ചാർജർ ,ബാഗ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. പള്ളിയിലെ സി സി ടി വി യിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റിയുടെ പരാതിയിൽ നിലമ്പൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.1
- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണോത്സവം2026 ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാോത്സവം 2026 നടത്തപ്പെട്ടു മലയാളികളുടെ മനസ്സിൽ എന്നെന്നും മധുര സ്മരണകൾ ഉണർത്തുന്ന മാവേലി ഭരണത്തിന്റെ ഓർമ്മ പുതുക്കുന്ന ചിങ്ങമാസത്തിലെ തിരുവോണം വീണ്ടും വരവായി ഈ ആഘോഷനാളുകൾ കൂടുതൽ ധന്യമാക്കുന്നതിനായി തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ക്ലബ്ബ് രക്ഷാധികാരി എ കെ സുഭാഷ് കുമാർ സ്വാഗതം പറഞ്ഞ യോഗം പ്രസിഡണ്ട് ഡാലിഷ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അൻഷാദ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് ബേബി തോമസ് കാവാലം ഷീല ദീപുപള്ളത്ത് ,രാജേഷ് മണ്ഡപത്തിൽ, തുടങ്ങിയവർ സംസാരിച്ചു.. വാഴയിൽ കയറ്റ മത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,ഗോളടി മത്സരം ,കലം തല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങിയ നിരവധി മത്സരങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു വിനോദ് സമ്മാനവിതരണം ശശി ഗോപാലൻ സബ് ഇൻസ്പെക്ടർ പോലീസ് കുളമാവ് നിർവഹിച്ചു .1
- നമ്മുടെ ഒരു ചെറിയ തുകയോ ഒരു ഷെയറിങ്ങോ ഒരു ജീവൻ തന്നെ നിലനിർത്തും തൊടുപുഴ, കാഞ്ഞിരമറ്റം, വാർഡ് 24 മേക്കാട്ട് വീട് വിജയൻ മകൻ ഷിജു എം. വി., 44 വയസ്സ് ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ് PATIENT ID: 2918756 HOSPITAL: LISIE HOSPITAL, ERANAKULAM FOR VERIFICATION - HOSPITAL TRANSPLANT COORDINATOR PHONE : +91-9447748432 POST DATE 20-AUG-2026 നമ്മുടെ ഒരു ചെറിയ തുകയോ ഒരു ഷെയറിങ്ങോ ഒരു ജീവൻ തന്നെ നിലനിർത്തും തൊടുപുഴ, കാഞ്ഞിരമറ്റം, വാർഡ് 24 മേക്കാട്ട് വീട് വിജയൻ മകൻ ഷിജു എം. വി., 44 വയസ്സ് ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ യുവാവിന്റെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 40 ലക്ഷം രൂപയോളം ചെലവ് വരും. ദാതാവ് കരൾ നൽകാനായി തയ്യാറാണ്. നമ്മളാൽ കഴിയുന്ന ചെറിയൊരു സഹായമെങ്കിലും നൽകി അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. BANK ACCOUNT DETAILS Account Number: 11210100337460 IFSC: FDRL0001121 Account Holder: GIRIJA (Mother), RENUKA RAJASEKHARAN (Ward Councillor) Bank : The Federal Bank Ltd, Thodupuzha ചികിത്സാ സഹായ കമ്മിറ്റി Renuka Rajasekharan (Ward Councillor) Commitee Convener +91 9497026825 K S Vijayan Treasurer +91 9495194462 BHIM GIRIJA girija3@fbl PhonePe Vijayakumari P R Joint Convener +91 9567486648 Jithesh C Enchakattu Joint Convener +91 94474157152
- നിലമ്പൂർ മുമ്മുള്ളിയിൽ കാറ്റിലും മഴയിലും വീട് തകർന്നു. തുമ്പ്രൻ കുന്നൻ ജമീലയുടെ വീടാണ് കാറ്റിലും മഴയിലും തകർന്നത് നിലമ്പൂർ മുമ്മുള്ളിയിൽ കാറ്റിലും മഴയിലും വീട് തകർന്നു. തുമ്പ്രൻ കുന്നൻ ജമീലയുടെ വീടാണ് കാറ്റിലും മഴയിലും തകർന്നത്. ഇന്ന് വൈകുംന്നേരം 4.15 ഓടെയാണ് സംഭവം. തിരുവോണ ദിവസമായതിനാൽവീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഓടിട്ട വീടിന്റെ മേൽ കൂരയടക്കം നിലംപൊത്തുകയായിരുന്നുവെന്ന് ഡിവിഷൻ കൗൺസിലർ കൂടിയായനിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ കൂമഞ്ചേരി ഷൗക്കത്തലി പറഞ്ഞു. നിലമ്പൂർ മേഖലയിൽ രാവിലെ മുതൽ മഴയുണ്ട്1
- പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ട് കാണാതായത്.സമീപത്തെ വീടുകളിലെത്തി ഒപ്പമുണ്ടായിരുന്ന കുട്ടി തന്നെയാണ് കൂട്ടുകാരൻ ഒഴുക്കിൽപെട്ടതായി വിവരമറിയിച്ചത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.കുട്ടി ഒഴുക്കിൽപ്പെട്ടതിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രാത്രിയിലും സാധ്യമായത്ര തിരച്ചിൽ ശക്തമാക്കുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.3