മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ ടൗൺ ഉൾപ്പെടെയുള്ള വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ റോഡും പൊതുസ്ഥലങ്ങളും കൈയേറി നടത്തിവന്ന അനധികൃത നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ശക്തമാക്കി. ഇതിന്റെ ആദ്യഘട്ടമായി എടവണ്ണപ്പാറ - വാഴക്കാട് റോഡരികിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന താൽക്കാലിക ഷെഡുകൾ പഞ്ചായത്ത് അധികൃതർ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. റോഡിലേക്ക് ഇറക്കിവെച്ചിട്ടുള്ള കച്ചവട സാധനങ്ങൾ അടിയന്തരമായി നീക്കം ചെയ്യാനും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എടവണ്ണപ്പാറ ടൗണിൽ നാൾക്കുനാൾ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനും, കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ സൗകര്യമൊരുക്കാനുമാണ് പഞ്ചായത്ത് ഈ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിട നിർമ്മാണ ചട്ടങ്ങളും അനുമതികളും ലംഘിച്ച് റോഡിലേക്കും മുൻവശത്തെ പാർക്കിംഗ് സ്ഥലങ്ങളിലേക്കും ഇറക്കി കച്ചവടം നടത്തുന്നവർക്ക് പഞ്ചായത്ത് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ ചിലർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഇപ്പോൾ കടുത്ത നടപടികളിലേക്ക് അധികൃതർ കടന്നത്. റോഡിലേക്ക് ഇറക്കി കെട്ടിയ അനധികൃത നിർമ്മിതികൾ പഞ്ചായത്ത് അധികൃതർ ബലമായി നീക്കം ചെയ്യുന്നതിനിടെ വ്യാപാരി നേതാക്കൾ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് ഭരണസമിതി അംഗങ്ങളും വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, റോഡിലേക്ക് ഇറക്കിവെച്ച സാധനങ്ങൾ വ്യാപാരികൾക്ക് തന്നെ സ്വയം മാറ്റുന്നതിനായി തിങ്കളാഴ്ച വരെ താൽക്കാലിക സമയം അനുവദിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ ബലമായി സാധനങ്ങൾ നീക്കം ചെയ്യുമ്പോൾ വ്യാപാരികളുടെ സാധനസാമഗ്രികൾ നശിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ഈ ശുചീകരണ നടപടിയോട് പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ യാതൊരുവിധ രാഷ്ട്രീയ-വ്യാപാര വിട്ടുവീഴ്ചകൾക്കും തങ്ങൾ ഒരുക്കമല്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ടൗണിന്റെ മറ്റ് ഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. ജൂലൈ 20-നകം വാഴക്കാട് പഞ്ചായത്ത് പരിധിയിലെ എല്ലാത്തരം പൊതുസ്ഥലം കൈയേറ്റങ്ങളും ഉടമകൾ തന്നെ സ്വന്തം ചിലവിൽ പൊളിച്ചുമാറ്റണം. അതിന് തയ്യാറാകാത്തവർക്കെതിരെ വൻ തുക പിഴ ഈടാക്കുമെന്നും കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.1
- നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.1
- പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.1
- മഞ്ചേരി നെല്ലിപ്പറമ്പ് അരീക്കോട് റോഡിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന നെല്ലിപ്പറമ്പ് മേലാക്കം കല്ലിങ്ങൽ പെട്രോളിയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന പള്ളിയാലിൽ മുബഷീർ എന്നയാളുടെ ഹോണ്ട സിറ്റി കാറിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.1